10 മാസം മുൻപ് നദിയിൽ വീണ ഐഫോൺ ഇപ്പോഴും പ്രവർത്തനക്ഷമം

iphone
Courtesy: BBC
SHARE

പത്ത് മാസം മുൻപ് നദിയിൽ വീണ് നഷ്ടപ്പെട്ട ഫോൺ ഇപ്പോഴും പ്രവർത്തനക്ഷമമായ അവസ്ഥയിൽ കണ്ടെത്തുക അദ്ഭുതമാണ്. യുകെ സ്വദേശിയായ യുവാവിന്റെ ഐഫോണാണ് പത്ത് മാസം മുൻപ് നദിയിൽ വീണ് നഷ്ടപ്പെട്ടത്. തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്ലാതെ ഇരിക്കുമ്പോഴാണ് ഒരുനാൾ ഐഫോൺ കണ്ടെത്തിയത്.

ബിബിസി റിപ്പോർട്ട് അനുസരിച്ച് യുകെ സ്വദേശിയായ ഒവൈൻ ഡേവിസിനാണ് ഫോൺ നഷ്ടമായത്. 2021 ഓഗസ്റ്റിൽ ഒരു ബാച്ചിലർ പാർട്ടിക്കിടെയാണ് ഗ്ലൗസെസ്റ്റർഷെയറിലെ (യുകെ) സിൻഡർഫോർഡിന് സമീപമുള്ള വൈ നദിയിലേക്ക് ഐഫോൺ വീണത്. അന്ന് ഫോൺ കണ്ടെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

പിന്നീട്, ഏകദേശം പത്ത് മാസങ്ങൾക്ക് ശേഷം ഇതേ നദിയിൽ കുടുംബത്തോടൊപ്പം തോണിയിൽ പോയ മിഗ്വൽ പച്ചെക്കോയ്ക്കാണ് അന്ന് നഷ്ടപ്പെട്ട ഐഫോൺ കിട്ടിയത്. ഈ വിവരം ഫോൺ ഉടമയെ കണ്ടെത്താൻ ഫെയ്സ്ബുക് വഴി അറിയിക്കുകയും ചെയ്തു. തോണിയിൽ പോകുന്നതിനിടയിൽ ഡേവീസിന്റെ ഐഫോൺ ചെളിയിൽ കിടക്കുന്നതായി കാണുകയായിരുന്നു. ഫോണിന്റെ ഉടമയെ കണ്ടെത്താൻ, ഫോൺ ഉണക്കിയതിന് ശേഷം ഇതേക്കുറിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഫോൺ റീസ്റ്റാർട്ട് ചെയ്യാൻ അറിയാമായിരുന്നിട്ടും അതിന് ശ്രമിച്ചില്ല. ഫോണിൽ നിരവധി വിലപ്പെട്ട ഡേറ്റ ഉണ്ടായിരിക്കാമെന്ന് കരുതിയതിനാൽ ഫോൺ ഉണക്കാനുള്ള ശ്രമം തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഹാൻഡ്സെറ്റ് ചാർജ് ചെയ്തപ്പോൾ പ്രവർത്തിക്കുന്നതായി കണ്ടു. ഫോൺ ചാർജിങ് വിജയകരമായിരുന്നു. ഫോൺ റീസ്റ്റാര്‍ട്ട് ചെയ്തപ്പോൾ, ഓഗസ്റ്റ് 13 എന്ന തിയതിയിൽ ഒരു പുരുഷന്റെയും സ്ത്രീയുടെയും സ്ക്രീൻസേവർ കണ്ടു. ഫോൺ നദിയിൽ വീണ ദിവസമാകാം ഓഗസ്റ്റ് 13. നഷ്ടപ്പെട്ട ഐഫോണിനെക്കുറിച്ചുള്ള പച്ചെക്കോയുടെ പോസ്റ്റ് ഫെയ്സ്ബുക്കിൽ 4000 തവണ ഷെയർ ചെയ്യപ്പെട്ടെങ്കിലും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന വ്യക്തിയായിരുന്നില്ല ഡേവിസ്. എന്നാൽ, അവന്റെ സുഹൃത്തുക്കൾ ഫോൺ തിരിച്ചറിയുകയും പച്ചെക്കോയുമായി ബന്ധപ്പെടാൻ ഡേവിസിനെ സഹായിക്കുകയും ചെയ്തു.

സമീപ വർഷങ്ങളിൽ പുറത്തിറക്കിയ ഐഫോണുകൾ എല്ലാം ഐപി68 റേറ്റുചെയ്തവയാണ്. അതായത് ഫോണുകൾക്ക് 1.5 മീറ്റർ വരെ വെള്ളത്തിനടിയിൽ 30 മിനിറ്റ് കഴിയാൻ സാധിക്കും. എന്നാൽ, പത്ത് മാസത്തോളം വെള്ളത്തിൽ കിടന്ന ഐഫോൺ പ്രവർത്തിക്കുന്നത് അത്ഭുതമാണ്.

English Summary: Man finds iPhone he dropped into river 10 months ago in working condition 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS