ADVERTISEMENT

റിയൽമിയുടെ പുതിയ ഹാൻഡ്സെറ്റ് റിയൽമി ജിടി നിയോ 3 (150W) തോർ: ലവ് ആൻഡ് തണ്ടർ ലിമിറ്റഡ് എഡിഷൻ (Thor: Love and Thunder Limited Edition Realme GT Neo 3 (150W) ഇന്ത്യയിൽ അവതരിപ്പിച്ചു. തോർ: ലവ് ആൻഡ് തണ്ടർ റിലീസ് ചെയ്യുന്ന സമയത്ത് തന്നെ സ്മാർട് ഫോൺ പുറത്തിറക്കാൻ ചൈനീസ് കമ്പനി മാർവൽ സ്റ്റുഡിയോയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. റിയൽമി ജിടി നിയോ 3 (150W) തോർ: ലവ് ആൻഡ് തണ്ടർ ലിമിറ്റഡ് എഡിഷന്റെ 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 42,999 രൂപയാണ് വില. റിയൽമി വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, മറ്റു റീട്ടെയിൽ സ്റ്റോറുകൾ വഴി ജൂലൈ 13 മുതൽ ഫോൺ വാങ്ങാം. നൈട്രോ ബ്ലൂ കളർ ഓപ്ഷനിലാണ് ഫോൺ വരുന്നത്.

 

ലിമിറ്റഡ് എഡിഷൻ മോഡലിന്റെ വില ഏപ്രിലിൽ ലോഞ്ച് ചെയ്ത യഥാർത്ഥ റിയൽമി ജിടി നിയോ 3 ന് തുല്യമാണ് എന്നതും ശ്രദ്ധേയമാണ്. റിയൽമി ജിടി നിയോ 3 (150W) തോർ: ലവ് ആൻഡ് തണ്ടർ ലിമിറ്റഡ് എഡിഷൻ ഒരു പ്രീമിയം ഗിഫ്റ്റ് ബോക്സിലാണ് വരുന്നത്. ഇതിൽ റിയൽമി ജിടി നിയോ 3 (150W) ഹാൻഡ്സെറ്റും തോർ: ലവ് ആൻഡ് തണ്ടർ തീം കാർഡുകൾ, വാൾപേപ്പർ, സ്റ്റിക്കറുകൾ, ഒരു സിം കാർഡ് ട്രേ പിൻ എന്നിവയും ഉൾപ്പെടുന്നു.

 

റിയൽമി ജിടി നിയോ 3 (150W) തോർ: ലവ് ആൻഡ് തണ്ടർ ലിമിറ്റഡ് എഡിഷനും റിയൽമി ജിടി നിയോ 3 (150W) ന് സമാനമാണ്. ഇതിനർഥം ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുളള റിയൽമി UI 3.0 ഒഎസ് ഉൾപ്പെടെയുളള മിക്ക ഫീച്ചറുകളും സമാനമാണ് എന്നാണ്. 120Hz റിഫ്രഷ് റേറ്റ്, 1,000Hz ടച്ച് സാംപ്ലിങ് റേറ്റ്, എച്ച്ഡിആർ10+, ഡിസി ഡിമ്മിങ് പിന്തുണ എന്നിവയുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,412) ഡിസ്‌പ്ലേയാണ് ഫോണിലുളളത്.

 

12 ജിബി LPDDR5 റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 8100 ആണ് പ്രോസസർ. ബാറ്ററി ഉപഭോഗം കുറയ്ക്കാനും പ്രത്യേക സംവിധാനമുണ്ട്. കൂടാതെ ഫോണിലെ ചൂട് നിയന്ത്രിക്കാനായി തണുപ്പിക്കൽ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

റിയൽമി ജിടി നിയോ 3 (150W) തോർ: ലവ് ആൻഡ് തണ്ടർ ലിമിറ്റഡ് എഡിഷനിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. ഇതിൽ 50-മെഗാപിക്സൽ സോണി IMX766 പ്രൈമറി സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉൾപ്പെടുന്ന f/1.88 അപേച്ചർ ലെൻസുമുണ്ട്. ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) പിന്തുണയും ലഭ്യമാണ്. ക്യാമറ സജ്ജീകരണത്തിൽ 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉൾപ്പെടുന്നു.

 

റിയൽമി ജിടി നിയോ 3 (150W) തോർ: ലവ് ആൻഡ് തണ്ടർ ലിമിറ്റഡ് എഡിഷൻ 256 ജിബി വരെ UFS 3.1 സ്റ്റോറേജുമായാണ് വരുന്നത്. 5ജി, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബു ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് സെൻസറുകൾ. കൂടാതെ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും 150W അൾട്രാഡാർട്ട് (UltraDart) ചാർജിങ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയും ഉണ്ട്.

 

English Summary: Thor: Love and Thunder Limited Edition Realme GT Neo 3 (150W) Launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com