ADVERTISEMENT

റെഡ് മാജിക് 7എസ്, റെഡ് മാജിക് 7എസ് പ്രോ (Red Magic 7S, Red Magic 7S Pro) ഗെയിമിങ് സ്മാർട് ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചു. ഇസഡ്ടിഇയുടെ സബ് ബ്രാൻഡായ നുബിയയിൽ നിന്നുള്ള സ്‌മാർട് ഫോണുകളിൽ 16 ജിബി വരെ റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസർ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

 

6.8 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേകളും അണ്ടർ ഡിസ്‌പ്ലേ ഫ്രണ്ട് ക്യാമറയുമാണ് മറ്റൊരു പ്രത്യേകത. അടിസ്ഥാന മോഡലിന് 165Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയും 120W ഫാസ്റ്റ് ചാർജിങ് പിന്തുണയും 4,500mAh ബാറ്ററിയും ഉണ്ട്. എന്നാൽ, പ്രോ മോഡലിന് കുറഞ്ഞ 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയാണ് ലഭിക്കുന്നത്. എന്നാൽ 135W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള വലിയ 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്.

 

റെഡ് മാജിക് 7എസിന്റെ 8ജിബി റാം + 128ജിബി സ്റ്റോറേജ് മോഡലിന് 3,999 യുവാൻ (ഏകദേശം 47,400 രൂപ) ആണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 4,799 യുവാനും (ഏകദേശം 56,900 രൂപ) വില നൽകണം. കൂടാതെ ഏറ്റവും ഉയർന്ന 16 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 5,499 യുവാൻ (ഏകദേശം 65,200 രൂപ) ആണ് വില.

 

റെഡ് മാജിക് 7എസ് പ്രോയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 5,199 യുവാൻ (ഏകദേശം 61,650 രൂപ) ആണ് വില. 16 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 5,999 യുവാനും (ഏകദേശം 71,100 രൂപ) ആണ് വില. പ്രത്യേക എഡിഷൻ റെഡ് മാജിക് 7എസ് പ്രോയുടെ 16 ജിബി + 512 ജിബി സ്റ്റോറേജിന് 6,499 യുവാനും (ഏകദേശം 77,000 രൂപ) വിലയുണ്ട്. സ്മാർട് ഫോണുകൾ ജൂലൈ 15 ന് വിൽപനയ്‌ക്കെത്തും.

 

ഡ്യുവൽ സിം (നാനോ) നുബിയ റെഡ് മാജിക് 7എസ് ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റെഡ് മാജിക് ഒഎസ് 5.5 ലാണ് പ്രവർത്തിക്കുന്നത്. സ്പോർട്സ് 6.8 ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേ, 165 ഹെർട്സ് റിഫ്രഷ് റേറ്റ്, ഡിസി ഡിമ്മിങ്, എസ്ജിഎസ് ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കറ്റ് എന്നിവയിൽ പ്രവർത്തിക്കുന്നു. ക്വാൽകം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസർ ജോടിയാക്കിയ 16 ജിബി വരെ LPDDR5 റാമാണ് ഇതിലുള്ളത്. ദൈർഘ്യമേറിയ ഗെയിമിങ് സെഷനുകളിൽ ഫോണിന്റെ ചൂട് നിയന്ത്രിക്കാൻ സ്മാർട് ഫോണിന് ഐസിഇ മാജിക് കൂളിങ് സിസ്റ്റം 9.0 സംവിധാനവും ഉണ്ട്.

 

റെഡ് മാജിക് 7എസ് ൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. മുൻവശത്ത് 8 മെഗാപിക്‌സൽ അണ്ടർ ഡിസ്‌പ്ലേ ക്യാമറയുണ്ട്.

 

റെഡ് മാജിക് 7എസ് 512 ജിബി UFS 3.1 സ്റ്റോറേജ് വരെ പായ്ക്ക് ചെയ്യുന്നു. 5ജി, 4ജി, വൈ-ഫൈ 6, വൈ-ഫൈ 6 എൻഹാൻസ്ഡ്, ബ്ലൂടൂത്ത് വി5.2, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ജാക്ക് എന്നിവ സ്മാർട് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ജിഎൻഎസ്എസ് ജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ, ബെയ്ദൗ, ആക്സിലറോമീറ്റർ, പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ് എന്നിവ ഓൺബോർഡ് സെൻസറുകളാണ്. 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് സ്മാർട് ഫോൺ പായ്ക്ക് ചെയ്യുന്നത്.

 

∙ നുബിയ റെഡ് മാജിക് 7എസ് പ്രോ

 

ഡ്യുവൽ സിം (നാനോ) റെഡ് മാജിക് 7എസ് പ്രോയുടെ ഫീച്ചറുകളെല്ലാം അടിസ്ഥാന മോഡലിന് സമാനമാണ്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റെഡ് മാജിക് ഒഎസ് 5.5 ഉം 6.8-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയും ഡിസി ഡിമ്മിങും എസ്ജിഎസ് ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനുമായാണ് റെഡ് മാജിക് 7എസ് പ്രോയും വരുന്നത്. എന്നാൽ, ഇത് കുറഞ്ഞ 120Hz റിഫ്രഷ് റേറ്റ് ആണ് നല്‍കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസര്‍ ജോടിയാക്കിയ 16 ജിബി വരെ LPDDR5 റാമും ഇത് നൽകുന്നു.

 

എന്നാൽ, റെഡ് മാജിക് 7 എസിൽ നിന്ന് വ്യത്യസ്തമായി പ്രോ വേരിയന്റിൽ ഐസിഇ 10.0 മാജിക് കൂളിങ് സാങ്കേതികവിദ്യയുണ്ട്. കൂടാതെ, പ്രോ വേരിയന്റിന് ഒരു മാജിക് ജിപിയു ഫ്രെയിം സ്റ്റെബിലൈസേഷൻ എൻജിനും റെഡ് കോർ 1 ഗെയിമിങ് ചിപ്‌സെറ്റും ലഭിക്കുന്നു. റെഡ് മാജിക് 7എസ് പ്രോയിലെ പിൻ ക്യാമറ സജ്ജീകരണം റെഡ് മാജിക് 7 എസിന് സമാനമാണ്.

 

റെഡ് മാജിക് 7എസ് പ്രോയിൽ 51ജിബി UFS 3.1 സ്റ്റോറേജ് ഓപ്ഷനാണ് നല്‍കുന്നത്. 5ജി, 4ജി, വൈ-ഫൈ 6, വൈ-ഫൈ 6 എൻഹാൻസ്ഡ്, ബ്ലൂടൂത്ത് വി5.2, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ജാക്ക് എന്നിവ സ്മാർട് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ജിഎൻഎസ്എസ് ജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ, ബെയ്ദൗ, ആക്സിലറോമീറ്റർ, പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ് എന്നിവ ഓൺബോർഡ് സെൻസറുകളിൽ ഉൾപ്പെടുന്നു. 135W ഫാസ്റ്റ് ചാർജിങ്, ഡ്യുവൽ എക്‌സ്-ആക്സിസ് ലീനിയർ മോട്ടോർ, ഗെയിം ഷോൾഡർ ബട്ടൺ, ഡിടിഎസ് സൗണ്ട് ഉള്ള ഡ്യുവൽ സ്പീക്കറുകൾ എന്നിവ ഉണ്ട്. 5,500 എംഎഎച്ച് ആണ് ബാറ്ററി.

 

English Summary: Red Magic 7S, Red Magic 7S Pro With Snapdragon 8+ Gen 1 SoC, Under-Display Camera Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com