ADVERTISEMENT

ടെക്നോ സ്പാർക് 9 (Tecno Spark 9) ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. 6 ജിബി റാമും (5 ജിബി വെർച്വൽ റാം പിന്തുണ) 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരു വേരിയന്റിലാണ് ടെക്നോ സ്പാർക് 9 വരുന്നത്. 11 ജിബി വരെ റാം പിന്തുണയോടെ വരുന്ന 10,000 രൂപയിൽ താഴെ വിലയുള്ള ആദ്യ സ്‌മാർട് ഫോണാണ് ടെക്നോ സ്പാർക് 9. ഇൻഫിനിറ്റി ബ്ലാക്ക്, സ്കൈ മിറർ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് പുുതിയ ഫോൺ വരുന്നത്. 

 

ടെക്നോ സ്പാർക് 9 ജൂലൈ 23 ന് ആമസോണിൽ വിൽപനയ്‌ക്കെത്തും. ആമസോണിന്റെ വരാനിരിക്കുന്ന പ്രൈം ഡേ സെയിലിൽ പുതിയ ലോഞ്ചുകളുടെ ഭാഗമായിരിക്കും ടെക്നോ സ്പാർക് 9 എന്നാണ് കരുതുന്നത്. ഒരു ടിയർഡ്രോപ്പ് നോച്ച് ഉള്ള 6.6 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ടെക്നോ സ്പാർക് 9 ലുള്ളത്. ഡിസ്പ്ലേക്ക് എച്ച്ഡി+ റെസല്യൂഷൻ പിന്തുണയും 90Hz റിഫ്രഷ് റേറ്റും നൽകുന്നു. ക്യാമറയുടെ മുൻവശത്ത് എൽഇഡി ഫ്ലാഷുമായി ജോടിയാക്കിയ 13 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണം ഉണ്ട്.

 

5 ജിബി വെർച്വൽ റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയ്‌ക്കുള്ള പിന്തുണയോടെ 6 ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 37 ചിപ്‌സെറ്റാണ് ടെക്‌നോ സ്പാർക്ക് 9 നൽകുന്നത്. 5,000 എംഎഎച്ച് ആണ് ബാറ്ററി. ബോക്സിൽ ചാർജറും ഉണ്ട്. ഫിംഗർപ്രിന്റ് സെൻസർ, ഡിടിഎസ് പവർഡ് സ്പീക്കറുകൾ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ മറ്റു പ്രധാന ഫീച്ചറുകളാണ്.

 

English Summary: Tecno Spark 9 launched 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com