ഇൻഫിനിക്‌സ് സ്മാർട്ട് 6 പ്ലസ് ഇന്ത്യയിലെത്തി, 6.82 ഇഞ്ച് ഡിസ്‌പ്ലേ, 5000 എംഎഎച്ച് ബാറ്ററി

infinix-smart-6-plus
SHARE

മുൻനിര സ്മാർട് ഫോൺ നിർമാതാക്കളായ ഇൻഫിനിക്സിന്റെ പുതിയ ഹാൻഡ്സെറ്റ് സ്മാർട്ട് 6 പ്ലസ് (Infinix Smart 6 Plus) ഇന്ത്യയിലെത്തി. ഇൻഫിനിക്സിന്റെ പുതിയ ബജറ്റ് ഹാൻഡ്സെറ്റാണിത്. സെൽഫി ക്യാമറയ്ക്കായി വാട്ടർഡ്രോപ്പ് നോച്ച്, ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ ക്യാമറ സെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള ചതുരാകൃതിയിലുള്ള മൊഡ്യൂൾ, എൽഇഡി ഫ്ലാഷ് എന്നിവയുണ്ട്. ഫോണിന് ബോക്‌സി ഡിസൈൻ ആണ്. 

6.82 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ, ആൻഡ്രോയിഡ് 12 (ഗോ എഡിഷൻ), 8 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സെൻസറുകൾ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ലെൻസ്, 10W ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഇൻഫിനിക്‌സ് സ്മാർട്ട് 6 പ്ലസിന്റെ വില 7,999 രൂപയാണ്. ഇത് ഒരു ആമുഖ ഓഫറാണ്. ഓഗസ്റ്റ് 3 മുതൽ ഫ്ലിപ്പ്കാർട്ട് വഴി ലഭ്യമാകും. മിറാക്കിൾ ബ്ലാക്ക്, ട്രാൻക്വിൽ സീ ബ്ലൂ നിറങ്ങളിലാണ് ഇൻഫിനിക്‌സ് സ്മാർട്ട് 6 പ്ലസ് വരുന്നത്.

ഇൻഫിനിക്‌സ് സ്മാർട്ട് 6 പ്ലസിൽ സെൽഫി ക്യാമറ ഉൾക്കൊള്ളാൻ വാട്ടർഡ്രോപ്പ് നോച്ച് ഉള്ള 6.82-ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. 1600 x 720 പിക്‌സൽ റെസലൂഷൻ, 440 നിറ്റ്സ് ബ്രൈറ്റ്നസ്, 90.66 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം, 72 ശതമാനം എൻടിഎസ്‌സി കളർ ഗാമറ്റ്, പാൻഡ എംഎൻ228 (Panda MN228) ലെയർ എന്നിവയുടെ സംരക്ഷണവുമുണ്ട്. ഐഎംജി പവർവിആർ  ജിഇ8320 ജിപിയുമായി ജോടിയാക്കിയ മെഡിയാടെക് ഹീലിയോ ജി25 ആണ് പ്രോസസർ. 3 ജിബി റാമും 64 ജിബി സ്റ്റോറേജും ഉണ്ട്. സ്റ്റോറേജ് 512 ജിബി വരെ വികസിപ്പിക്കാം. 3 ജിബി വരെ വെർച്വൽ റാമും ഉണ്ട്.

4ജി എൽടിഇ, ഡ്യുവൽ ബാൻഡ് വൈഫൈ എസി, ബ്ലൂടൂത്ത് 5.0, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷണുകൾ. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഇൻഫിനിക്‌സ് സ്മാർട്ട് 6 പ്ലസ് പിന്നിൽ ഡ്യുവൽ ക്യാമറകളാണ് പായ്ക്ക് ചെയ്യുന്നത്. 8 എംപി പിൻ ക്യാമറയും f/2.0 അപ്പേർച്ചറും ഡ്യുവൽ ക്യാമറകളും ഒരു ഡെപ്ത് സെൻസറും ഉണ്ട്. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി ഡ്യുവൽ എൽഇഡി ഫ്ലാഷുള്ള 5 എംപി സെൻസർ ആണ് മുൻവശത്ത്.

English Summary: Infinix Smart 6 Plus with 6.82-inch display, 5000mAh battery launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}