ഐക്യൂ 9ടി ഇന്ത്യയിലെത്തി, ക്വാല്‍കം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസർ, മികച്ച ക്യാമറ

iqoo-9t
SHARE

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐക്യൂ 9ടി ഇന്ത്യയിലെത്തി ( iQOO 9T). ക്വാല്‍കം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 മുൻനിര പ്രോസസർ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണ് ഐക്യൂ 9ടി. മികവാർന്ന ഗെയിമിങ് അനുഭവം നൽകുന്നതിനായി വി1+ ചിപ്പും ഉണ്ട്. നൈറ്റ് മോഡിൽ എടുക്കുന്ന ചിത്രങ്ങളും ഈ ചിപ്പ് വഴി മെച്ചപ്പെടുത്തുന്നു. മികച്ച ഡിസൈനും പുതിയ ക്യാമറാ ഫീച്ചറുകളും ഫോണിന്റെ സവിശേഷതയാണ്.

ഐക്യൂ 9ടിയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റ് 49,999 രൂപയ്ക്കും 12 ജിബി + 256 ജിബി വേരിയന്റ് 54,999 രൂപയ്ക്കുമാണ് പുറത്തിറക്കിയത്. എന്നാൽ, ഐസിഐസിഐ ബാങ്ക് ഓഫർ ഉപയോഗിച്ച് 8 ജിബി വേരിയന്റ് 4000 രൂപ കിഴിവിൽ സ്വന്തമാക്കാം. ഇതുപോലെ 12 ജിബി വേരിയന്റ് 50,999 രൂപയ്ക്കും വാങ്ങാം. ആമസോണിൽ ഓഗസ്റ്റ് 4 ന് ഉച്ചയ്ക്ക് 12 നാണ് വിൽപന തുടങ്ങുന്നത്. ഐക്യൂ സ്റ്റോറിൽ നിന്നും ഫോൺ വാങ്ങാം. ലെജൻഡ്, ആൽഫ എന്നിവയുൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഐക്യൂ 9ടി വരുന്നത്.

ഐക്യൂ 9ടിയിൽ 120Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള 6.78-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് അവതരിപ്പിച്ചിരിക്കുന്നത്. 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്‌റ്റോറേജും ‍ജോഡിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,700 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഎസ് ഓഷ്യൻ (OriginOS Ocean) ഒഎസിലാണ് ഐക്യൂ 9ടി പ്രവർത്തിക്കുന്നത്. സ്മാർട് ഫോണിന്റെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്. ഇതിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 12 മെഗാപിക്സൽ പോർട്രെയ്റ്റ് സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി 16 മെഗാപിക്സലിന്റെ മുൻ ക്യാമറയുണ്ട്.

English Summary: iQOO 9T with Qualcomm Snapdragon 8+ Gen 1 launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}