ADVERTISEMENT

ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഒപ്പോ റെനോ 8 (Oppo Reno 8) ഇന്തോനീഷ്യയിൽ അവതരിപ്പിച്ചു. രണ്ട് വ്യത്യസ്ത കളർ വേരിയന്റുകളിലാണ് ഒപ്പോ റെനോ 8 വരുന്നത്. 4ജി സ്മാർട് ഫോണിന്റെ പ്രൈമറി ക്യാമറ 64 മെഗാപിക്സലിന്റേതാണ്. മെമ്മറി 13 ജിബി വരെ വികസിപ്പിക്കാനുള്ള ഓപ്‌ഷനോടു കൂടിയ 8 ജിബി റാം, 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഒപ്പോ റെനോ 8 വരുന്നത്.

 

ഒപ്പോ റെനോ 8 ന്റെ 8ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 49,99,000 ഐഡിആർ (ഏകദേശം 26,800 രൂപ) ആണ് വില. ഇത് ജെഡി.കോം, ഷോപ്പീ, ലസാദ എന്നിവയുൾപ്പെടെ ഒന്നിലധികം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ ബുക്കിങ്ങിന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 25 മുതൽ വിൽപനയ്‌ക്കെത്തും. ഡോൺലൈറ്റ് ഗോൾഡ്, സ്റ്റാർലൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വരുന്നത്.

 

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഒപ്പോ റെനോ 8 ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 12.1 ലാണ് പ്രവർത്തിക്കുന്നത്. 90Hz വരെ റിഫ്രഷ് റേറ്റും 180Hz വരെ ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.43-ഇഞ്ച് ഫുൾ-എച്ച്ഡി (1,080x2,400) ഡിസ്‌പ്ലേയുണ്ട്. അഡ്രിനോ 610 ജിപിയു, 8 ജിബി LPDDR4X റാം എന്നിവയ്‌ക്കൊപ്പം ഒക്ടാ കോർ 6 എൻഎം സ്‌നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ. ഉപയോഗിക്കാത്ത ഇൻബിൽറ്റ് സ്റ്റോറേജ് ഉപയോഗിച്ച് ലഭ്യമായ മെമ്മറി 13 ജിബി വരെ വികസിപ്പിക്കാനും കഴിയും.

 

ഒപ്പോ റെനോ 8 ൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറാ സംവിധാനമാനുള്ളത്. 2 മെഗാപിക്സൽ മാക്രോ ക്യാമറയും 2 മെഗാപിക്സൽ മോണോ സെൻസറുമാണ് മറ്റു രണ്ടു ക്യാമറകൾ. റെനോ 8 സീരീസ് ഫോണിന്റെ മുൻവശത്ത് 32 മെഗാപിക്സൽ IMX709 സെൻസറും ഉണ്ട്. നൈറ്റ് ഫൊട്ടോഗ്രഫി, സ്ലോ മോഷൻ, ടൈം ലാപ്‌സ് ഫൊട്ടോഗ്രഫി, പനോരമ, പോർട്രെയ്‌റ്റ്, എക്‌സ്‌ട്രാ എച്ച്‌ഡി എന്നിങ്ങനെ വ്യത്യസ്ത പ്രൊഫഷണൽ ഫൊട്ടോഗ്രഫിയും വിഡിയോഗ്രഫി മോഡുകളും പിന്തുണയ്‌ക്കുന്നതാണ് പിൻ ക്യാമറകൾ. ഇത് 256 ജിബി യുഎഫ്എസ് 2.2 ഓൺബോർഡ് സ്റ്റോറേജും ഉണ്ട്.

 

4ജി, എൻഎഫ്സി, വൈ–ഫൈ 802.11a/b/g/n, ബ്ലൂടൂത്ത് വി5, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക്, ജിപിഎസ് /എ-ജിപിഎസ്, ഗ്ലോനസ്, ഒടിജി, യുഎസ്ബി ടൈപ്പ് -സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്‌സിലറോമീറ്റർ, ഗ്രാവിറ്റി സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, പെഡോമീറ്റർ എന്നിവയാണ് പ്രധാന സെൻസറുകൾ. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായാണ് ഫോൺ വരുന്നത്. ഫേസ് അൺലോക്ക് ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

4,500 എംഎഎച്ച് ആണ് ബാറ്ററി. 33W സൂപ്പർവോക് ( SuperVOOC) ചാർജിങ് സംവിധാനം പിന്തുണയ്ക്കുന്നതാണ് ഒപ്പോ റെനോ 8ലെ ബാറ്ററി. അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ 2.68 മണിക്കൂർ വരെ കോൾ സമയം ലഭിക്കുമെന്നും ഒപ്പോ അവകാശപ്പെടുന്നു.

 

English Summary: Oppo Reno 8 With Triple Rear Cameras Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com