നിറംമാറുന്ന ബാക്ക് പാനൽ, വിവോ വി25 പ്രോ ഇന്ത്യയിലെത്തി

vivo-v25-pro
Photo: VIVO
SHARE

വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വി25 പ്രോ ( Vivo V25 Pro) ഇന്ത്യയിലെത്തി. ഈ വർഷം ജനുവരിയിൽ അവതരിപ്പിച്ച വിവോ വി23 പ്രോയുടെ പരിഷ്കരിച്ച പതിപ്പാണ് പുതിയ 5ജി ഫോൺ. ധാരാളം ഫോട്ടോകൾ എടുക്കാൻ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് വിവോ വി25 പ്രോ.

പുതിയ വിവോ വി25 പ്രോയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 35,999 രൂപയാണ് വില. 12 ജിബി റാം + 1256 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയുമാണ് വില. ഫ്ലിപ്കാർട്ട് വഴി ഓഗസ്റ്റ് 25 ന് വിൽപന തുടങ്ങും. സെയിലിങ് ബ്ലൂ, പ്യുവർ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഹാൻഡ്സെറ്റ് ലഭ്യമാകും. ഹാൻഡ്സെറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് 3,500 രൂപ കിഴിവ് ലഭിക്കും. ഇതോടെ 32,499 രൂപയ്ക്ക് ഹാൻഡ്‌സെറ്റ് വാങ്ങാൻ കഴിയും. 3,000 രൂപ വരെ അധിക എക്‌സ്‌ചേഞ്ച് ഇളവും ലഭ്യമാണ്.

വിവോ വി-സീരീസ് ഫോണിന് നിറം മാറുന്ന ബാക്ക് പാനലും കൂടുതൽ പ്രീമിയം അനുഭവത്തിനായി 3ഡി സ്‌ക്രീനും ഉൾപ്പെടുത്തിയിരിക്കുന്നു. മിഡ്-റേഞ്ച് വിഭാഗത്തിലുള്ള ഹാൻഡ്സെറ്റിന് 6.56 ഇഞ്ച് സ്‌ക്രീൻ ഉണ്ട്. ഇതിന് 120Hz ആണ് റിഫ്രഷ് റേറ്റ്. ഫുൾ എച്ച്ഡി+ റെസലൂഷനിൽ പ്രവർത്തിക്കുന്നതാണ് പാനൽ. ഇതിന് എച്ച്ഡിആർ 10+ സർട്ടിഫിക്കേഷനുമുണ്ട്.

മീഡിയടെക് ഡിമെൻസിറ്റി 1300 ആണ് പ്രോസസർ. ഫോണിന്റെ ഇന്റേണൽ സ്റ്റോറേജ് ഉപയോഗിച്ച് റാം വിപുലീകരിക്കാം (8 ജിബി വരെ). ചൂട് നിയന്ത്രിക്കാനായി ലിക്വിഡ് കൂളിങ് വിസി സിസ്റ്റവും ഉണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് മറ്റൊരു പ്രധാന ഫീച്ചർ. 4,830 എംഎഎച്ച് ആണ് ബാറ്ററി. കൂടാതെ 66W ഫാസ്റ്റ് ചാർജിങ് ശേഷിയും ഇതിനുണ്ട്.

വിവോ വി25 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. ഒഐഎസ്, ഇഐഎസ് പിന്തുണയുള്ള 64 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. 8 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും ഇതോടൊപ്പമുണ്ട്. മുൻവശത്ത് 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.

English Summary: Vivo V25 Pro with colour changing back panel launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}