ബഡ്ജറ്റ് ഫോണാണോ വേണ്ടത്, സാംസങ് ഗാലക്സി എം 33 വാങ്ങാം

SHARE

ബഡ്ജറ്റ് ഫോണാണോ നോക്കുന്നത്, എങ്കിൽ പോക്കറ്റിലൊതുങ്ങുന്ന വിലയിൽ സാംസങ് ഗാലക്സി എം 33 വാങ്ങാം. ഇ‌ടത്തരം സ്മാർട് ഫോണുകൾ വാങ്ങാനാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് സാംസങ് എം33 5ജി അവതരിപ്പിച്ചത്. 120Hz റിഫ്രഷ് റേറ്റ്, 25W ചാർജിങ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററി ഒപ്പം ഒക്ടാ-കോർ 5എൻഎം എക്സിനോസ് പ്രോസസറുമായെത്തുന്ന ഫോൺ ഇരുപതിനായിരം രൂപയിൽ താഴെ വിലയിൽ ലഭിക്കും.

6 ജിബി 128 ജിബി മോഡൽ 18,999 രൂപയ്ക്കും 8 ജിബി 128 ജിബി മോഡൽ 20,499 രൂപയുമാണ് സാംസങ് അവരു‌ടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വില. ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകൾ, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകൾ എന്നിവയും ഉപയോഗപ്പെടുത്താനാകും.

എം33 5ജിയിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറാണ് ഉള്ളത്. ഇരട്ട സിം സ്ലോട്ടുകളുള്ള ഹാൻഡ്സെറ്റ് ആൻഡ്രോയിഡ് 12 പ്രവർത്തിപ്പിക്കുന്നത് വൺ യുഐ 4.1 ആണ്. 120Hz റിഫ്രഷ് റേറ്റുളള 6.6-ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. ഡിസ്‌പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്. 

സാംസങ്ങിന്റെ റാം പ്ലസ് ഫീച്ചർ ഉപയോഗിച്ച് എം33 5ജി യിലെ റാം ഇൻബിൽറ്റ് സ്റ്റോറേജ് ഉപയോഗിച്ച് 16 ജിബി വരെ വിർച്വലായി വർധിപ്പിക്കാം. ഫൊട്ടോകൾക്കും വിഡിയോകൾക്കുമായി ഗ്യാലക്സി എം33 5ജിയിൽ ഒരു ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. എഫ്/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്സലിന്റേതാണ് പ്രൈമറി സെൻസർ. 

Samsung-Galaxy-M33

ഗാലക്സി എം33 5യുടെ ഓഫറുകൾ അറിയാൻ

120-ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ ഉള്ള 5 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ സെൻസർ, 2-മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2-മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. ബൊക്കെ ഇഫക്‌റ്റ്, സിംഗിൾ ടേക്ക്, ഒബ്‌ജക്‌റ്റ് ഇറേസർ, വിഡിയോ ടിഎൻആർ (ടെമ്പറൽ നോയ്‌സ് റിഡക്ഷൻ) എന്നിങ്ങനെ വ്യത്യസ്ത പ്രൊഫഷണൽ ഫൊട്ടോഗ്രഫി, വിഡിയോഗ്രാഫി മോഡുകളെ പിൻ ക്യാമറ പിന്തുണയ്ക്കുന്നു. മുൻവശത്ത്, 8 മെഗാപിക്സലിന്റേതാണ് സെൽഫി ഷൂട്ടർ. 5ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.

English Summary: Samsung Galaxy M33 Malayalam Review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA