ADVERTISEMENT

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഐഫോൺ 14 സീരീസ് പുറത്തിറങ്ങി. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ 4 മോഡലുകളാണ് അവതരിപ്പിച്ചത്. ഐഫോൺ 14 സീരീസിനൊപ്പം ആപ്പിള്‍ വാച്ച് 8 സീരീസ്, എയർപോഡ്സ് പ്രോ2 എന്നിവയും അവതരിപ്പിച്ചു. ആപ്പിൾ ഇവന്റിൽ അവതരിപ്പിച്ചത് എന്തൊക്കെ? 5ജി ലോകത്തേക്ക് കടക്കുന്ന ഫോണിൽ അതിശയിപ്പിക്കുന്നത് എന്തൊക്കെ വിശദമായ റിപ്പോർട്ട് വായിക്കാം.

∙ ഐഫോൺ 14 സീരീസ്

5ജി ഇന്റർനെറ്റ് കണക്റ്റിവിറ്റി. ഇ-സിം ഉപയോഗിക്കാനുള്ള സൗകര്യം. ഒരു ഡിവൈസിൽ തന്നെ ഒന്നിലധികം ഇ–സിമ്മുകൾ ഉപയോഗിക്കാനുള്ള സംവിധാനം എന്നിവ പുതിയ ഐഫോൺ 14 നൽകുന്നു. ഐഫോൺ 14, ഐഫോൺ 14 പ്ലസ് യുഎസ് മോഡലുകളിൽ സിം ട്രേ ഇല്ല. നിങ്ങൾ ഒരു വിദൂര ലൊക്കേഷനിൽ റേഞ്ചിന് പുറത്തായിരിക്കുമ്പോൾ പോലും സഹായം ലഭിക്കുന്നതിന് ആപ്പിൾ പുതിയ എമർജൻസി ഫീച്ചറും ചേർത്തിട്ടുണ്ട്. അടിയന്തര സേവനങ്ങൾക്കായി ഒരു സാറ്റ്‌ലൈറ്റിലേക്ക് കണക്റ്റു ചെയ്യാൻ പുതിയ എമർജൻസി എസ്ഒഎസ് സഹായിക്കും. സാറ്റ്‌ലൈറ്റ് റിസപ്ഷനിലൂടെ അടിയന്തര പ്രതികരണവും ലഭിക്കും.

iPhone-14-1-jpeg

നിങ്ങളുടെ ലൊക്കേഷൻ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കൈമാറാൻ നിങ്ങളെ അനുവദിക്കുന്ന സാറ്റലൈറ്റ് 'ഫൈൻഡ് മൈ' അലേർട്ടുകൾ iPhone 14 നൊപ്പം രണ്ട് വർഷത്തേക്ക് സൗജന്യമായി ലഭ്യമാണ്. നവംബർ മുതൽ യുഎസിലും കാനഡയിലും മാത്രമാണ് ഈ ഫീച്ചറുകൾ ലഭിക്കുക.

∙ വില

ഐഫോൺ 14ന്റെ വില 799 ഡോളറിൽ ആരംഭിക്കുന്നു. ഐഫോൺ 14 പ്ലസിന് 899 ഡോളർ ആണ് വില. സെപ്റ്റംബർ 9 ന് ഫോണുകൾ മുൻകൂട്ടി ഓർഡർ ചെയ്യാം. ഐഫോൺ 14 സെപ്റ്റംബർ 16 ന് വിൽപനയ്‌ക്കെത്തും. പ്ലസ് വേരിയന്റ് ഒക്ടോബർ 16 ന് ലഭ്യമാകും.

Iphone14-jpeg

ഐഫോൺ 14ന് 6.1 ഇഞ്ച് ഡിസ്പ്ലേയാണുള്ളതെങ്കിൽ ഐഫോൺ 14 പ്ലസിന് 6.7 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്. ഇന്നുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും അധികം ബാറ്ററി ലൈഫുള്ള ഐഫോണാണ് ഇവ. ഒഎൽഇഡി സൂപ്പർ റെറ്റിന എക്സ് ഡി ആർ ഡിസ്പ്ലെയുണ്ട് പുതിയ ഫോണിൽ. കൂടാതെ ആപ്പിൾ സെറാമിക് ഷീൽഡിന്റെ സൂരക്ഷയും.

Iphone14-Plus-jpeg

മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, ബ്ലൂ, പർപ്പിൾ, റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ പുതിയ ഫോൺ ലഭിക്കും. എ15 ചിപ്പ് സെറ്റാണ് പുതിയ ഫോണിനുമുള്ളത്. കൂടുതൽ മികച്ച ജിപിയു ഗെയിമിങ് കൂടുതൽ സുഖകരമാക്കുന്നു. OLED ഡിസ്‌പ്ലേ, 1200nits പീക്ക് ബ്രൈറ്റ്നെസ്, ഡോൾബി വിഷൻ സപ്പോർട്ട്, അഞ്ച് കളർ ഓപ്ഷനുകൾ എന്നിവയുമായാണ് ഐഫോൺ 14 വരുന്നത്. ഐഫോൺ 14 ഉം ഐഫോൺ 14 പ്ലസും Apple A15 Bionic SoC ആണ് നൽകുന്നത്, കൂടാതെ മികച്ച ബാറ്ററി ലൈഫ്, 'അതിശയകരമായ പുതിയ' ക്യാമറ സിസ്റ്റം എന്നിവയും മറ്റും വാഗ്ദാനം ചെയ്യുന്നു.

iphone-14-2-jpeg

49 ശതമാനം അധികം ലോലൈറ്റ് ഇമേജ് ക്വാപ്ച്ചറിങ് ക്വാളിറ്റിയുണ്ട് പുതിയ ഐഫോണിൽ. കൂടുതൽ വലിയ സെൻസറും ഫാസ്റ്റർ ഫോക്കസും f/1.5 അപ്പാർച്ചറും പുതിയ ഫോണിലുണ്ട്. 39 ശതമാനം അധികം ലോലൈറ്റ് ഇമേജ് ക്വാപ്ച്ചറിങ് ക്വാളിറ്റിയുള്ള സെൽഫി ക്യാമറയാണ്.

∙ ഐഫോൺ 14 പ്രോ

Iphone14-Pro-jpeg

ഐഫോൺ 14 പ്രോയ്ക്ക് രണ്ടു വേരിയന്റുകളുണ്ട്. മിനി നോച്ച് എന്ന ഡൈനാമിക് ഐലൻഡുമായിട്ടാണ് ഐഫോൺ 14 എത്തിയത്. ഐഫോൺ 14 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്പ്ലെയും ഐഫോൺ 14 പ്രോ മാക്സിന് 6.7 ഇഞ്ച് ഡിസ്പ്ലേയുമാണ്. ഐഫോൺ 14 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്പ്ലെയും ഐഫോൺ 14 പ്രോ മാക്സിന് 6.7 ഇഞ്ച് ഡിസ്പ്ലെയുമാണ്. ആദ്യമായി ഓൾവേയ്സ് ഓണ്‍ ഡിസ്പ്ലെ ഐഫോണിൽ വന്നിരിക്കുന്നു. സ്‌പേസ് ബ്ലാക്ക്, സിൽവർ, ഗോൾഡ്, പർപ്പിൾ എന്നീ നിറങ്ങളിൽ അവ ലഭ്യമാകും.

iphone-14-pro-jpeg

ഐഫോൺ 14 പ്രോ ഒരു ഡൈനാമിക് ഐലൻഡ് നോച്ചുമായാണ് വരുന്നത്. ചെയ്യുന്ന പ്രവർത്തനത്തെയോ ഓപ്പൺ ചെയ്യുന്ന ആപ്പിനെയോ അടിസ്ഥാനമാക്കി അത് മാറും. ഉദാഹരണത്തിന്, മ്യൂസിക് ആപ് ഓപ്പൺ ചെയ്യുമ്പോൾ, നോച്ച് മറ്റൊരു തരത്തിലുള്ള ആനിമേഷൻ പ്രദർശിപ്പിക്കും.

iphone-14-pro-camera-jpeg

കസ്റ്റം ബിൽഡ് എ16 ചിപ്പ് സെറ്റാണ് ഫോണിൽ. ലോകത്തിലെ ഏറ്റവും വേഗമുള്ള ചിപ്പ് സെറ്റാണ് ഇതെന്നാണ് ആപ്പിൾ പറയുന്നത്. എതിരാളികളെക്കാൾ 40 അധികം വേഗമുണ്ട് പുതിയ ഫോണിന് എന്ന് ആപ്പിൾ. കൂടാതെ കഴിഞ്ഞ വർഷത്തെ എ15 ബിയോണിക് പ്രോസസറിനെക്കാൾ 20 ശതമാനം കുറച്ച് പവറും ഉപയോഗിക്കുന്നു.

Iphone14-Pro-Max-jpeg

ഇന്നുവരെ കണ്ടതിൽ ഏറ്റവും മികച്ച ക്യാമറയാണ്. ഐഫോൺ 14‌ പ്ലോയിൽ. 2X അധികം ലോലൈറ്റ് ക്യാപ്ച്ചറിങ് പവർ. 48 മെഗാപിക്സെൽ ക്യാമറ. 1600 നിറ്റ്സ് എച്ച്ഡി ആർ ബ്രൈറ്റനെസ്.

∙ വില

ഐഫോൺ 14 ന് 999 ഡോളറും ഐഫോൺ 14 പ്രോ മാക്സിന് 1099 ഡോളറുമാണ് വില. 1 ടിബി സ്റ്റോറേജുമായിട്ടാണ് പുതിയ ഫോൺ എത്തുക. സെപ്റ്റംബർ 9 മുതൽ പ്രീ ഓർഡർ ചെയ്യാം. സെപ്റ്റംബർ 16 ഫോൺ വിപണിയിലെത്തും.

∙ ആപ്പിൾ എയർപോഡ്സ് പ്രോ2

ആപ്പിൾ എയർപോഡ്സ് പ്രോ2 പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഹെഡ്‌ഫോണുകളും ഞങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലും ഇവയാണെന്ന് ടിം കുക്ക് പറയുന്നു. എയർപോഡ്സ് പ്രോ2 പുതിയ H2 ചിപ്പുമായാണ് വരുന്നത്. ഒരു കസ്റ്റം ആംപ്ലിഫയർ കൂടെയുണ്ട്. 'കൂടുതൽ വിശദാംശങ്ങളും വ്യക്തതയും' ആണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്. എയർപോഡ്സ് പ്രോ2 ഇപ്പോൾ സ്പെഷൽ ഓഡിയോയെയും പിന്തുണയ്ക്കുന്നു. ഐഫോണിലെ ട്രൂഡെപ്ത് ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ചെവിയുടെ ആകൃതിയും വലുപ്പവും അടിസ്ഥാനമാക്കിയുള്ള വ്യക്തിഗതമാക്കിയ സ്പെഷൽ ഓഡിയോയെയും ഇത് പിന്തുണയ്ക്കും. വിപുലമായ ആക്ടീവ് നോയിസ് ക്യാൻസലേഷനുമായും ഇത് വരുന്നു.

AirPods-Pro-2-jpeg

ആദ്യ തലമുറ പുറത്തിറങ്ങി മൂന്നു വർഷത്തിന് ശേഷമാണ് രണ്ടാം തലമുറ എയർപോഡ് പ്രോ എത്തുന്നത്. റീസൈക്കിൾ ചെയ്യാവുന്ന മെറ്റീരിയർ ഉപയോഗിച്ചാണ് എയർപോഡ് നിർമിച്ചിരിക്കുന്നത്. ആപ്പിൾ എയർപോഡ്സ് പ്രോ2 ന്റെ വില 249 ഡോളർ. ഇവ സെപ്റ്റംബർ 9 ന് പ്രീ-ഓർഡർ സ്വീകരിക്കും, സെപ്റ്റംബർ 23ന് വിൽപന തുടങ്ങും.

∙ ആപ്പിൾ വാച്ച് 8 സീരീസ്

Watch-Series-8-jpeg

ആപ്പിളിന്റെ ഈ വർഷത്തെ സ്മാർട് വാച്ചുകൾ പുറത്തിറങ്ങി. എമർജൻസി എസ്ഒഎസ്, മെഡിക്കൽ അസിസ്റ്റൻസ്, ഇസിജി തുടങ്ങി നിരവധി ഫീച്ചറുകൾ വാച്ചിലുണ്ട്. പുതിയ ടെമ്പറേച്ചർ സെൻസർ, കൂടുതൽ അഡ്വാൻസ്ഡായ പിരീഡ് സൈക്കിൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ആപിൾ വാച്ച് ഡസ്റ്റ് പ്രൂഫ്, സ്വിം പ്രൂഫ്, ക്രാക് പ്രൂഫാണ്. ഓൾവേസ് ഡിസ്‌പ്ലേ ഓൺ, പുതിയ വാച്ച് ഫെയ്‌സുകൾ, മികച്ച നിലവാരം എന്നിവയും പുതിയ വാച്ചിന്റെ പ്രത്യേകതകളാണ്. സ്വിമിങ് പ്രൂഫ്, ഡസ്റ്റ് പ്രൂഫ്, ക്രാക് റെസിഡൻസ് എന്നിവയുമുണ്ട്. ഒറ്റ ചാർജിൽ ഉപയോക്താക്കൾക്ക് 36 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്ന ലോ-പവർ മോഡാണ് ഇതിലുളളത്.

apple-watch-8-1

∙ ആപ്പിൾ വാച്ച് അൾട്രാ

ആപ്പിൾ വാച്ച് അൾട്രാ കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും മോടിയുള്ള സ്മാർട് വാച്ച് ആണ്. ഔട്ട്ഡോർ സാഹസികതയ്ക്കായി ഉദ്ദേശിച്ചുള്ളതാണ്. സിഗ്നൽ പ്രശ്‌നങ്ങൾക്കിടയിലും കൃത്യമായ ജിപിഎസ് പൊസിഷനിംഗ് നൽകാൻ ലക്ഷ്യമിട്ടുള്ള ഡ്യുവൽ ഫ്രീക്വൻസി ജിപിഎസ് ഉൾപ്പെടെ നിരവധി ഔട്ട്‌ഡോർ സാഹസിക സവിശേഷതകൾ ആപ്പിൾ വാച്ച് അൾട്രായിലുണ്ട്.

Apple-Watch-Ultra-Specs

ഹൈക്കിങ്ങിന് സഹായിക്കുന്നതിനായി വേഫെറർ (Wayfarer) എന്ന പേരിൽ ഒരു പുതിയ വാച്ച് ഫെയ്‌സും ഉണ്ട്. സ്കൂബ ഡൈവർമാർക്കായി ഒരു പുതിയ ഓഷ്യാനിക്+ ആപ്പുമുണ്ട്. ഒറ്റ ചാർജിൽ 36 മണിക്കൂർ വരെ ബാറ്ററി നിൽക്കും. ബാറ്ററി ഒപ്റ്റിമൈസേഷൻ മോഡിൽ 60 മണിക്കൂർ വരെ ബാറ്ററി. ആപ്പിൾ വാച്ച് അൾട്രയ്ക്ക് 799 ഡോളർ ആണ് വില. സെപ്റ്റംബർ 23 മുതൽ ഇത് വിൽപനയ്‌ക്കെത്തും.

Apple-watch-se-jpeg

∙ വാഹനാപകടങ്ങൾ സംഭവിച്ചാൽ സന്ദേശം അയക്കും

അമേരിക്കൻ പഠനപ്രകാരം കൂടുതൽ വാഹനാപകടം ഉണ്ടാകുന്നത് റൂറൽ ഏരിയകളിലാണ്. ഇത്തരത്തിലുള്ള അപകടങ്ങളിൽ പെട്ട് രക്ഷിക്കാൻ ആളുകളില്ലാതെയാണ് പരുക്കുകൾ ഗുരുതരമാകുന്നത്. എന്നാൽ പുതിയ ആപ്പിൾ വാച്ച് അപകടങ്ങളെ തിരിച്ചറിയുകയും പുറത്തേക്ക് സന്ദേശം നൽകുകയും ചെയ്യുന്നു. വാഹനത്തിൽ ആയിരിക്കുമ്പോൾ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കൂ എന്നാണ് ആപ്പിൾ പറയുന്നത്.

∙ സ്ത്രീകളുടെ ആരോഗ്യം നിരീക്ഷിക്കും

ആപ്പിൾ വാച്ച് ഉപയോഗിക്കുന്ന സ്ത്രീകളുടെ ആരോഗ്യം പുതിയ വാച്ച് നിരീക്ഷിക്കും. പീരീഡ്സ് ട്രാക്കർ, ഓവിലേഷൻ ട്രാക്കർ എന്നിവ പുതിയ വാച്ചിലുണ്ട്.

∙ വില

apple-watch-8

ആപ്പിൾ വാച്ച് സീരീസ് 8-ന്റെ ജിപിഎസ് പതിപ്പിന് 399 ഡോളറും സെല്ലുലാർ പതിപ്പിന് 499 ഡോളറുമാണ് വില. ഇത് ഇന്ന് തന്നെ പ്രീ-ഓർഡറിന് ലഭ്യമാകും, വിൽപ്പന സെപ്റ്റംബർ 16 മുതൽ ആരംഭിക്കും.

English Summary: Apple Launch Event Highlights: iPhone 14 Series, Watch Series 8, AirPods Pro 2 Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com