ADVERTISEMENT

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് വാവെയ്‌യുടെ പുതിയ ഹാൻഡ്സെറ്റ് മേറ്റ് 50ഇ (Huawei Mate 50E) ചൈനയിൽ അവതരിപ്പിച്ചു. 50 മെഗാപിക്സൽ എക്സ്മേജ് (XMAGE) ക്യാമറയാണ് ഈ ഹാൻഡ്സെറ്റിലെ ഹൈലൈറ്റ്. ഇരട്ട പിൻ ക്യാമറ സജ്ജീകരണമാണ് പുതിയ ഹാൻഡ്‌സെറ്റിലുള്ളത്.

 

വാവെയ് മേറ്റ് 50ഇ 8ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 3,999 യുവാനും ( ഏകദേശം 46,000 രൂപ), 8ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 4,499 യുവാനും (ഏകദേശം 52,000 രൂപ) ആണ് വില. ഫ്രോസ്റ്റ് സിൽവർ, ഒബ്സിഡിയൻ ബ്ലാക്ക്, സ്ട്രീമർ പർപ്പിൾ കളർ ഓപ്ഷനുകളിലാണ് ഹാൻഡ്സെറ്റുകൾ വരുന്നത്. ഒക്ടോബറിൽ വിൽപനയ്‌ക്കെത്തും.

 

ഫുൾ-എച്ച്‌ഡി+ (1,224x2,700 പിക്‌സൽ) റെസലൂഷനോടു കൂടിയ 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ, 90 ഹെർട്‌സ് റിഫ്രഷ് റേറ്റ്, 300 ഹെർട്‌സ് ടച്ച് സാംപ്ലിങ് റേറ്റ് എന്നിവ ഈ സ്മാർട് ഫോണിന്റെ സവിശേഷതയാണ്. ഹാർമണിഒഎസ് 3.0 ലാണ് ( HarmonyOS 3.0) വാവെയ് മേറ്റ് 50ഇ പ്രവർത്തിക്കുന്നത്. സ്നാപ്ഡ്രാഗൺ‌ 778ജി ആണ് പ്രോസസർ.

 

വാവെയ് മേറ്റ് 50ഇ ലേത് ഇരട്ട പിൻ ക്യാമറ സജ്ജീകരണമാണ്. പിന്നിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമുണ്ട്. കൂടാതെ, മുൻവശത്ത് 13 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 66W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 4,460 എംഎഎച്ച് ബാറ്ററിയാണ് വാവെയ് മേറ്റ് 50ഇ ൽ പായ്ക്ക് ചെയ്യുന്നത്. 

 

2.4Ghz, 5GHz ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി5.2, എൻഎഫ്‌സി കണക്റ്റിവിറ്റി എന്നിവയും യുഎസ്ബി ടൈപ്പ്-സി പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായാണ് വരുന്നത്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്നതാണ്.

 

English Summary: Huawei Mate 50E With 50-Megapixel XMAGE Camera Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com