ADVERTISEMENT

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിലെ ഓഫർ വിൽപന തുടങ്ങി. 'ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ' സ്മാർട് ഫോണുകൾക്ക് വൻ ഇളവുകളാണ് നൽകുന്നത്. ആപ്പിൾ, സാംസങ്, ഷഓമി, വിവോ, ഓപ്പോ, റിയൽമി, വൺപ്ലസ്, സോണി തുടങ്ങി ബ്രാൻഡുകളുടെ നിരവധി ഹാൻഡ്സെറ്റുകൾ 40 ശതമാനം വരെ ഇളവിൽ നല്‍കുന്നുണ്ട്.

അവതരിപ്പിക്കുമ്പോൾ 74,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി എസ് 20 എഫ്ഇ 5ജി ഫോൺ ഇപ്പോൾ 60 ശതമാനം ഇളവിൽ 29,999 രൂപയ്ക്കാണ് വിൽക്കുന്നത്. എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് വാങ്ങുമ്പോൾ ക്രെഡിറ്റ് കാർഡ് ഇളവുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. 2020 മാർച്ചിലാണ് ഈ ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എസ്ബിഐ കാർഡുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. 4,999 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. അവതരിപ്പിക്കുമ്പോൾ 16,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി എം 32 ഹാൻഡ്സെറ്റ് 11,490 രൂപയ്ക്കാണ് വിൽക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡിൽ 10 ശതമാനം കിഴിവ് ലഭിക്കും. ഇതോടൊപ്പം 10,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുമുണ്ട്.‌ 

 

ഏറ്റവും പുതിയ സ്മാർട് ഫോണുകളിൽ ഐക്യൂ ഇസഡ്6 ലൈറ്റ് 5ജി ഉൾപ്പെടുന്നു. ദിവസങ്ങൾക്ക് മുൻപ് ലോഞ്ച് ചെയ്ത ഈ സ്മാർട് ഫോൺ ഡിസ്‌കൗണ്ടുകൾക്കും ഓഫറുകൾക്കും ശേഷം 11,499 രൂപയ്ക്ക് ഫലപ്രദമായ വിലയിൽ ലഭ്യമാകും. ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 1 പ്രോസസറും 5,000 എംഎഎച്ച് ബാറ്ററിയുമാണ് ഫോണിന് കരുത്ത് പകരുന്നത്. 4 ജിബി, 6 ജിബി റാം വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്.

 

മറ്റൊരു പുതിയ ഫോൺ ഒപ്പോ എഫ്21എസ് 22,999 രൂപയ്ക്ക് ലഭ്യമാണ്. സ്റ്റാർലൈറ്റ് ബ്ലാക്ക്, ഡോൺലൈറ്റ് ഗോൾഡ് നിറങ്ങളിലാണ് സ്മാർട് ഫോൺ വരുന്നത്. 4,500 എംഎഎച്ച് ആണ് ബാറ്ററി. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രോസസർ, 8 ജിബി റാം എന്നിവയാണ് ഇതിന്റെ സവിശേഷതകൾ. ഈ സ്മാർട് ഫോൺ 4ജിബി + 64ജിബി, 6ജിബി + 128ജിബി കോൺഫിഗറേഷനിൽ യഥാക്രമം 12,999 രൂപയ്ക്കും 14,999 രൂപയ്ക്കും ലഭിക്കും. വൺപ്ലസ് 10ആർ 5ജി പ്രൈം ബ്ലൂ ആമസോൺ ഉത്സവ സീസണിലെ സ്പെഷൽ ആണ്. ഈ സ്മാർട് ഫോൺ ബാങ്ക്, ആമസോൺ പേ ഓഫറുകൾ ഉൾപ്പെടെ 28,499 രൂപയ്ക്ക് ലഭിക്കും.

 

English Summary: Amazon Great Indian Festival sale: Check offers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com