ടെക്നോ പോവ നിയോ 5ജി പുറത്തിറക്കി

Mail This Article
ട്രാന്‍ഷന്‍ ഇന്ത്യയില്‍ നിന്നുള്ള പ്രീമിയം സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ആയ ടെക്നോ മൊബൈല്‍ തങ്ങളുടെ പോവ സീരീസ് ശക്തമാക്കിക്കൊണ്ട് ടെക്നോ പോവ നിയോ 5ജി പുറത്തിറക്കി. മികച്ച പ്രകടനവും മെച്ചപ്പെട്ട സ്റ്റോറേജ് സ്പേസും നൽകുന്ന ഈ മോഡലിൽ മീഡിയടെക് ഡൈമെന്‍സിറ്റി 810 5ജി പ്രോസസർ ആണുള്ളത്.
6000 എംഎഎച്ച് ബാറ്ററി 50എംപി ഡ്യൂവൽ റിയര്‍ ക്യാമറ തുടങ്ങിയ നിരവധി സവിശേഷതകളുള്ള ടെക്നോ പോവ നിയോ 5ജിയുടെ പ്രീ ബുക്കിങ് 50,000 ല്‍പ്പരം റീട്ടെയില്‍ പോയിന്‍റുകളില്‍ ആരംഭിച്ചു. ഒക്ടാ കോര്‍ ആം കോര്‍ട്ടെക്സ് എ 76 സിപിയു എന്നിവയുമായെത്തുന്ന നിയോ 5ജി പതിമൂന്ന് 5ജി ബാന്‍ഡുകളെ പിന്തുണക്കും.
ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളാണ് നിയോ 5ജി സ്മാര്‍ട് ഫോണിനുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടെക്നോ മൊബൈല്‍ ഇന്ത്യ സിഇഒ അര്‍ജീത് തലാപത്ര പറഞ്ഞു. ഏറ്റവും വലിയ മൂന്നാമത്തെ 5ജി സ്മാര്‍ട് ഫോണ്‍ വിപണിയാണ് ഇന്ത്യ. ഈ ആവശ്യങ്ങള്‍ നിറവേറ്റും വിധം സമ്പൂര്‍ണ 5ജി വിഭാഗമാണ് പോവ ഉല്‍പന്ന നിരയില്‍ തങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌പ്രിന്റ് ബ്ലൂ, സഫയർ ബ്ലാക്ക് എന്നീ നിറങ്ങളിലെത്തുന്ന ടെക്നോ പോവ നിയോ 5ജിയുടെ വില 15,499 രൂപയാണ്.
English Summary: TECNO launches feature-packed POVA Neo 5G with Mediatek Dimensity 810 5G Processor at INR 15,499