ADVERTISEMENT

ചൈനീസ് സ്മാർട് ഫോൺ ബ്രാൻഡിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോൺ ഓപ്പോ എ17 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ ഒപ്പോ എ-സീരീസ് സ്മാർട് ഫോണിന് രണ്ട് കളർ വേരിയന്റുകളുണ്ട്. ഒപ്പോ എ17 ( Oppo A17) ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിലെ തുടക്ക വില 12,499 രൂപയാണ്. ഇത് മിഡ്‌നൈറ്റ് ബ്ലാക്ക്, സൺലൈറ്റ് ഓറഞ്ച് നിറങ്ങളിൽ വരുന്നു. പുതിയ ഫോൺ നിലവിൽ ഒപ്പോ സ്റ്റോറിലും പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ആക്‌സിസ് ബാങ്ക്, ഐസിഐസിഐ, ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 1,500 ഇൻസ്റ്റന്റ് കിഴിവും ലഭ്യമാണ്. ഒപ്പോ എ17 കഴിഞ്ഞ മാസമാണ് മലേഷ്യയിൽ അവതരിപ്പിച്ചത്. സിംഗിൾ 4 ജിബി + 64 ജിബി വേരിയന്റിന് 599 എംവൈആർ (ഏകദേശം 10,600 രൂപ) ആയിരുന്നു മലേഷ്യയിലെ വില.‌

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഒപ്പോ എ17 ൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 12.1.1 ലാണ് പ്രവർത്തിക്കുന്നത്. 60Hz വരെ റിഫ്രഷ് റേറ്റും 89.8 ശതമാനം ബോഡി-ടു-സ്‌ക്രീൻ റേഷ്യോയുമുള്ള 6.56-ഇഞ്ച് എച്ച്ഡി+ (720x1,612 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേ ആണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് 269ppi പിക്‌സൽ ഡെൻസിറ്റിയും പരമാവധി ടച്ച് സാംപ്ലിങ് റേറ്റ് 60 ഹെ‍ട്സും ആണ്. 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി35 ആണ് പ്രോസസർ. ഫോണിൽ ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് ലഭ്യമായ റാം 8 ജിബി വരെ വർധിപ്പിക്കാം.

ഒപ്പോ എ17ൽ 50 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും 2 മെഗാപിക്‌സൽ ഡെപ്ത് സെൻസറും അടങ്ങുന്ന എഐ പിന്തുണയുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി f/2.2 ലെൻസുള്ള 5 മെഗാപിക്സൽ സെൻസറും ഉണ്ട്.

ഒപ്പോ എ17ൽ 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് ഉണ്ട്. ഇത് മൈക്രോ എസ്ഡി കാർഡ് വഴിയും വികസിപ്പിക്കാവുന്നതാണ് (1ടിബി വരെ). വൈ-ഫൈ 5, ബ്ലൂടൂത്ത് വി5.3, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്സിലറോമീറ്റർ, ലൈറ്റ് സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ഗ്രാവിറ്റി സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഓൺ ബോർഡ് സെൻസറുകൾ. ഫോണിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഒപ്പോ എ17ൽ 5,000എംഎഎച്ച് ആണ് ബാറ്ററി. പുതിയ സ്മാർട് ഫോണിന് ജല പ്രതിരോധത്തിനായി IPX4 റേറ്റിങ് ഉണ്ട്.

 

English Summary: Oppo A17 With MediaTek Helio G35, 5000mAh Battery Launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com