ADVERTISEMENT

റെഡ്മി നോട്ട് സീരീസിലെ ഏറ്റവും പുതിയ മോഡലുകളായി റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ പ്ലസ് ചൈനയിൽ അവതരിപ്പിച്ചു. ഒഎൽഇഡി ഡിസ്പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, 5,000 എംഎഎച്ച് ബാറ്ററി, MIUI 13 ഒഎസ്, 16 എംപി സെൽഫി ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

റെഡ്മി നോട്ട് 12 ന്റെ 4ജിബി റാം +128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,199 യുവാൻ (ഏകദേശം 13,600 രൂപ) ആണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 1299 യുവാനും ( ഏകദേശം 14,600 രൂപ), 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 1,499 യുവാനും ( ഏകദേശം 17,000 രൂപ) ആണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജുള്ള ടോപ്പ് എൻഡ് മോഡലിന് 1699 യുവാൻ (ഏകദേശം 19,300 രൂപ) ആണ് വിലയിട്ടിരിക്കുന്നത്.

റെഡ്മി നോട്ട് 12 പ്രോയുടെ അടിസ്ഥാന 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 1699 യുവാൻ (ഏകദേശം 19,300 രൂപ) ആണ് വില. അതേസമയം, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,799 യുവാനും (ഏകദേശം 20,400 രൂപ), 8 ജിബി റാം + 256 ജിബി സ്‌റ്റോറേജുള്ള സ്‌മാർട് ഫോൺ വേരിയന്റിന് 1,999 യുവാനും (ഏകദേശം 22,700 രൂപ), 12 ജിബി റാം +256 ജിബി സ്‌റ്റോറേജ് ഉള്ള മുൻനിര മോഡലിന്റെ വില 2,199 യുവാനുമാണ് (ഏകദേശം 24,900 രൂപ). റെഡ്മി നോട്ട് 12 പ്രോ+ ന് 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2,099 യുവാനും (ഏകദേശം 23,000 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജിന് 2,299 യുവാനുമാണ് (ഏകദേശം 26,000 രൂപ) വില.

മിഡ്‌നൈറ്റ് ഡാർക്ക്, ടൈം ബ്ലൂ, മിറർ പോർസലൈൻ വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് മൂന്ന് സ്മാർട് ഫോണുകളും വരുന്നത്. റെഡ്മി നോട്ട് 12 പ്രോയ്ക്ക് ഒരു അധിക ഷാലോ ഡ്രീം ഗാലക്സി ഷേഡിലും വരുന്നു. റെഡ്മി നോട്ട് 12 എക്‌സ്‌പ്ലോറർ എഡിഷന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 2,399 യുവാൻ (ഏകദേശം 27,200 രൂപ) ആണ് വില. റെഡ്മി നോട്ട് 12 ട്രെൻഡ് എഡിഷന് 2,599 യുവാനും ( ഏകദേശം 500 രൂപ ) വില നൽകണം.

∙ റെഡ്മി നോട്ട് 12 5ജി

 

ഡ്യുവൽ സിം (നാനോ) റെഡ്മി നോട്ട് 12 5ജി ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MIUI 13 ലാണ് പ്രവർത്തിക്കുന്നത്. 120Hz വരെ റിഫ്രഷ് റേറ്റും 240Hz വരെ ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.67 ഇഞ്ച് ഫുൾ-എച്ച്ഡി (1,080x2,400 പിക്സലുകൾ) ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 12 5ജി യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് ഹോൾ-പഞ്ച് ഡിസൈൻ ഉണ്ട്. കൂടാതെ 1200nits വരെ ബ്രൈറ്റ്നസ് ലഭ്യമാണ്. 6nm ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4 ജെൻ 1 ആണ് പ്രോസസർ. ഒപ്പം 8ജിബി വരെ റാമും ഉണ്ട്.

 

48 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 12 5ജിയിലുള്ളത്. മുൻവശത്ത് 8 മെഗാപിക്സൽ സെൻസർ ഉൾപ്പെടുന്നു. മൈക്രോ എസ്ഡി കാർഡ് (512 ജിബി വരെ) വഴിയുള്ള വിപുലീകരണത്തെ പിന്തുണയ്ക്കുന്ന 256 ജിബി UFS2.2 ഓൺബോർഡ് സ്റ്റോറേജും ഉണ്ട്. റെഡ്മി നോട്ട് 12 5ജിയിൽ 33W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

 

∙ റെഡ്മി നോട്ട് 12 പ്രോ

 

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള റെഡ്മി നോട്ട് 12 പ്രോയിൽ ആൻഡ്രോയിഡ്-12 അടിസ്ഥാനമാക്കിയുള്ള MIUI 13 ആണ് ഒഎസ്. 120Hz വരെ റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപിൾ റേറ്റ്, HDR10+ പിന്തുണയുള്ള 6,67 ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സലുകൾ) ഓലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 12 പ്രോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 12ജിബി വരെയുള്ള LPDDR4x റാമും മാലി-ജി68 ജിപിയു ചേർന്നുള്ള ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 1080 ആണ് പ്രോസസർ.

 

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയുള്ള 50 മെഗാപിക്സൽ സോണി IMX766 സെൻസർ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ആണ് റെഡ്മി നോട്ട് 12 പ്രോയിലുള്ളത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും ഉൾപ്പെടുന്നു. 16 മെഗാപിക്സലിന്റേതാണ് സെൽഫി സെൻസർ. 256 ജിബി UFS 2.2 സ്റ്റോറേജ് വരെ സ്‌മാർട് ഫോൺ പായ്ക്ക് ചെയ്യുന്നു. റെഡ്മി നോട്ട് 12 പ്രോയും 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയുമായാണ് വരുന്നത്.

 

∙ റെഡ്മി നോട്ട് 12 പ്രോ+

 

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള റെഡ്മി നോട്ട് 12 പ്രോ+ൽ MIUI 13 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 120Hz വരെ റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയുള്ള 6.67-ഇഞ്ച് ഫുൾ-എച്ച്ഡി (1,080x2,400 പിക്സലുകൾ) ഓലെഡ് ഡിസ്പ്ലേയാണ്. റെഡ്മി നോട്ട് 12 പ്രോ പോലെ, റെഡ്മി നോട്ട് 12 പ്രോ+ ലും 12ജിബി വരെ LPDDR4X റാം, മാലി-ജി68 ജിപിയു എന്നിവയ്‌ക്കൊപ്പം ഒക്ടാ-കോർ 6nm മീഡിയടെക് ഡൈമൻസിറ്റി 1080 ആണ് പ്രോസസർ.

 

ഒഐഎസ് ഫീച്ചറുള്ള 200 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 12 പ്രോ+ അവതരിപ്പിക്കുന്നത്. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി 16-മെഗാപിക്സലിന്റേതാണ് ക്യാമറ. 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

 

English Summary: Redmi Note 12 Series With 16-Megapixel Selfie Camera Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com