ADVERTISEMENT

ചൈനീസ് സ്മാര്‍ട് ഫോൺ ബ്രാൻഡ് ഓണറിന്റെ പുതിയ ഹാൻഡ്സെറ്റ് ഓണർ എക്സ്5 ( Honor X5) മിഡിൽ ഈസ്റ്റ് വിപണികളിൽ അവതരിപ്പിച്ചു. മിതമായ വിലയ്ക്ക് വാങ്ങാവുന്ന ഹാൻഡ്സെറ്റാണ് ഓണർ എക്സ്5. 6.5 ഇഞ്ച് എച്ച്ഡി+ ആണ് ഡിസ്‌പ്ലേ. മിഡിൽ ഈസ്റ്റിന് പുറത്തുള്ള വിപണികളിലെ ഔദ്യോഗിക ലോഞ്ച് ഓണർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഡിസംബർ 26ന് ചൈനയിൽ ഓണർ 80 ജിടി അവതരിപ്പിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ഓണർ എക്സ് 5 അവതരിപ്പിച്ചത്.

 

ഓണറിന്റെ ജോർദാൻ ഫെയ്സ്ബുക് പേജിലെ റിപ്പോർട്ട് പ്രകാരം ഹാൻഡ്‌സെറ്റിന്റെ വില 75 ജോർദാൻ ദിനാർ (ഏകദേശം 8,700 രൂപ) ആണ്. ഓണർ‌ എക്സ്5 മൂന്ന് വ്യത്യസ്ത കളർ വേരിയന്റുകളിൽ ലഭ്യമാണ് - സൺറൈസ് ഓറഞ്ച്, ഓഷ്യൻ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്. ഓണർ‌ എക്സ്5ൽ ഡ്യുവൽ-സിം 4ജി കണക്റ്റിവിറ്റിയുണ്ട്. ആൻഡ്രോയിഡ് 12 (ഗോ എഡിഷൻ) അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്. 720x1600 പിക്സൽ റെസലൂഷനും 20:9 ആസ്പെക്റ്റ് റേഷ്യേയും ഉള്ള 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് സ്മാർട് ഫോണിന്റെ സവിശേഷത. IMG GE8320 ജിപിയു ഉൾപ്പെടെയുള്ള മീഡിയാടെക് ഹീലിയോ ജി25 ആണ് പ്രോസസർ. 2 ജിബി റാമിലാണ് ഓണർ എക്‌സ് 5 എത്തുന്നത്.

 

8 മെഗാപിക്‌സലിന്റെ സിംഗിൾ ക്യാമറയാണ് പിന്നിലുള്ളത്. 5 മെഗാപിക്‌സലിന്റേതാണ് സെൽഫി ക്യാമറ. വാട്ടർഡ്രോപ്പ് ആകൃതിയിലുള്ള നോച്ചിലാണ് സെൽഫി ക്യാമറയുള്ളത്. പിന്നിലെ ക്യാമറ മൊഡ്യൂളിൽ എൽഇഡി ഫ്ലാഷ് ഉൾപ്പെടുന്നു. ഈ സ്മാർട് ഫോൺ 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായാണ് വരുന്നത്. കൂടാതെ മൈക്രോ എസ്ഡി സ്ലോട്ട് വഴി 1 ടിബി വരെ എക്‌സ്‌റ്റേണൽ മെമ്മറി വിപുലീകരണത്തെ പിന്തുണയ്ക്കുന്നു. 

 

വൈ-ഫൈ 802.11 a/b/g/n, ജിപിഎസ്, ഒടിജി, ബ്ലൂടൂത്ത് വി5.1, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക്, മൈക്രോയുഎസ്ബി പോർട്ട് എന്നിവ ഉൾപ്പെടുന്നതാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഗ്രാവിറ്റി സെൻസർ, പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവയും ഉൾപ്പെടുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഓണർ പായ്ക്ക് ചെയ്തിരിക്കുന്നത്.

 

English Summary: Honor X5 with 5,000mah battery launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com