ADVERTISEMENT

മുൻനിര സ്മാർട് ഫോൺ ബ്രാൻഡായ ഐക്യൂവിന്റെ പുതിയ ഹാൻഡ്സെറ്റ് ഐക്യൂ 11 വൈകാതെ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കും. ആൻടുടു ( AnTuTu) സ്കോറുകൾ അനുസരിച്ച് ഐക്യൂ 11 ലോകത്തിലെ ഏറ്റവും വേഗമുള്ള ആൻഡ്രോയിഡ് സ്മാർട് ഫോണാണ്. സ്‌മാർട് ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് ജനുവരി 10 നാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് പ്രോസസർ. ഈ പ്രോസസർ സപോർട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌മാർട് ഫോണായിരിക്കും ഇത്.

 

സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറുള്ള വൺപ്ലസ് 11 ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് വൺപ്ലസ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഐക്യൂ 11 ഇന്ത്യയിൽ അവതരിപ്പിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാകും ഫെബ്രുവരി 7 ന് വൺപ്ലസ് ഹാൻഡ്റ്റ് പുറത്തിറക്കുക. ആൻടുടു ന്റെ ഡേറ്റ പ്രകാരം ഐക്യൂ 11 ന് 13,23,820 സ്കോർ ഉണ്ട്. ഇത് ഗെയിമിങ്ങിനായി പ്രത്യേകം അവതരിപ്പിക്കുന്ന ഫോണുകൾക്ക് നേടാനാകുന്നതിനേക്കാൾ കൂടുതൽ സ്കോറാണ്. ഐക്യൂ 11 നേടിയ സ്‌കോർ മുൻപ് വിപണിയിലുള്ള മറ്റൊരു ആൻഡ്രോയിഡ് സ്മാർട് ഫോണും നേടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

 

ഗ്രാഫിക്‌സ് പ്രകടനവും നൈറ്റ് ഫൊട്ടോഗ്രഫിയും മെച്ചപ്പെടുത്തുന്നതിന് സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 നെ സഹായിക്കുന്നതിന് ഡിസൈൻ ചെയ്‌തിരിക്കുന്ന വിവോയുടെ വി 2 ചിപ്പിനൊപ്പമാണ് ഐക്യൂ 11 വരുന്നത്. കൂടാതെ, ഉപയോക്താക്കൾക്ക് മികവാർന്ന സ്ക്രീൻ അനുഭവം നൽകുന്നതിനായി ഹാൻഡ്സെറ്റ് ഇന്ത്യയിലെ ആദ്യത്തെ 2കെ ഇ6 ഡിസ്‌പ്ലേയാണ് പായ്ക്ക് ചെയ്യുന്നത്. 144Hz റിഫ്രഷ് റേറ്റുള്ളതാണ് ഡിസ്പ്ലേ. 120W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

 

English Summary: iQOO 11 is World’s Fastest Android Smartphone with 5G Support

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com