ആമസോണിൽ ടെക്നോ ഫാന്റം എക്സ്2ന് വൻ ഓഫർ, കൂപ്പൺ കോഡും ലഭ്യം
Mail This Article
ടെക്നോയുടെ പോവ സീരീസിൽ പുതിയ ഒരു സ്‌മാർട് ഫോണിന് ആമസോണിൽ വൻ ഓഫർ. ഫാന്റം എക്സ്2ന് എന്ന ( Tecno phantom x2 ) ഹാൻഡ്സെറ്റ് ആമസോണിൽ 23 ശതമാനം ഇളവോടെ 39,999 രൂപയ്ക്കാണ് വിൽക്കുക. ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഇതോെടൊപ്പം തന്നെ ബാങ്ക് ഓഫർ, നോകോസ്റ്റ് ഇംഎംഐ, മറ്റു ഓഫറുകളും ലഭ്യമാണ്. ടെക്നോ ഫാന്റം എക്സ്2 ന്റെ 8ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റാണ് ആമസോണിൽ വിൽക്കുന്നത്. പ്രത്യേക കോഡ് ( TECNO1000) ഉപയോഗിച്ച് വാങ്ങുന്നവർക്ക് വീണ്ടും വില കുറവ് ലഭിക്കും.
കഴിഞ്ഞ മാസമാണ് ടെക്നോയുടെ ഫാന്റം എക്സ്2 ഹാൻഡ്സെറ്റ് രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയത്. മൂൺലൈറ്റ് സിൽവർ, സ്റ്റാർഡസ്റ്റ് ഗ്രേ എന്നീ നിറങ്ങളിൽ സ്മാർട് ഫോൺ ലഭ്യമാണ്. ഇത് ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഹായ്ഒഎസ് 12.0 ലാണ് പ്രവര്‍ത്തിക്കുന്നത്. ഡ്യുവൽ 5ജി സിം 5ജി ഉപയോഗിക്കാം.
120HZ റിഫ്രഷ് റേറ്റ്, 1080 x 2400 പിക്സൽ സ്ക്രീൻ റെസലൂഷൻ, 360HZ ടച്ച് സാംപിൾ റേറ്റ് എന്നിവയുള്ള 6.8 ഇഞ്ച് ഫുൾ എച്ച്ഡി+ കർവ്ഡ് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്പ്ലേയാണ് ടെക്നോ ഫാന്റം എക്സ്2 5ജിയുടെ സവിശേഷത. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പരിരക്ഷയുള്ളതാണ് ഡിസ്‌പ്ലേ.
4എൻഎം മീഡിയടെക് ഡിമെൻസിറ്റി 9000 5ജി ആണ് പ്രോസസർ. സുഗമമായ ഗെയിമിങ് അനുഭവം നൽകുമെന്ന് അവകാശപ്പെടുന്ന ഹൈപ്പർ എൻജിൻ 5.0 യുമായാണ് ഇത് വരുന്നത്. ഇതിൽ 256ജിബി UFS 3.1 സ്റ്റോറേജുമായി ജോടിയാക്കിയ 12ജിബി വരെ LPDDR5 റാം നൽകുന്നു. വേപ്പർ ചേമ്പർ കൂളിങ് സിസ്റ്റവും സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്.
64-മെഗാപിക്സൽ പ്രൈമറി ക്യാമറ, 13-മെഗാപിക്സൽ സെക്കൻഡറി സെൻസർ, മൂന്നാമത്തെ 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന വ്യത്യസ്തമായ പിൻ ക്യാമറ സജ്ജീകരണമാണ് ഫാന്റം എക്സ്2ലുള്ളത്. 32 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, ജിപിഎസ് എന്നിവയ്‌ക്കൊപ്പം ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,160 എംഎഎച്ച് ആണ് ബാറ്ററി.
English Summary: Tecno Phantom X2 5G with MediaTek Dimensity 9000 SoC launched in India