ADVERTISEMENT

വിവോയുടെ ഏറ്റവും പുതിയ വൈ-സീരീസ് ബജറ്റ് സ്മാർട് ഫോൺ വിവോ Y35എം ചൈനയിൽ അവതരിപ്പിച്ചു. മീഡിയടെക് ഡൈമെൻസിറ്റി 700 ആണ് പ്രോസസർ. നിലവിൽ ചൈനീസ് വിപണിയിൽ മാത്രമാണ് ഇത് ലഭ്യമാകുക. മൂന്ന് ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഹാൻഡ്‌സെറ്റ് വരുന്നത്. സ്റ്റാറി ബ്ലാക്ക്, സ്റ്റാർ ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ വാങ്ങാം.

 

വിവോ വൈ35എം ന്റെ 4ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് 1,399 യുവാൻ (ഏകദേശം 16,800 രൂപ) ആണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1,599 യുവാനും (ഏകദേശം 19,800 രൂപ), 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്‌റ്റോറേജ് മോഡലിന്റെ വില 1,699 യുവാനുമാണ് (ഏകദേശം 20,400 രൂപ).

 

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള വിവോ വൈ35എം ൽ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് ആണ് ഒഎസ്. 6.51-ഇഞ്ച് എച്ച്ഡി+ (1,600x720 പിക്സലുകൾ) ഐപിഎസ് ഡിസ്പ്ലേയ്ക്ക് 20:9 ആസ്പെക്റ്റ് റേഷ്യോയും 60Hz സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റും ഉണ്ട്. ഫ്രണ്ട് ഫേസിങ് ക്യാമറയ്ക്കായി ഡിസ്‌പ്ലേയിൽ വാട്ടർഡ്രോപ്പ് നോച്ചും കാണാം. 89 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതമാണ് സ്‌മാർട് ഫോണിനുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു.

 

വിവോ വൈ35എം ൽ മീഡിയടെക് ഡൈമൻസിറ്റി 700 ആണ് പ്രോസസർ. 8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് സ്മാർട് ഫോൺ വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴിയുള്ള സ്റ്റോറേജ് വിപുലീകരിക്കുകയും ചെയ്യാം. 15W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉപയോക്കാം. കൂടാതെ ഓഡിയോ പ്ലഗ്-ഇന്നിനായി 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉണ്ട്.

 

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ വൈ35എം അവതരിപ്പിക്കുന്നത്. 2 മെഗാപിക്സൽ മാക്രോ സെൻസറിനൊപ്പം 13 മെഗാപിക്സൽ പ്രൈമറി സെൻസറും ഉണ്ട്. മുൻവശത്ത് 5 മെഗാപിക്സലിന്റേതൈാണ് സെൽഫി ക്യാമറ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, എഐ ഫേസ് അൺലോക്ക് ഫീച്ചറും ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

English Summary: Vivo Y35m With 5,000mAh Battery Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com