ആമസോണിൽ റെഡ്മി പവറിന് വൻ ഓഫർ, കൂപ്പൺ കോഡും ലഭ്യം

Mail This Article
റെഡ്മിയുടെ പുതിയ ഒരു സ്‌മാർട് ഫോണിന് ആമസോണിൽ വൻ ഓഫർ. റെഡ്മി 10 പവർ എന്ന ( Redmi 10 Power ) ഹാൻഡ്സെറ്റ് ആമസോണിൽ 39 ശതമാനം ഇളവോടെ 11,499 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതോെടൊപ്പം തന്നെ ക്യാഷ്ബാക്ക് ഓഫർ, നോകോസ്റ്റ് ഇംഎംഐ, എക്സ്‌ചേഞ്ച് ഓഫർ, മറ്റു ഇളവുകളും ലഭ്യമാണ്. റെഡ്മി 10 പവർ ന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ആമസോണിൽ വിൽക്കുന്നത്. പ്രത്യേക കോഡ് ( JA46J9M2) ഉപയോഗിച്ച് വാങ്ങുന്നവർക്ക് വീണ്ടും വില കുറവ് ലഭിക്കും.
മിതമായ വിലയ്ക്ക് മികച്ച ഫീച്ചറുകളുമുള്ള ഒരു സ്‌മാർട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ റെഡ്മി 10 പവർ മികച്ചൊരു ഓപ്ഷനാണ്. 6.7 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയ്ക്ക് 400 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസ് ഉണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3യുടെ സംരക്ഷണവുമുണ്ട്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 13 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 680 ആണ്മ പ്രോസസർ. ഇതോടൊപ്പം അഡ്രിനോ 610 ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റുമുണ്ട്. 8 ജിബി എല്‍പിഡിഡിആര്‍4എക്‌സ് ആണ് റാം. ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് 3 ജിബി കൂടി റാം വീണ്ടും ഉപയോഗപ്പെടുത്താം. 50 മെഗാപിക്സിന്റേതാണ് പ്രധാന സെന്‍സർ. 2 മെഗാപിക്സലിന്റെ പോര്‍ട്രെയ്റ്റ് സെന്‍സറും ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍ ക്യാമറയും 5 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും റെഡ്മി 10 പവറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
128 ജിബി ആണ് ഇന്റേണല്‍ സ്‌റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം. 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, 3.5 ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയുണ്ട്. 6000 എംഎഎച്ച് ആണ് ബാറ്ററി. 18 വാട്ട് അതിവേഗ ചാര്‍ജിങ് ശേഷിയുണ്ട്.
English Summary: Amazon Special offer Redmi 10 Power