ADVERTISEMENT

ഇൻഫിനിക്‌സിന്റെ പുതിയ ഹാൻഡ്സെറ്റ് നോട്ട് 12ഐ ഇന്ത്യയിൽ അവതരിപ്പിച്ചു. 4 ജിബി റാമും 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി85 ആണ് പ്രോസസർ. ഇൻഫിനിക്‌സ് നോട്ട് 12ഐ യുടെ 4 ജിബി റാം, 64 ജിബി വേരിയന്റിന്റെ ഇന്ത്യയിലെ വില 9,999 രൂപയാണ്. ഫോഴ്‌സ് ബ്ലാക്ക്, മെറ്റാവേർസ് ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഫോണ്‍ വരുന്നത്. ജനുവരി 30ന് ഫ്ലിപ്കാർട്ട് വഴി ഹാൻഡ്സെറ്റ് വിൽപനയ്‌ക്കെത്തും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ഇടപാടുകൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. 

 

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഇൻഫിനിക്‌സ് നോട്ട് 12ഐ, ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള XOS 12.0 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 180Hz ടച്ച് സാംപ്ലിങ് റേറ്റിങ്ങുള്ള 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഡിസ്പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയുണ്ട്. 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി85 ആണ് പ്രോസസർ.

 

f/1.6 അപ്പേർച്ചർ ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, ക്യുവിജിഎ റെസലൂഷനുള്ള ടെർഷ്യറി ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഇൻഫിനിക്സ് നോട്ട് 12ഐൽ സജ്ജീകരിച്ചിരിക്കുന്നത്. ഡ്യുവൽ എൽഇഡി ഫ്ലാഷോടുകൂടിയ 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

 

മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി വികസിപ്പിക്കാവുന്ന (512 ജിബി വരെ) 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായാണ് സ്മാർട് ഫോൺ വരുന്നത്. 4ജി, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആംബിയന്റ് ലൈറ്റ് സെൻസർ, ജി-സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 33W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

 

English Summary: Infinix Note 12i With 50-Megapixel Camera Launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com