ആമസോണിൽ വൺപ്ലസ് 11 5ജി പ്രീ–ബുക്കിങ് തുടരുന്നു, വിൽപന ഫെബ്രുവരി 14ന്

OnePlus unveils its first tablet with massive 11.6-inch, 144Hz display
Photo: Oneplus
SHARE

സ്മാര്‍ട് ഫോണ്‍ പ്രേമികളില്‍ ആകാംക്ഷയുണ്ടാക്കി സ്വീഡിഷ് ക്യാമറാ നിര്‍മാതാവ് ഹാസല്‍ബ്ലാഡിന്റെ സഹകരണത്തോടെ നിര്‍മിച്ച വണ്‍പ്ലസ് 11 5ജിയ്ക്ക് വിപണിയിൽ വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. പുതിയ ഹാൻഡ്സെസ്റ്റിന്റെ പ്രീ ബുക്കിങ് ആമസോണിൽ തുടരുകയാണ്. ഫെബ്രുവരി 14 നാണ് വിൽപന തുടങ്ങും. വണ്‍പ്ലസ് 11ന്റെ 16 ജിബി/ 256 ജിബി വേര്‍ഷന് 61,999 രൂപയും, 8 ജിബി/ 128 ജിബി വേര്‍ഷന് 56,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. ചില തുടക്ക ഓഫറുകളും ഉണ്ട്.

കരുത്തും നിര്‍മാണ മികവും ഒത്ത ഒരു പ്രീമിയം ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണിത്. ക്വാഡ് എച്ഡി പ്ലസ്, 120 ഹെഡ്‌സ് റിഫ്രഷ് റെയ്റ്റുള്ള 6.7 ഇഞ്ച് വലുപ്പമുള്ള അത്യാകര്‍ഷകമായ സ്‌ക്രീനും ഉണ്ട്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ആണ് പ്രോസസര്‍. ഫോണിന് 16 ജിബി/ 256 ജിബി, 8 ജിബി/128 ജിബി വേര്‍ഷനുകളാണ് ഉള്ളത്. തങ്ങളുടെ ഫ്‌ളാഗ്ഷിപ് ഫോണിനൊപ്പം ഒരുപറ്റം മറ്റുപകരണങ്ങളും കമ്പനി പുറത്തിറക്കി.

∙ സ്‌ക്രീന്‍

ഏറ്റവും വില കുറഞ്ഞ പ്രീമിയം ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മിക്കുന്ന കമ്പനിയല്ല വണ്‍പ്ലസ്. എന്നാല്‍, ഏറ്റവും വിലകൂടിയ ഫോണുമല്ല അവരുടേത്. ഫോണുകളില്‍ സിനിമകളും മറ്റും കാണുന്നവര്‍ക്ക് പ്രകാശമാനമായ സ്‌ക്രീന്‍ ഏറെ ഇഷ്ടപ്പെടും. ഫിംഗർപ്രിന്റ് സ്കാനര്‍ സ്‌ക്രീനിനുള്ളില്‍ മറഞ്ഞിരിക്കുന്നു. അതേസമയം, വണ്‍പ്ലസ് നേരത്തെ നല്‍കിയിരുന്ന റീഡിങ് മോഡ് എടുത്തുകളഞ്ഞു. ഇ–ബുക്കുകളും മറ്റും വായിക്കേണ്ട സമയത്ത് സ്‌ക്രീന്‍ ഒരൊറ്റ കളറിലേക്ക് മാറ്റാന്‍ അനുവദിക്കുന്നതായിരുന്നു അത്. ഫോണിന്റെ ഇരട്ട സ്പീക്കര്‍ ശക്തമായ ശബ്ദം പുറപ്പെടുവിക്കുന്നു.

∙ സ്റ്റോറേജ് ശേഷി, പ്രകടനം

കൂടിയ സ്റ്റോറേജ് ശേഷിയുള്ള മോഡല്‍ പ്രകടനത്തിലും മുന്നിട്ടു നില്‍ക്കും. അതിന് 256 ജിബി യുഎഫ്എസ് 4.0 ആണ് നല്‍കിയിരിക്കുന്നത്. ( എന്നാല്‍, 128 ജിബി വേര്‍ഷന് യുഎഫ്എസ് 3.1 ആണ്.) മൈക്രോഎസ്ഡി കാര്‍ഡ് ഇരു വേരിയന്റുകളും സ്വീകരിക്കില്ല. കൂടിയ വേരിയന്റ് ഹൈ-ഡെഫനിഷന്‍ വിഡിയോ മുതല്‍ ഡോക്യുമെന്റ് വരെ എഡിറ്റു ചെയ്യാന്‍ സാധിക്കുന്നുവെന്ന് റിവ്യൂകള്‍ പറയുന്നു.

∙ ബാറ്ററി

വണ്‍പ്ലസ് 11ന് 5000 എംഎഎച് ബാറ്ററിയാണ് ഉള്ളത്. പുറമെ, 100w സൂപ്പര്‍വോസ് ചാര്‍ജിങും ഉണ്ട്. ബാറ്ററി ലൈഫ് മികച്ചതാണെന്നും പറയുന്നു. കേവലം 25 മിനിറ്റിനുള്ളില്‍ ഫുള്‍ ചാര്‍ജ് നിറയ്ക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

∙ ക്യാമറാ സിസ്റ്റം മികച്ചതോ?

ഹാസല്‍ബ്ലാഡ് ബ്രാന്‍ഡിങ്ങുമായി ഇറക്കിയ പിന്‍ക്യാമറാ സിസ്റ്റം പ്രതീക്ഷയ്‌ക്കൊത്തുയരുമോ? വണ്‍പ്ലസ് 11ന്റെ 50 എംപി എഫ് 1.8 വൈഡ് ലെന്‍സ് ആണ് പ്രധാന ക്യാമറ. ഒപ്പം 48 എംപി എഫ് 2.0, 32 എംപി എഫ് 2.0 പോര്‍ട്രെയ്റ്റ് ടെലി ക്യാമറ എന്നിവയാണ് ഉള്ളത്. സെല്‍ഫിക്ക് ഉപയോഗിച്ചിരിക്കുന്നത് 16 എംപി സെന്‍സറാണ്. ക്യാമറാ ഹാര്‍ഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറിന്റെയും ഐക്യത്തിനായി ഹാസല്‍ബ്ലാഡുമായി സഹകരിച്ചിട്ടുണ്ടെന്ന് വണ്‍പ്ലസ് പറയുന്നു. തുടക്ക റിവ്യൂകള്‍ പറയുന്നത് ക്യാമറകള്‍ നിരാശപ്പെടുത്തില്ല എന്നാണ്. പ്രകാശം കുറഞ്ഞ ചില സന്ദര്‍ഭങ്ങളില്‍ ഐഫോണ്‍ 14ന്റെ പ്രധാന ക്യാമറയെക്കാള്‍ മികച്ച ചിത്രങ്ങള്‍ പകര്‍ത്തി എന്നുവരെ അവകാശവാദങ്ങളുണ്ട്.

∙ കൃത്യതയുള്ള നിറങ്ങള്‍

സാംസങ്ങിന്റെ ക്യാമറകള്‍ നിറങ്ങള്‍ കൂടുതല്‍ പൂരിതമാക്കാന്‍ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടെങ്കില്‍ വണ്‍പ്ലസ് 11ന്റെ ക്യാമറകളില്‍ എടുത്തു നില്‍ക്കുന്നത് നിറങ്ങളുടെ കൃത്യതയിലാണ്. ഇക്കാര്യത്തില്‍ ഐഫോണിനോടാണ് സാമ്യമെന്നു പറയുന്നു. ചിത്രങ്ങള്‍ക്കുള്ള സ്വാഭാവികതയായിരിക്കും ശ്രദ്ധയില്‍പെടുക. ക്യാമറാ സിസ്റ്റത്തിനു മികച്ച പ്രതികരണശേഷി ഉണ്ടെന്നും ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തരക്കേടില്ലാത്ത ബോ-കെ, നിരാശപ്പെടുത്താത്ത ലോ ലൈറ്റ് പ്രകടനം എന്നിവയും ഉണ്ടെന്നാണ് പറയുന്നത്.

English Summary: OnePlus 11 5G - Amazon offers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS