വണ്‍പ്ലസ് 11 വാങ്ങാന്‍ കഴിയാത്തവര്‍ക്കായി ഇറക്കിയിരിക്കുന്ന മോഡലാണ് വണ്‍പ്ലസ് 11ആര്‍ 5ജി. ഇതിന് ശക്തി പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 ആണ്. ഇതിനും ട്രിപ്പിള്‍ പിന്‍ ക്യാമറയും 5000 എംഎഎച്ച് ബാറ്ററിയും 100w ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്. ഫോണിന് 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 16 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകളാണ് ഉള്ളത്. ആമസോണിൽ വണ്‍പ്ലസ് 11ആര്‍ 5ജിയുടെ പ്രീ ഓര്‍ഡര്‍ തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 27 മുതലാണ് വില്‍പന.
ഈ മോഡലിന് 6.74 ഇഞ്ച് വലുപ്പമുള്ള അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. റെസലൂഷന്‍ 1240 x 2772 പിക്‌സല്‍സ്. 120 ഹെട്‌സ് വരെ റിഫ്രെഷ് റെയ്റ്റ്. ഫോണിന് 50 എംപി എഫ്1.8 പ്രധാന സെന്‍സര്‍, 8 എംപി അള്‍ട്രാ-വൈഡ്, 2 എംപി മാക്രോ എന്നിവയാണ് പിന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെല്‍ഫി ക്യാമിന് 16 എംപി റെസലൂഷന്‍. അതിനൂതന 3ഡി കൂളിങ് സിസ്റ്റവും നല്‍കിയിട്ടുണ്ട്.
വണ്‍പ്ലസ് 11ആര്‍ 5ജിയ്ക്ക് മികച്ച ഓഫറുകളാണ് നൽകുന്നത്. വണ്‍പ്ലസ് 11ആര്‍ 5ജിയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയിൽ ആരംഭിക്കുന്നു. 16 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള 44,999 രൂപ വേരിയന്റുമുണ്ട്. ഐസിഐസിഐ ബാങ്ക് കാർഡ് വഴി വാങ്ങുമ്പോൾ, വണ്‍പ്ലസ് 11ആര്‍ 5ജിയ്ക്ക് 1000 രൂപ ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. സിറ്റി ബാങ്ക് കാർഡ് ഉപഭോക്താക്കൾക്കും 1000 രൂപ കിഴിവും ലഭിക്കും.
വണ്‍പ്ലസ് 11ആര്‍ 5ജി വാങ്ങുമ്പോൾ പ്രധാന കാർഡുകളിൽ 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ലഭ്യമാണ്. കൂടാതെ, റെഡ് കേബിൾ ക്ലബ് (ആർസിസി) അംഗങ്ങൾക്ക് വൺപ്ലസ് ഡോട്ട് ഇൻ വഴിയും വൺപ്ലസ് സ്റ്റോർ മൊബൈൽ ആപ് വഴിയും വാങ്ങുമ്പോൾ 2000 രൂപയുടെ എക്‌സ്‌ക്ലൂസീവ് കിഴിവ് ലഭിക്കും.
വണ്‍പ്ലസ് 11ആര്‍ 5ജി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്കും അധിക ചെലവില്ലാതെ വൺപ്ലസ് ബഡ്സ് ഇസഡ്2 സ്വന്തമാക്കാമെന്ന് വൺപ്ലസ് അറിയിച്ചു. വണ്‍പ്ലസ് ബഡ്സ് ഇസഡ്2 ന്റെ എംആർപി 5999 രൂപയാണ്. സ്റ്റോക്ക് തീരുന്നത് വരെ ഈ ഓഫർ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഓപ്പൺ സെയിൽ തുടങ്ങിയാൽ ഈ ഓഫര്‍ ലഭിക്കില്ല.
English Summary: OnePlus 11R 5G Available for Pre-Order, Check Offers