ADVERTISEMENT

ചൈനീസ് കമ്പനി വാവെയ്‌യുടെ പുതിയ ഹാൻഡ്സെറ്റ് വാവെയ് നോവ 10 എസ്ഇ (Huawei Nova 10 SE) പുറത്തിറങ്ങി. സ്‌നാപ്ഡ്രാഗൺ 680 പ്രോസസറുമായി വരുന്ന പുതിയ ഹാൻഡ്സെറ്റിൽ 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജാണ് നൽകുന്നത്. കൂടാതെ 108 മെഗാപിക്‌സൽ പ്രധാന സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുമുണ്ട്. മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്.

വാവെയ് നോവ 10 എസ്ഇയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിനും 1,949 യുവാൻ ( ഏകദേശം 48,900 രൂപ) ആണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ടോപ്പ് എൻഡ് മോഡലിന് 2,249 യുവാനും ( ഏകദേശം 53,600 രൂപ ) വില നൽകണം. ഗോൾഡ് ബ്ലാക്ക്, മിന്റ് ഗ്രീൻ എന്നീ നിറങ്ങൾക്ക് പുറമേ സിൽവർ ഷേഡിലാണ് ഇത് വരുന്നത്.

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള വാവെയ് നോവ 10 എസ്ഇ ഹാർമണിഒഎസ്2 ലാണ് പ്രവർത്തിക്കുന്നത്. 90Hz വരെ റിഫ്രഷ് റേറ്റും 270Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.67 ഇഞ്ച് ഫുൾ - എച്ച്ഡി+ (1,080 x 2,400 പിക്സലുകൾ) ഓലെഡ് ഡിസ്‌പ്ലേ ആണ് ഇതില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസ്പ്ലേയിൽ സെൽഫി ക്യാമറയും ഉൾക്കൊള്ളുന്ന ഹോൾ-പഞ്ച് കട്ട്ഔട്ട് ഉണ്ട്. 8 ജിബി റാമും അഡ്രിനോ 610 ജിപിയുവും ചേർന്ന് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 680 പ്രോസസർ ആണ് സ്മാർട് ഫോണിന് കരുത്ത് പകരുന്നത്.

വാവെയ് നോവ 10 എസ്ഇയിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. എഫ്/1.9 അപ്പേർച്ചർ ലെൻസുള്ള 108 മെഗാപിക്സൽ സെൻസറാണ് പ്രധാനപ്പെട്ടത്. f/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ സെൻസറും f/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

സൂപ്പർ വൈഡ് ആംഗിൾ, സൂപ്പർ മാക്രോ, പോർട്രെയിറ്റ് മോഡ്, പനോരമ, ടൈം-ലാപ്സ് ഫൊട്ടോഗ്രഫി, സൂപ്പർ നൈറ്റ് സീൻ, സ്ലോ മോഷൻ എന്നിവയുൾപ്പെടെയുള്ള വ്യത്യസ്ത ഫൊട്ടോഗ്രഫി മോഡുകളെ പിൻ ക്യാമറ പിന്തുണയ്ക്കുന്നു. വൈ-ഫൈ, ബ്ലൂടൂത്ത് 5, ജിപിഎസ്, എജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്–സി പോർട്ട് എന്നിവയാണ് വാവെയ് നോവ 10 എസ്ഇ യിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആംബിയന്റ് ലൈറ്റ് സെൻസർ, കോമ്പസ്, ഗ്രാവിറ്റി സെൻസർ, ഗൈറോസ്‌കോപ്പ് എന്നിവയ്‌ക്കൊപ്പം ബയോമെട്രിക് ഓതന്റിക്കേഷനായി ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

 

66W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 4,500 എംഎഎച്ച് ആണ് ബാറ്ററി. കേവലം 38 മിനിറ്റിനുള്ളിൽ ഹാൻഡ്സെറ്റ് 100 ശതമാനം വരെ ചാർജ് ചെയ്യാമെന്നാണ് വാവെയ് അവകാശപ്പെടുന്നത്.

 

English Summary: Huawei Nova 10 SE With 108-Megapixel Triple Rear Cameras Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com