5ജി ഫോണ്‍ ആദായ വില്‍പന ആമസോണില്‍; വില 10,499 രൂപ മുതല്‍, ഐഫോണ്‍ 13നും ഡിസ്‌കൗണ്ട്

Apple Phones
കലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ നടന്ന ഐഫോൺ 14 സീരീസിന്റെ ലോഞ്ചിങ്ങിൽനിന്ന്. ചിത്രം: Brittany Hosea-Small / AFP
SHARE

രാജ്യത്തെമ്പാടും 5ജി സേവനം തകൃതിയായി നടപ്പാക്കി വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ പുതിയ ആശയവുമായി എത്തിയിരിക്കുകയാണ്. തങ്ങളുടെ ഫിഫ്ത് ഗിയര്‍ സ്റ്റോര്‍ (5th Gear store) വഴി മാര്‍ച്ച് 5-9 വരെയാണ് വില്‍പ്പന. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, ഒപ്പോ, റെഡ്മി, ഐക്യൂ തുടങ്ങിയ കമ്പനികളുടെ ഫോണുകളാണ് വില കുറച്ചു വാങ്ങാന്‍ സാധിക്കുക. സ്‌റ്റോര്‍ വഴിയുള്ള വില്‍പ്പനയില്‍ 10,499 രൂപ മുതല്‍ 5ജി ഫോണുകള്‍ ലഭ്യമണ്. അതിനു പുറമെ എക്‌സ്‌ചേഞ്ച് വഴി 14,000 രൂപ വരെയും കിഴിവു നേടാം. കൂടാതെ, 12 മാസം വരെ തവണ വ്യവസ്ഥയിലും ഫോണുകള്‍ സന്തമാക്കാം.

Amazon Prime Video
Photo: Amazon Prime Video

ആമസോണ്‍ പ്രൈം ഫ്രീ

ഇങ്ങനെ വാങ്ങുന്ന ചില ഫോണുകള്‍ക്കൊപ്പം 1499 രൂപ ചിലിവിടേണ്ട 12 മാസത്തെ ആസോണ്‍ പ്രൈം അംഗത്വം ഫ്രീയായി നല്‍കുന്നുമുണ്ട് കമ്പനി.

ഇതാ ചില ഓഫറുകള്‍

ആപ്പിള്‍ ഐഫോണ്‍ 13 61,499 രൂപയ്ക്ക്

ഇരട്ട 12 എംപി ക്യാമറകള്‍ ഉള്ള ഐഫോണ്‍ 13 തുടക്ക വേരിയന്റ് ഇപ്പോള്‍ 61,499 രൂപയ്ക്കു വാങ്ങാം. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് 1500 രൂപ കിഴിവ് ലഭിക്കും.

സാംസങ് ഗ്യാസക്‌സി എസ്23 അള്‍ട്രാ 1,16,999 രൂപ മുതല്‍

സാംസങ് അടുത്തിടെ 200എംപി അഡാപ്റ്റിവ് പിക്‌സല്‍ സാങ്കേതികവിദ്യയുള്ള ക്യാമറയുമായി ഇറക്കിയ ഫ്‌ളാഗ്ഷിപ് ഫോണും ആമസോണ്‍ ഡിസ്‌കൗണ്ട് നല്‍കി വില്‍ക്കുന്നുണ്ട്. തുടക്ക വേരയിന്റിന് 1,16,999 രൂപയാണ് വില. എക്‌സ്‌ചേഞ്ച് വഴി 14,000 രൂപ വരെ ലാഭിക്കാം. തവണ വ്യവസ്ഥയിലും ലഭിക്കും. പലിശ ഇല്ലാതെ 9 മാസത്തെ തവണ വ്യവസ്ഥയിലും വാങ്ങാം.

Samsung Galaxy A14 4G Launched
Photo: Samsung

വണ്‍പ്ലസ് 11ആര്‍ 5ജി 56,999 രൂപയ്ക്ക്

അതിവേഗ ചാര്‍ജിങ്, ക്രിപ്‌റ്റോ-വെലോസിറ്റി ചാര്‍ജിങ് 50എംപി പ്രധാന ക്യാമറ, 48എംപി അള്‍ട്രാ വൈഡ്, 16എംപി മുന്‍ ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് ഇറക്കിയിരിക്കുന്ന വണ്‍പ്ലസ് 11 5ജി ഇപ്പോള്‍ 56,999 രൂപയ്ക്കു വാങ്ങാം. പുറമെ, 4ജി ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ 2000 രൂപ അധിക കിഴിവ് നല്‍കും. കൂടാതെ, 12 മാസ പലിശരഹിത തവണ വ്യവസ്ഥയിലും ഫോണ്‍ ലഭിക്കും.

ടെക്‌നോ ഫാന്റം എക്‌സ്2 പ്രോ 5ജി 49,999 രൂപയ്ക്ക്

ഇതിനു ശക്തിപകരുന്നത് 4എന്‍എം സാങ്കേതികവിദ്യയില്‍ തീര്‍ത്ത ലോകത്തെ ആദ്യത്തെ പ്രൊസസര്‍ എന്ന ഖ്യാതിയുള്ള ഡിമെന്‍സിറ്റി 9000 ചിപ്പ് ആണ്. എഐ പ്രൊസസര്‍ ജിപിയുഉം ഉണ്ട്. ബാറ്ററി 5160 എംഎഎച് ആണ്. പലിശയില്ലാത്ത 12 മാസത്തെ തവണ വ്യവസ്ഥ, 12 മാസത്തേക്ക് ഫ്രീ ആമസോണ്‍ പ്രൈം തുടങ്ങിയ ഓഫറുകളും ഉണ്ട്.

വണ്‍പ്ലസ് 11ആര്‍ 5ജി 39,999 രൂപയ്ക്ക്

oneplus-11r

അതിവേഗ ചാര്‍ജിങ്, ക്രിപ്‌റ്റോ-വെലോസിറ്റി കൂളിങ് തുടങ്ങിയ ഫീച്ചറുകള്‍ ഉള്ള വണ്‍പ്ലസ് 11ആര്‍ 5ജി 39,999 രൂപയ്ക്ക് വാങ്ങാം. ഏതെങ്കിലും 4ജി ഉപകരണം എക്‌സ്‌ചേഞ്ച് ചെയ്താല്‍ 3000 രൂപ കിഴിവും നല്‍കുന്നു. 12 മാസം വരെ പലിശയില്ലാത്ത തവണ വ്യവസ്ഥയും വേണ്ടവര്‍ക്ക് പ്രയോജനപ്പെടുത്താം.

ലാവാ ബ്ലെയ്‌സ് 5ജി 10,449 രൂപയ്ക്ക്

ഇന്ത്യയില്‍ ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും വില കുറഞ്ഞ 5ജി ഫോണുകളിലൊന്നായ ലാവാ ബ്ലെയ്‌സ് 5ജി 10,449 രൂപയ്ക്ക് സ്വന്തമാക്കാം. ഡിമെന്‍സിറ്റി 700 ആണ് പ്രൊസസര്‍. സ്‌ക്രീന്‍ 6.5-ഇഞ്ച് വലിപ്പമുള്ള എച്ഡി ഡിസ്‌പ്ലെയാണ്. 5000എംഎഎച് ബാറ്ററിയും ഉണ്ട്. പിന്നില്‍, 50എംപി എഐ ട്രിപ്പിള്‍ എഐ ക്യാമറാ സിസ്റ്റം ആണ് ഉള്ളത് എന്ന് ടെക്‌നോ പറയുന്നു.

lave-blaze-5g
Photo: Lava

ഐക്യൂ സെഡ്6 5ജി 12,999 രൂപയ്ക്ക്

സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 1 പ്രൊസസര്‍ ഉപയോഗിച്ച് ലോകത്ത് ആദ്യമായി പുറത്തിറക്കിയ ഫോണാണ് ഐക്യൂ സെഡ്6 5ജി. ഇതിപ്പോള്‍ 12,999 രൂപയ്ക്ക് വാങ്ങആം.എക്‌സ്‌ചേഞ്ച് ഓഫര്‍ വഴി 1000 രൂപയും കിഴിവു നല്‍കുന്നു. ഫോണിന് 50എംപി ഐ ഓട്ടോഫോക്കസ് ക്യാമറയും ഉണ്ട്.

റെഡ്മി നോട്ട് 12 5ജി 16,499 രൂപയ്ക്ക്

റെഡ്മിയുടെ നോട്ട് 12 5ജി ഫോണ്‍ 16,499 രൂപയ്ക്ക് സെയിലില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നു. സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 1 ആണ് പ്രൊസസര്‍. അമോലെഡ് ഡിസ്‌പ്ലെയുമുണ്ട്. അതിവേഗ ഡൗണ്‍ലോഡ് സപ്പോര്‍ട്ടു ചെയ്യുന്നതാണ് തങ്ങളുടെ ഫോണെന്ന് ഷഓമി പറയുന്നു. എക്‌സ്‌ചേഞ്ച് വഴി 2000 രൂപ കിഴിവും, 6 മാസത്തെ പലിശ രഹിത തവണ വ്യവസ്ഥ ഓഫറും ഉണ്ട്.

മറ്റു ഫോണുകളുടെ കിഴിവുകള്‍ ഇപ്രകാരം

റിയല്‍മി നാര്‍സോ 17,999 രൂപ. വണ്‍പ്ലസ് നോര്‍ഡ് സിഇ ലൈറ്റ് 5ജി 18999 രൂപ.

ഐക്യൂ നിയോ 7 5ജി 28499 രൂപ തുടങ്ങിയവയാണ്.

realme-v23i
Photo: Realmi

ആപ്പിള്‍ ക്ലൗഡ് മേധാവി രാജിവച്ചേക്കും

ആപ്പിള്‍ ക്ലൗഡിന്റെ മേധാവി മൈക്കള്‍ ആബട്ട് ഏപ്രിലില്‍ രാജിവച്ചേക്കും എന്ന് റോയിട്ടേഴ്‌സ്. അദ്ദേഹം ആപ്പിളില്‍ എത്തുന്നത് 2018 ഏപ്രിലില്‍ ആണ്. ട്വിറ്റര്‍, പാം തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ച പാരമ്പര്യവും അദ്ദേഹത്തിനുള്ളത്. ദീര്‍ഘകാലമായി ആപ്പിളില്‍ പ്രവര്‍ത്തിച്ചുവരുന്ന എഞ്ചിനിയര്‍ ജെഫ് റോബിന്‍ ആയിരിക്കാം അദ്ദേഹത്തിന്റെ തസ്തികയിലേക്ക് എത്തുക എന്നാണ് സൂചന. ആപ്പിളിന്റെ പ്രസിഡന്റ് ഓഫ് സര്‍വിസസ് ആയി ജോലിയെടുത്തു വന്ന പീറ്റര്‍ സ്റ്റേണും രാജിവച്ചേക്കുമെന്ന് ബിസിനസ് ഇന്‍സൈഡര്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഫയര്‍ഓഎസ് ശക്തിപകരുന്ന ടിവിയുമായി ഷഓമി

ആമസോണിന്റെ ഫയര്‍ഓഎസ് ശക്തിപകരുന്ന സ്മാര്‍ട്ട് ടിവി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് ഉപകരണ നിര്‍മ്മാണ ഭീമന്‍ ഷഓമി. ഇതിന്റെ വില്‍പ്പന ആമസോണ്‍ വഴി മാത്രമായിരിക്കും. പൊതുവെ ഷഓമി അടക്കമുള്ള സ്മാര്‍ട്ട് ടിവി നിര്‍മ്മാണ കമ്പനികള്‍ ആശ്രയിക്കുന്നത് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ടിവി ഓഎസിനെയാണ്. അടുത്തിടെ ഷഓമി പുറത്തിറക്കിയ സ്റ്റിക് ടിവി 4കെയില്‍ വരെ ഉപയോഗിച്ചിരിക്കുന്നത് ടിവി 11 ഓഎസ് ആണെന്നിരിക്കെയാണ് ഷഓമി ഇപ്പോള്‍ ഫയര്‍ ഓഎസ് തിരഞ്ഞെടുത്തിരിക്കുന്നസ്. ഇത് ആമസോണും ഷഓമിയും തമ്മിലുള്ള എന്തെങ്കിലും ഉടമ്പടി പ്രകാരവും ആകാം. ആമസോണ്‍ ഫയര്‍ സ്റ്റിക്, ഫയര്‍ സ്റ്റിക് 4കെ തുടങ്ങിയവയ്ക്ക് സമാനമായ അനുഭവം ആയിരിക്കും ഷഓമിയുടെ ഫയര്‍ ഓഎ് പ്രവര്‍ത്തിക്കുന്ന ടിവികളില്‍ അനുഭവിക്കാന്‍ സാധിക്കുക.

xiaomi-tv

സോണോസ് സബ് മിനി സബ്‌വൂഫര്‍ 59,999 രൂപയ്ക്ക്

പ്രീമിയം സ്പീക്കര്‍ നിര്‍മ്മാതാവായ സോണോസ് കമ്പനി, സബ് മിനി എന്ന പേരില്‍ പുറത്തിറക്കിയ സബ്‌വൂഫര്‍ 59,999 രൂപയ്ക്ക് വില്‍ക്കുമെന്ന് കമ്പനി പറയുന്നു. ചെറുതും ഇടത്തരം വലിപ്പമുള്ളതുമായ മുറികളില്‍ ഇത് പ്രയോജനപ്പെടുത്താമെന്നു കമ്പനി പറയുന്നു. വൈ-ഫൈ ആണ് കണക്ടിവിറ്റി ഓപ്ഷന്‍. സോണോസ് ആപ്പ് വഴി ആമസോണ്‍ മ്യൂസിക്, സ്‌പോട്ടിഫൈ തുടങ്ങിയ സംഗീത സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും സപ്പോര്‍ട്ടു ചെയ്യുന്നു. ശബ്ദ വക്രീകരണം ഇല്ലാതാക്കുന്നതാണ് ഇതിന്റെ പ്രധാന സവിശേഷതകളിലൊന്ന്.

ചാറ്റ്ജിപിറ്റിയോടു മത്സരിക്കാന്‍ ചാറ്റ്‌സോണിക്

വൈറല്‍ എഐ സേര്‍ച്ച് എഞ്ചിനായ ചാറ്റ്ജിപിറ്റിയോട് മത്സരിക്കാന്‍ പുതിയ സേവനം. ചാറ്റ്‌സോണിക് എന്ന പേരില്‍ പുറത്തിറക്കിയ എഐ സേര്‍ച്ച് ക്രോം ബ്രൗസറില്‍ ഒരു എക്‌സ്‌റ്റെന്‍ഷനായി ആണ് പുറത്തിറക്കിയിരിക്കുന്നത്. വിവിധ തരം ടെക്സ്റ്റ് സൃഷ്ടിച്ചെടുക്കാന്‍ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും മറ്റും പ്രയോജനപ്പെടുത്താവുന്നതാണിത്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യാനുള്ള ക്യാപ്ഷനുകള്‍, മുഴുവന്‍ ബ്ലോഗും, പ്രസ് റിലീസുകള്‍ പരസ്യങ്ങള്‍ തുടങ്ങിയവ ഒക്കെ ഇതുപയോഗിച്ച് എഴുതിക്കാമെന്ന് കമ്പനി പറയുന്നു.  

ബ്രേവിലും എഐ സേര്‍ച്ച്

ക്രോമിയം പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ശക്തമായ ബ്രൗസറുകളിലൊന്നായ ബ്രേവിലും എഐ സേര്‍ച്ച് ശേഷി എത്തി. സമ്മറൈസര്‍ എന്ന പേരിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. നമ്മള്‍ സേര്‍ച്ച് ചെയ്യുന്ന വിഷയത്തെക്കുറിച്ച് ഒരു രത്‌നച്ചുരുക്കം സേര്‍ച്ച് റിസള്‍ട്ടില്‍ ഏറ്റവും മുകളിലായി നല്‍കുകയാണ് കമ്പനി ചെയ്യുന്നത്.

English summary: Amazon summer sale - 5G smartphone offer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS