ADVERTISEMENT

സാംസങ്ങിന്റെ ഏറ്റവും പുതിയ എം സീരീസ് സ്മാർട് ഫോൺ ഗ്യാലക്‌സി എം 14 5ജി യുക്രെയ്‌നിൽ അവതരിപ്പിച്ചു. സാംസങ് ഗ്യാലക്സി എം14 5ജിയുടെ 4ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,299 യുഎഎച്ച് (ഏകദേശം 18,300 രൂപ) ആണ് വില. ഇതേ ഹാൻഡ്സെറ്റിന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 8,999 യുഎഎച്ചുമാണ് (ഏകദേശം 19,900 രൂപ) വില. ബ്ലൂ, ഡാർക്ക് ബ്ലൂ, സിൽവർ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്.

 

സാംസങ് ഗ്യാലക്സി എം14 5ജിയിലെ 6.6 ഇഞ്ച് പിഎല്‍എസ് എൽസിഡി ഡിസ്‌പ്ലേ ഫുൾ എച്ച്ഡി പ്ലസ് (2408 1080 പിക്‌സൽ) റെസലൂഷനോട് കൂടിയതാണ്. ആൻഡ്രോയിഡ് 13 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഏറ്റവും പുതിയ എം-സീരീസ് സ്മാർട് ഫോണിന് ഒക്ടാ കോർ എക്‌സിനോസ് 1330 ചിപ്‌സെറ്റ്, ഒപ്പം മാലി ജി68 ജിപിയു, 4 ജിബി റാം, 128 ജിബി വരെ ഇന്റേണൽ സ്‌റ്റോറേജ് എന്നിവയുണ്ട്.

 

എഫ്/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് സാംസങ് ഗ്യാലക്സി എം14  5ജി അവതരിപ്പിക്കുന്നത്. 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. 13 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

 

25W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 6000 എംഎഎച്ച് ആണ് ബാറ്ററി. ടൈപ്പ്-സി ചാർജിങ് പോർട്ടുമുണ്ട്. ചാർജിങ് അഡാപ്റ്റർ ബോക്സിൽ ഉൾപ്പെടുത്തിട്ടില്ല. ഇതിനാൽ ചാർജർ പ്രത്യേകം വാങ്ങേണ്ടിവരും. ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്.

 

English Summary: Samsung Galaxy M14 5G brings Exynos 1330 and 6,000mAh battery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com