18,999 രൂപയ്ക്ക് 8 ജിബി റാം, 128 ജിബി സ്റ്റോറേജ് ഫോൺ, മോട്ടോ ജി73 5ജി ഇന്ത്യയിലെത്തി

Moto G73 5G with 50-Megapixel Camera
Photo: Motorola
SHARE

ചൈനീസ് കമ്പനി മോട്ടറോളയുടെ പുതിയ ഹാൻഡ്സെറ്റ് മോട്ടോ ജി73 5ജി (Moto G73 5G) ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ജി-സീരീസ് സ്മാർട് ഫോൺ മോട്ടറോളയുടെ ബജറ്റ് സെഗ്‌മെന്റിലാണ് വരുന്നത്. രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭിക്കും 6.5 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഡിസ്‌പ്ലേയും 50 മെഗാപിക്‌സൽ പ്രൈമറി സെൻസർ ഉള്‍പ്പെടുന്ന ഡ്യുവൽ റിയർ ക്യാമറകളും മോട്ടോ ജി73 5ജിയുടെ പ്രധാന ഫീച്ചറുകളാണ്.

മോട്ടോ ജി73 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 18,999 രൂപയാണ്. ലൂസന്റ് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലൂ നിറങ്ങളിൽ വരുന്ന ഫോൺ മാർച്ച് 16 മുതൽ ഫ്ലിപ്കാർട്ടിലൂടെയും രാജ്യത്തെ തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിൽപനയ്‌ക്കെത്തും. മോട്ടോ ജി73 5ജിയുടെ ലോഞ്ച് ഓഫർ പ്രകാരം തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ വഴി വാങ്ങുന്നവർക്ക് 2,000 രൂപയുടെ കിഴിവ് ലഭിക്കും. ആക്‌സിസ്, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, എസ്‌ബിഐ കാർഡ് ഉപയോക്താക്കൾക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

ഡ്യുവൽ സിം ( നാനോ ) സ്ലോട്ടുള്ള മോട്ടോ ജി73 5ജി യിൽ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് പ്രവർത്തിപ്പിക്കുന്നത്. ആൻഡ്രോയിഡ് 14 ലേക്ക് അപ്‌ഗ്രേഡുചെയ്യുമെന്നും പുതിയ ഹാൻഡ്‌സെറ്റിനായി മൂന്ന് വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഫുൾ എച്ച്‌ഡി+ (1,080x2,400 പിക്സലുകൾ) ഡിസ്‌പ്ലേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 8 ജിബി റാമിനൊപ്പം മീഡിയടെക് ഡിമെൻസിറ്റി 930 ആണ് പ്രോസസർ.

മോട്ടോ ജി73 5ജി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്. ഇതിൽ f/1.8 ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് മാക്രോ ഡെപ്ത് ഷൂട്ടറും ഉൾക്കൊള്ളുന്നു. മുൻവശത്ത് 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 128 ജിബി ഓൺബോർഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി (1 ടിബി വരെ) വിപുലീകരിക്കാം. 

5ജി, വൈ-ഫൈ 802.11a/b/g/n/ac, ബ്ലൂടൂത്ത് 5.3, എഫ്എം റേഡിയോ, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്സി, എൽടിഇപിപി, ഗ്ലോനാസ്, ഗലീലിയോ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഇരട്ട മൈക്രോഫോണുകളുള്ള സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്. 30W ടർബോപവർ ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി73 5ജി യിലുള്ളത്.

English Summary: Moto G73 5G with 50-Megapixel Camera Launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS