5999 രൂപയ്ക്ക് വെര്‍ച്വല്‍ റാം, എച്ച്ഡി ഡിസ്പ്ലേ ഫോൺ, നോക്കിയ സി12 ഇന്ത്യയിലെത്തി

Mail This Article
നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട് ഫോണ്‍ നോക്കിയ സി12 ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച സുരക്ഷയും ഈടും നല്‍കുന്ന ഫോണിന് 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണുള്ളത്. 8 എംപി മുന്‍ ക്യാമറ, 5 എംപി പിന്‍ ക്യാമറയില്‍ നൈറ്റ്, പോര്‍ട്രെയിറ്റ് മോഡുകളില്‍ കൂടുതല്‍ മികച്ച ഇമേജിങ് അനുഭവം ലഭിക്കും.
ഒക്ടാ കോര്‍ പ്രോസസര്‍ അടിസ്ഥാനമാക്കിയ ഫോണില്‍ മെമ്മറി എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് 2 ജിബി അധിക വെര്‍ച്വല്‍ റാം നല്‍കുന്നു. വര്‍ധിച്ചുവരുന്ന സൈബര്‍ ഭീഷണികളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി രണ്ട് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും സി സീരീസ് ഉറപ്പാക്കുന്നു.
തങ്ങളുടെ സി സീരീസ് പോര്‍ട്ട്ഫോളിയോയിലെ മറ്റൊരു മികച്ച സ്മാര്‍ട് ഫോണായ നോക്കിയ സി12 കുറഞ്ഞ നിരക്കില്‍ ഈടും, മികച്ച പ്രകടനവും ഉറപ്പുനല്‍കുന്നുവെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക വൈസ് പ്രസിഡന്‍റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു.
2 ജിബി റാം, 64 ജിബി ( 2 ജിബി മെമ്മറി എക്സ്റ്റന്‍ഷന്‍) സ്റ്റോറേജ് കോണ്‍ഫിഗറേഷനില്‍ ( 256 ജിബി വരെ അധിക മെമ്മറി) എത്തുന്ന നോക്കിയ സി12 ഡാര്‍ക്ക് സിയാന്‍, ചാര്‍ക്കോള്‍, ലൈറ്റ് മിന്‍റ് നിറങ്ങളില്‍ ആമസോണ്‍ ഇന്ത്യയില്‍ മാത്രം ലഭ്യമാണ്. നോക്കിയ സി12 മാര്‍ച്ച് 17 മുതല്‍ കുറച്ച് നാളത്തേക്കുള്ള അവതരണ വിലയായ 5999 രൂപയ്ക്ക് വില്‍പ്പന ആരംഭിക്കും.
English Summary: Nokia C12 with Android 12 Go edition launched for Rs 5,999