12,499 രൂപയ്ക്ക് 32എംപി സെൽഫി ക്യാമറ ഫോൺ, ടെക്നോ സ്പാർക് 10 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു

Tecno Spark 10 Pro With 32-Megapixel Selfie Camera Launched
Photo: Tecno
SHARE

ഈ വർഷം ഫെബ്രുവരിയിൽ എംഡബ്ല്യൂസി 2023 ൽ അവതരിപ്പിച്ച ടെക്നോ സ്പാർക് 10 പ്രോ (Tecno Spark 10 Pro) ഇന്ത്യയലെത്തി. മീഡിയടെക് ഹീലമിയോ ജി88 പ്രോസസറും 32 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് പ്രധാന ഫീച്ചറുകൾ. ടെക്നോ സ്പാർക് 10 പ്രോ  മാർച്ച് 24 മുതൽ വിൽപനയ്‌ക്കെത്തും. ഗ്ലോബൽ വേരിയന്റിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ ടെക്നോ സ്പാർക് 10 പ്രോയുടെ മൂന്ന് കളർ ഓപ്ഷനുകൾ ലഭ്യമാണ്.

ഇന്ത്യയിൽ 16 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,499 രൂപയാണ് വില. ലൂണാർ എക്ലിപ്സ്, പേൾ വൈറ്റ്, സ്റ്റാറി ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ ഹാൻഡ്സെറ്റ് വാങ്ങാം. ടെക്നോ സ്പാർക് 10 പ്രോ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള HiOS 12.6 ലാണ്  പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും 270Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.8 ഇഞ്ച് ഫുൾ എച്ച്ഡി+ (2460 x 1080 പിക്സലുകൾ) എൽസിഡി സ്‌ക്രീനാണ് ഇതിലുള്ളത്.

മാലി ജി52 ജിപിയു, 8 ജിബി വരെ വെർച്വൽ റാമിനൊപ്പം 8 ജിബി LPDDR5 റാമുമായി ജോടിയാക്കിയിരിക്കുന്ന മീഡിയടെക് ഹീലിയോ ജി88 ആണ് പ്രോസസർ. 50 മെഗാപിക്‌സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ടെക്നോ സ്പാർക് 10 പ്രോ വരുന്നത്. ഫോണിന്റെ പിൻ പാനലിൽ എൽഇഡി ഫ്ലാഷും ഉണ്ട്. മുൻവശത്ത് ഡ്യുവൽ എൽഇഡി ഫ്ലാഷ്‌ലൈറ്റുള്ള 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

128 ജിബി വരെ UFS 3.1 ഇൻബിൽറ്റ് സ്റ്റോറേജും ടെക്നോ സ്പാർക് 10 പ്രോയിലുണ്ട്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എൻഎഫ്‌സി, 3.5 എംഎം ഓഡിയോ ജാക്ക്, ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. 18W അതിവേഗ ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

English Summary: Tecno Spark 10 Pro With 32-Megapixel Selfie Camera Launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA