5000 എംഎഎച്ച് ബാറ്ററി, മീഡിയടെക് ഹീലിയോ ജി36 പ്രോസസർ, റെഡ്മി എ2, എ2 പ്ലസ് വിപണിയിലേക്ക്

 Redmi A2, Redmi A2+
Photo: Redmi
SHARE

റെഡ്മി എ1 സീരീസിന്റെ പരിഷ്കരിച്ച പതിപ്പ് റെഡ്മി എ2, റെഡ്മി എ2+ എന്നിവ യൂറോപ്പിൽ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ ജി36 പ്രോസസറും 3ജിബി വരെ റാമും ഉള്ള സ്മാർട് ഫോണുകൾ എൻട്രി ലെവൽ ഹാൻഡ്‌സെറ്റുകളായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഷഓമിയുടെ രാജ്യാന്തര വെബ്‌സൈറ്റിലാണ് ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, ഹാൻഡ്‌സെറ്റുകളുടെ വിലയും ലഭ്യതയും സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. രണ്ട് ഫോണുകളും മൂന്ന് കളർ വേരിയന്റുകളിലാണ് വരുന്നത്.

പുതുതായി ലോഞ്ച് ചെയ്ത റെഡ്മി എ2, റെഡ്മി എ2+ എന്നിവ എൻട്രി ലെവൽ സ്‌മാർട് ഫോണുകണ്. കറുപ്പ്, ഇളം പച്ച, ഇളം നീല നിറങ്ങളിൽ ഫോണുകൾ ലഭ്യമാണ്. 2 ജിബി റാം + 32 ജിബി സ്റ്റോറേജ്, 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റുകളാണ് വിപണിയിലെത്തുക. റെഡ്മി എ2, റെഡ്മി എ2+ എന്നിവ ആൻഡ്രോയിഡ് 12 ലാണ് (ഗോ എഡിഷൻ) പ്രവർത്തിക്കുന്നത്. 20:9 ആസ്പെക്റ്റ് റേഷ്യോയുള്ള 6.52 ഇഞ്ച് എച്ച്ഡി+ (1600 x 720 പിക്‌സൽ) എൽസിഡി സ്‌ക്രീനിനു മുകളിൽ സെൽഫി ക്യാമറയും ഉൾക്കൊള്ളുന്ന. 3 ജിബി വരെ LPDDR4x റാമും 32 ജിബി വരെ eMMC 5.1 ഓൺബോർഡ് സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി36 ആണ് പ്രോസസർ.

8 മെഗാപിക്‌സൽ പ്രൈമറി സെൻസറും ക്യുവിജിഎ ലെൻസും പിൻ പാനലുകളിൽ എൽഇഡി ഫ്ലാഷും സജ്ജീകരിച്ചിരിക്കുന്നു. മുൻവശത്ത് 5 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. റെഡ്മി എ 2 സീരീസ് ഫോണുകളിൽ 10W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററികൾ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവൽ-സിം, 4ജി, 2.4GHz വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, ഗ്ലോനസ്, ഗലീലിയോ, 3.5എംഎം ഓഡിയോ ജാക്ക്, ചാർജ് ചെയ്യുന്നതിനായി ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.

English Summary: Redmi A2, Redmi A2+ With MediaTek Helio G36 SoC Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA