ADVERTISEMENT

സാംസങ് ഗ്യാലക്‌സി എ34 5ജി ഈ മാസം ആദ്യത്തിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. സാംസങ് ഗ്യാലക്സി എ33 5ജി യുടെ പരിഷ്കരിച്ച പതിപ്പാണ് പുതിയ ഗ്യാലക്സി എ-സീരീസ് ഹാൻഡ്സെറ്റ്. ഗ്യാലക്‌സി എ34 5ജി രാജ്യത്ത് രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് അവതരിപ്പിച്ചത്. എന്നാൽ എ34 5ജി യുടെ 6 ജിബി റാം വേരിയന്റും ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

 

പുതിയ മോഡലിന്റെ കൃത്യമായ ലോഞ്ച് തീയതി പുറത്തുവന്നിട്ടില്ലെങ്കിലും ഗ്യാലക്സി A34 5ജി 6ജിബി റാം വേരിയന്റിന് 28999 രൂപ വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടെ ലോഞ്ച് ഓഫറുകൾ ഉണ്ടാകും. 128 ജിബി, 256 ജിബി സ്റ്റോറേജ് ഉള്ള ഫോണിന്റെ 8 ജിബി റാം വേരിയന്റ് നിലവിൽ രാജ്യത്ത് വാങ്ങാൻ ലഭ്യമാണ്. 128 ജിബി സ്റ്റോറേജ് ഓപ്‌ഷന്റെ വില 30,999 രൂപയും 256 ജിബി വേരിയന്റിന്റെ വില 32,999 രൂപയുമാണ്.

 

സാംസങ് ഗ്യാലക്സി എ34 5ജി ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള UI 5.1 ഒഎസിലാണ് പ്രവർത്തിക്കുന്നത്. അഞ്ച് വർഷത്തേക്ക്  നാല് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും സുരക്ഷാ പാച്ചുകളും ലഭിക്കുമെന്ന് സാംസങ് സ്ഥിരീകരിച്ചു. 6.6 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയ്ക്ക് ഫുൾ-എച്ച്‌ഡി+ റെസലൂഷനും 120 ഹെർട്‌സ് റിഫ്രഷ് റേറ്റും ഉണ്ട്.

 

2.6GHz പീക്ക് ക്ലോക്ക് സ്പീഡ് ഉള്ള മീഡിയടെക് ഡൈമെൻസിറ്റി 1080 ആണ് പ്രോസസർ. പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഉണ്ട്. 48 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയുണ്ട്. 13 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

 

ഹാൻഡ്‌സെറ്റിൽ 25W അതിവേഗ ചാർജിങ്ങിനെ പിന്തുണക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നുമുള്ള സംരക്ഷണത്തിന് IP67 റേറ്റിങും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഓൺബോർഡ് സ്റ്റോറേജ് (1 ടിബി വരെ) വികസിപ്പിക്കാം. 5ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.3, ജിപിഎസ്/ എ-ജിപിഎസ്, ജിപിഎസ് എന്നിങ്ങനെ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഹാൻഡ്സെറ്റിലുണ്ട്.

 

English Summary: Samsung Galaxy A34 5G 6GB RAM Variant Tipped to Launch in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com