50 എംപി പിൻ ക്യാമറ, സ്നാപ്ഡ്രാഗൺ 695 പ്രോസസർ, വിവോ വൈ78 പ്ലസ് വിപണിയിലേക്ക്

Vivo Y78+ With 50-Megapixel Rear Camera Launched
Photo: Vivo
SHARE

വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വിവോ വൈ78 പ്ലസ് ( Vivo Y78+) ചൈനയിൽ അവതരിപ്പിച്ചു. മൂന്ന് കളർ വേരിയന്റുകളിലാണ് വിവോ വൈ78 പ്ലസ് വിൽക്കുക. 50 എംപി പിൻ ക്യാമറ, സ്നാപ്ഡ്രാഗൺ 695 പ്രോസസർ, 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

വിവോ വൈ78 പ്ലസ് 8ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1,599 യുവാൻ (ഏകദേശം 19,000 രൂപ) ആണ്. 8ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് യഥാക്രമം 1,799 യുവാൻ (ഏകദേശം 21,300 രൂപ), 1,999 യുവാൻ (ഏകദേശം 23,700 രൂപ) എന്നിങ്ങനെയാണ് വില. അസൂർ, വാം സൺ ഗോൾഡ്, മൂൺ ഷാഡോ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഹാൻഡ്‌സെറ്റ് ലഭ്യമാണ്. 

വിവോ വൈ78 പ്ലസ് 5ജിയിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (1,080 x 2,400 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ഡിസ്‌പ്ലേയ്ക്ക് 1300 നിറ്റ്‌ വരെ പരമാവധി ബ്രൈറ്റ്നസുമുണ്ട്. ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 695 ആണ് പ്രോസസർ. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 3 ലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. 

വിവോ വൈ78 പ്ലസിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. 2 മെഗാപിക്സൽ സെൻസറും ഇതോടൊപ്പമുണ്ട്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 8 മെഗാപിക്‌സലിന്റേതാണ് സെൽഫി ക്യാമറ. ഡ്യുവൽ സിം, 5ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. 44W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

English Summary: Vivo Y78+ With 50-Megapixel Rear Camera Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS