ADVERTISEMENT

വൈകാതെ തന്നെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന നതിങ് ഫോൺ–2 ന്റെ ഡിസൈനും ഫീച്ചര്‍ വിവരങ്ങളും ഓൺലൈനില്‍ ചോര്‍ന്നു. നതിങ് –2ന് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചതായും റിപ്പോർട്ടുണ്ട്. ട്വിറ്റർ ഉപയോക്താവ് സുനരി ഗൂർഖഡെ (@Tech_Wallah) ആണ് നതിങ് ഫോൺ-2 ന്റെ രണ്ട് ഡിസൈനുകൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിനിടെ നതിങ് ഫോണ്‍ (2) ന്റെ പരസ്യം ഫ്ളിപ്കാര്‍ട്ടിലും പ്രദര്‍ശിപ്പിച്ചു തുടങ്ങി. 'ഫോണ്‍ (2) പ്രീമിയം' എന്നാണ് പരസ്യത്തില്‍ പറയുന്നത്. അതായത് നതിങ് ഫോണ്‍ (1) വാങ്ങിയ പൈസയ്ക്ക് ഇതു ലഭിക്കില്ലെന്നു തന്നെയായിരിക്കണം മനസ്സിലാക്കേണ്ടത്.

 

120Hz സ്‌ക്രീൻ റിഫ്രഷ് റേറ്റുള്ള 6.55 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് അമോലെഡ് പാനലാണ് നതിങ് ഫോൺ–2ൽ പ്രതീക്ഷിക്കുന്നത്. കൂടാതെ ഫിംഗർപ്രിന്റ് റീഡറും ഉണ്ടായിരിക്കുമെന്ന് ടിപ്‌സ്റ്റർ സുനരി ഗൂർഖഡെ അവകാശപ്പെടുന്നു. ഗൂർഖഡെ പറയുന്നതനുസരിച്ച് സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ആകും പ്രോസസർ. എൽപിഡിഡിആർ5 റാമും യുഎഫ്എസ് 3.1 സ്റ്റോറേജുമായാണ് ഈ ഹാൻഡ്സെറ്റ് വരുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും മറ്റ് രണ്ട് ക്യാമറകളും പിൻഭാഗത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

 

എൻഎഫ്‌സി, വൈഫൈ, ബ്ലൂടൂത്ത്, 5ജി, ഐഫോൺ 14 സീരീസിലുള്ള എമർജൻസി എസ്ഒഎസ് പ്രവർത്തിക്കാവുന്ന സാറ്റലൈറ്റ് കണക്റ്റിവിറ്റി എന്നിവയും ലഭിക്കുമെന്നാണ് അറിയുന്നത്. ഡിസൈനിന്റെ കാര്യത്തിൽ നതിങ്ഫോൺ 1 ലേത് പോലെ നോട്ടിഫിക്കേഷനായി കമ്പനിയുടെ ഗ്ലിഫ് ഇന്റർഫേസ് നതിങ് ഫോൺ–2ലും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നിലെയും മുൻഭാഗത്തെയും പാനലുകൾ ഗ്ലാസ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുമെന്നും ഫാസ്റ്റ് ചാർജിങ് ഫീച്ചർ ലഭിച്ചേക്കുമെന്നും കരുതുന്നു. വയർലെസ് ചാർജിങ്ങിന്റെയോ ഐപി റേറ്റിങ്ങിന്റെയോ സൂചനകളൊന്നും ഈ ഘട്ടത്തിൽ ലഭ്യമല്ല.

 

ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, വരാനിരിക്കുന്ന ഹാൻഡ്‌സെറ്റ് മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും. അടിസ്ഥാന വേരിയന്റിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ടായിരിക്കും. രണ്ടാമത്തെ വേരിയന്റിന് 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഉണ്ടായിരിക്കും. ടോപ്പ് ഓഫ് ലൈൻ വേരിയന്റിന് 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു. നിലവിൽ ലഭ്യമായ നതിങ് ഫോൺ 1 വേരിയന്റുകൾക്ക് സമാനമായിരിക്കുമെന്ന് ചരുക്കം.

 

English Summary: Nothing Phone 2 Specifications, Variants and Artist Render Surface in Massive Leak Ahead of Launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT