പോകോ എഫ്5 5ജി ഇന്ത്യയിലെത്തി, 67W ടർബോചാർജിങ്, സ്നാപ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 പ്രോസസർ

Poco F5 5G With Snapdragon 7+ Gen 2 SoC, 67W Turbocharging Launched in India
Photo: Poco
SHARE

പോകോയുടെ പുതിയ ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. പോകോ എഫ്5 5ജി, എഫ്5 പ്രോ 5ജി ഹാൻഡ്സെറ്റുകളാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത ചില വിപണികളിൽ അവതരിപ്പിച്ചത്. ഗെയിമിങ്ങിന് പ്രാധാന്യം നൽകി നിർമിച്ച സ്മാർട് ഫോണിൽ ഏറ്റവും മികച്ച സ്‌നാപ്ഡ്രാഗൺ പ്രോസസർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഡോൾബി വിഷൻ ശേഷിയുള്ള അമോലെഡ് ഡിസ്‌പ്ലേയാണ് പ്രധാന ഫീച്ചറുകളിലൊന്ന്.

പോകോ എഫ്5 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 29,999 രൂപയാണ്. 12 ജിബി റാം + 256 ജിബി സ്‌റ്റോറേജുള്ള മോഡലിന്റെ വില 33,999 രൂപയുമാണ്. പ്രത്യേക ഓഫർ പ്രകാരം 8 ജിബി റാം വേരിയന്റ് 26,999 രൂപയ്ക്കും 12 ജിബി റാം വേരിയന്റ് 30,999 രൂപയ്ക്കും ലഭിക്കും. കാർബൺ ബ്ലാക്ക്, ഇലക്ട്രിക് ബ്ലൂ, സ്നോസ്റ്റോം വൈറ്റ് എന്നീ നിറങ്ങളിൽ മേയ് 16 ന് ഫ്ലിപ്കാർട്ട് വഴി ഫോൺ വിൽപനയ്‌ക്കെത്തും.

ഡ്യുവൽ (സിം) സ്ലോട്ടുള്ള പോകോ എഫ്5 5ജി ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിങ് റേറ്റ്, 93.5 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോ എന്നിവ ഫീച്ചർ ചെയ്യുന്ന 6.67- ഇഞ്ച് ഫുൾ-എച്ച്‌ഡി പ്ലസ് (1,080x2,400 പിക്സലുകൾ) അമോലെഡ് ഡിസ്‌പ്ലേയ്ക്ക് എച്ച്ഡിആർ10 പ്ലസ് പിന്തുണയും ഉണ്ട്. സ്‌ക്രീനിന് കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം നൽകിയിരിക്കുന്നു. 

ക്വാൽകോമിന്റെ പുതിയ സ്നാപ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ആണ് പ്രോസസർ. ഇതോടൊപ്പം 8 ജിബി എൽപിഡിഡിആർ5എക്സ് റാം ഉണ്ട്. ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് ഓൺബോർഡ് മെമ്മറി 19 ജിബി വരെ വികസിപ്പിക്കാം. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ (ഒഐഎസ്) 64 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പോകോ എഫ് 5ജിയിൽ ഉള്ളത്. ക്യാമറ സജ്ജീകരണത്തിൽ 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഉൾപ്പെടുന്നു. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

പുതിയ ഹാൻഡ്‌സെറ്റിൽ പോകോ 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. ഇതിന് ഐപി53 റേറ്റഡ് സ്പ്ലാഷ് റെസിസ്റ്റന്റ് ബിൽഡും ഉണ്ട്. 5ജി, 4ജി, വൈ-ഫൈ 6ഇ, ബ്ലൂടൂത്ത് 5.3, 3.5എംഎം ഓഡിയോ ജാക്ക് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. 67W ടർബോചാർജിങ്ങിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് പോകോ എഫ് 5ജിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേവലം 45 മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ചാർജ് ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

English Summary: Poco F5 5G With Snapdragon 7+ Gen 2 SoC, 67W Turbocharging Launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA