ADVERTISEMENT

വൺപ്ലസ് നോർഡ് 3 5ജി ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. 2021 ജൂലൈയിൽ പുറത്തിറങ്ങിയ വൺപ്ലസ് നോർഡ് 2 ന്റെ പരിഷ്കരിച്ച പതിപ്പാണ് വൺപ്ലസ് നോർഡ് 3 5ജി. വരാനിരിക്കുന്ന സ്മാർട് ഫോൺ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വൺപ്ലസ് നോർഡ് 3 5ജി ജൂൺ പകുതിക്ക് മുൻപ് ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ലഭ്യമായ റിപ്പോർട്ട് പ്രകാരം വൺപ്ലസ് നോർഡ് 3 5ജിയുടെ വില 30000–40000 രൂപയ്ക്കിടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

വൺപ്ലസിന്റെ ഇന്ത്യൻ വെബ്‌സൈറ്റിൽ വൺപ്ലസ് നോർഡ് 3 5ജി കണ്ടെത്തിയതായി ടിപ്‌സ്റ്റർ മുകുൾ ശർമ്മയാണ് ട്വീറ്റ് ചെയ്തത്. വൺപ്ലസ് നോർഡ് ബഡ്‌സ് 2ആര്‍ മോഡലും ഈ ഹാൻഡ്‌സെറ്റിനൊപ്പം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ടിപ്‌സ്റ്റർ പറയുന്നുണ്ട്. 6.7 ഇഞ്ച് 1.5 കെ അമോലെഡ് ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന വൺപ്ലസ് നോർഡ് 3 5ജി 120Hz റിഫ്രഷ് റേറ്റുമായി വരാൻ സാധ്യതയുണ്ട്. 16 ജിബി വരെ റാമും 256 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും ജോടിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 9000 5ജി ആണ് പ്രോസസർ.

 

വൺപ്ലസ് നോർഡ് 3 5ജിയുടെ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റത്തിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്നു. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും പ്രതീക്ഷിക്കുന്നു. 80W വയർഡ് ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്ന മറ്റൊരു ഫീച്ചർ.

 

വൺപ്ലസ് നോർഡ് 2 ൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്സലുകൾ) 90Hz റിഫ്രഷ് റേറ്റും 20:9 ആസ്പെക്റ്റ് റേഷ്യോയുമുള്ള ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയുണ്ട്. 12 ജിബി വരെ LPDDR4x റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 1200-എഐ  ആണ് പ്രോസസർ. ഹാൻഡ്‌സെറ്റിന്റെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ സോണി IMX766 പ്രൈമറി സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും 2 മെഗാപിക്സൽ മോണോക്രോം സെൻസറും ഉൾപ്പെടുന്നു. 30 മിനിറ്റിനുള്ളിൽ ബാറ്ററി 0 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യുമെന്ന് അവകാശപ്പെടുന്ന 65W ശേഷിയുള്ള 4,500 എംഎഎച്ച ഡ്യുവൽ സെൽ ബാറ്ററിയാണ് ഇതിലുള്ളത്.

 

English Summary: OnePlus Nord 3 5G Reportedly Spotted on Company's India Website

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com