ADVERTISEMENT

Update: 4 ദിവസം, അത്യാധുനിക സംവിധാനങ്ങളോടെ തിരച്ചിൽ, പ്രാർഥനകൾ; പക്ഷേ...

കപ്പൽ മുങ്ങി ഏകദേശം 111 വർഷങ്ങൾക്ക് ശേഷം, ആ അവശിഷ്ടങ്ങൾ കേന്ദ്രീകരിച്ച് വീണ്ടും ഒരു രക്ഷാദൗത്യം അരങ്ങേറുകയാണ്.  സമുദ്രാന്തർ ഭാഗത്തെ ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളെ കൊണ്ടുപോയ ടൈറ്റൻ സബ്മെർസിബിൾ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്.

Photo: Angelo Giampiccolo/Shutterstock
Photo: Angelo Giampiccolo/Shutterstock

യുഎസ് നാവികസേന, യുഎസ് എയർഫോഴ്‌സ്, കനേഡിയൻ കോസ്റ്റ് ഗാർഡ്, കനേഡിയൻ സൈന്യം എന്നിവയുടെയൊക്കെ സംയുക്ത തിരച്ചിലാണ് നടക്കുന്നത്.  ഓഷ്യൻഗേറ്റ് വെബ്‌സൈറ്റ് പ്രകാരം 13,123 അടി താഴ്ചയിലേക്ക് അഞ്ച് ആളുകളെ വഹിക്കാൻ ടൈറ്റന് കഴിയും. ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിംഗ് , പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദ് , അദ്ദേഹത്തിന്റെ മകൻ സുലൈമാൻ ദാവൂദ് എന്നിവർ പര്യവേക്ഷണ വാഹനത്തിലുണ്ടായിരുന്നതായി ബിബിസി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരുൾപ്പടെ ടൈറ്റനിൽ ഡൈവിങ്ങിനായി അഞ്ച് യാത്രക്കാർ ഉണ്ടായിരുന്നു, പുറപ്പെടുന്ന സമയം മുതൽ 96 മണിക്കൂർ വരെ മാത്രമാണ് പ്രാണവായു വാഹനത്തിൽ സംഭരിക്കാൻ കഴിയൂ. ജലപ്പരപ്പിൽ വരാതെ വളരെയധികം നാളുകൾ മുങ്ങിക്കിടക്കുന്നതിനും ഉത്തരവുകൾക്കനുസരിച്ച് ഉദ്ദിഷ്ട ലക്ഷ്യങ്ങളിലേക്ക് നീങ്ങുന്നതിനും സാധിക്കുന്ന അന്തർവാഹിനികളും പര്യവേക്ഷണ വാഹനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

ഒരു അന്തർവാഹിനിക്ക് സ്വതന്ത്രമായി ഒരു തുറമുഖത്ത് നിന്ന് സമുദ്രത്തിലേക്ക് സ്വയം നീങ്ങാൻ കഴിയും, എന്നാൽ സബ്മെർസിബിൾ ഒരു മാതൃവാഹനത്തിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. നിരീക്ഷണം നടത്താനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് സബ്‌മെർസിബിളിനെ ഒരു കപ്പൽ കൊണ്ടുപോകുന്നു.

ഞായറാഴ്ച രാവിലെയായിരുന്നു അറ്റ്ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക് തകർന്ന സ്ഥലത്തിനു സമീപം കപ്പൽ എത്തിയത്. ടൈറ്റനിലുണ്ടായിരുന്ന യാത്രക്കാരന്‍ ഫെയ്സ്ബുക് പോസ്റ്റിൽ മുങ്ങാൻ പോകുന്ന സമയത്തെക്കുറിച്ചു എഴുതുകയും ചെയ്തു. പര്യവേക്ഷണം ആരംഭിച്ചു ഒരു മണിക്കൂറം 45 മിനിറ്റിനുമുള്ളിൽ ബന്ധം നഷ്ടപ്പെട്ടു.

സമുദ്രത്തിന്റെ ഉപരിതലത്തിൽ തിരികെ എത്താൻ സംവിധാനമുണ്ടെന്നതിനാൽ ഉപരിതലത്തിൽ വിമാനങ്ങളും കപ്പലുകളുമുപയോഗിച്ചു തിരയലും വെള്ളത്തിനടിയിൽ സോണാർ സംവിധാനങ്ങളാൽ തിരച്ചിലുമാണ് നടക്കുന്നത്. കാരണം ഉപരിതലത്തിലെത്തിയാലും പുറത്തിറങ്ങാൻ മാർഗമില്ല, 17 ബോൾട്ടുകൾ ഉപയോഗിച്ചാണ് പൂട്ടിയിരിക്കുന്നത്. അതു തുറന്നാൽ മാത്രമേ പുറത്തിറങ്ങാനാകൂ. പുറമെ നിന്നുള്ള സഹായം ലഭിച്ചാൽ മാത്രമേ പുറത്തേക്കുള്ള വാതായനം തുറക്കൂ.

രണ്ട് C-130 ഹെർക്കുലീസ്, കനേഡിയൻ C-130, വെള്ളത്തിനടിയിലുള്ള സോണാർ ശേഷിയുള്ള ഒരു P8 വിമാനം, സോണാർ ബോയ്‌കളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കനേഡിയൻ കോസ്റ്റ് ഗാർഡ് കപ്പൽ കോപിറ്റ് ഹോപ്‌സണും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.ആഴത്തിലുള്ള വെള്ളത്തിൽ അടിത്തട്ടിൽ നിന്ന് വസ്തുക്കളെ വീണ്ടെടുക്കുന്നതിന്, നാവികസേന ആശ്രയിക്കുന്നത് വിദൂരമായി പ്രവർത്തിക്കുന്ന വാഹനങ്ങളെയാണ്. ഇരുപതിനായിരം അടി ആഴത്തിലെത്തുന്ന CURV-21 പോലെയുള്ള വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. 

പല പര്യവേക്ഷണ വാഹനങ്ങളിലും പിങർ എന്ന് വിളിക്കപ്പെടുന്നു ശബ്ദ ഉപകരണം ഘടിപ്പിച്ചിരിക്കുന്നു,ഇത് രക്ഷാപ്രവർത്തകർക്ക് വെള്ളത്തിനടിയിൽ കണ്ടെത്താൻ കഴിയുന്ന ശബ്ദങ്ങൾ പുറപ്പെടുവിക്കും. ടൈറ്റനിൽ അതുണ്ടാകുമോ? രക്ഷാപ്രവർത്തകർക്കു എത്തിച്ചേരാൻ കഴിയട്ടെ എന്ന പ്രതീക്ഷയിലാണ് ലോകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com