ADVERTISEMENT

ബ്രസീലിലെ ഇൽഹാ ഡൊമെൽ എ്ന്ന ദ്വീപിൽ രണ്ട് അന്യഗ്രഹജീവികൾ മലമുകളിൽ നിൽക്കുന്നതിന്‌റെ വിഡിയോ പ്രചരിച്ചിരുന്നു.   അന്യഗ്രഹജീവി കുതുകികൾക്കിടയിൽ പൊടുന്നനെ തന്നെ വിഡിയോ ഹിറ്റായി. 

ആരാണ് ആ വിഡിയോയിൽ കാണുന്ന രൂപങ്ങളെന്നു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. എന്നാൽ അതിലൊരാൾ താനാണെന്ന് അഭിപ്രായപ്പെട്ട് ഒരു സ്പോർട് താരം രംഗത്തെത്തി.ഉയരമുള്ളതായി കാണപ്പെട്ടതു താനാണെന്നും ഒരു അവധിയിലായിരുന്നുവെന്നും ഈ സമയത്തെങ്കിലും  സ്വകാര്യതയെ ദയവായി മാനിക്കണമെന്നും എക്സ് പോസ്റ്റിൽ മുൻ ലിവർപൂൾ സ്‌ട്രൈക്കർ  പീറ്റർ ക്രോച്ച്(Peter Crouch) കുറിച്ചു.

എന്നാൽ തന്റെ പോസ്റ്റിൽ ഇത്തരത്തിൽ നിരവധി തമാശകൾ എഴുതുന്നതിനു പ്രസിദ്ധനാണ് ക്രോച്ച്. അതിനാൽത്തന്നെ ഇതും ഇദ്ദേഹത്തിന്റെ തമാശയാവാം അല്ലെങ്കിൽ മലമുകളിൽ പ്രസിദ്ധമായ റോബോടിക് ഡാൻസ് കാണാമായിരുന്നെന്നും ആരാധകർ പറയുന്നു,

ബ്രസീലിൽ ധാരാളം സഞ്ചാരികളെത്തുന്ന മേഖലയാണ് ഇൽഹാ ഡൊമെൽ. ഫുട്‌ബോൾ, കാപ്പിക്കൃഷി, ആമസോൺ മഴക്കാടുകൾ തുടങ്ങിയവയിലൂടെ ലോകപ്രശസ്തമായ രാജ്യമാണ് ബ്രസീൽ. യുഎസിൽ ഇടയ്ക്കിടെ അന്യഗ്രഹപേടകങ്ങൾ  കണ്ടെന്നും മറ്റും വലിയ കോലാഹലങ്ങളിറങ്ങാറുണ്ട്. ബ്രസീലിലും ഇങ്ങനത്തെ സംഭവങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വിഡിയോ ഇപ്രകാരമായിരുന്നു.

കുന്നിൻ മുകളിൽ നിൽക്കുന്ന രണ്ട് നിഗൂഢ രൂപങ്ങൾ രണ്ടുരൂപങ്ങളും വിചിത്രമായി എന്നാൽ ഏകദേശം മനുഷ്യസമാനമായ രീതിയിൽ കൈകൾ വീശുന്നത് കാണാമായിരുന്നു. പക്ഷേ ഈ രൂപങ്ങൾക്കു അസാധാരണ വലുപ്പവുമുണ്ടായിരുന്നതാണ് ഏവർക്കും സംശയമുണർത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com