ADVERTISEMENT

'വോയേജർ1'-നാലരപ്പത്തിറ്റാണ്ടിലധികം നാസയെയും അതുവഴി മനുഷ്യന്റെ ജ്ഞാനസമ്പത്തിനെയും സഹായിച്ച ഈ ദൗത്യത്തിൽ നിന്നുള്ള ആശയവിനിമയം നാസയ്ക്ക് നഷ്ടമായിരിക്കുകയാണ്. ചെറിയ ഒരു കംപ്യൂട്ടർ തകരാറാണ് ടെലിമെട്രിക് ഡേറ്റ അയയ്ക്കാനുള്ള കഴിവിനെ പ്രവർത്തനരഹിതമാക്കിയത്. വോയേജറുമായി തിരികെ ബന്ധം സ്ഥാപിക്കാൻ നാസ കിണഞ്ഞു ശ്രമിക്കുകയാണ്. ഇതുസാധ്യമാകുമെന്നും ഇല്ലെന്നുമുള്ള തരത്തിൽ നാസയുടെ(NASA) ഐതിഹാസിക ദൗത്യമായ വോയേജർ ഒന്നിനെക്കുറിച്ചുള്ള ചർച്ചകളാണ് ശാസ്ത്രലോകത്ത് നിറയെ. 

1977ൽ വിക്ഷേപിക്കപ്പെട്ടതാണ് വോയേജർ 1(Voyager 1). ദൗത്യത്തിന്റെ സഹോദരദൗത്യമെന്ന നിലയിൽ വോയേജർ 2 എന്നൊരു ബഹിരാകാശദൗത്യവും ആ വർഷം തന്നെ വിക്ഷേപിച്ചിരുന്നു. വോയേജർ 1 ഹീലിയോസ്ഫിയറിന്റെ അതിർത്തി 2012ൽ തന്നെ പിന്നിട്ടു. ഇന്റർസ്റ്റെല്ലാർ മേഖലയിൽ കടന്നിരുന്നു. വ്യാഴവും ശനിയും പ്ലൂട്ടോയുമൊക്കെ കടന്ന് സൗരയൂഥത്തിന്റെ കണ്ണെത്താമേഖലകൾ കടന്നായിരുന്നു ഈ യാത്ര.സൗരവാതത്തിന്റെ ദൃഢസാന്നിധ്യം നിലനിൽക്കുന്ന ഹീലിയോസ്ഫിയർ എന്ന മേഖല കടന്ന് ഇന്റർസ്റ്റെല്ലാർ മേഖലയിലേക്കു പ്രവേശിച്ചത്. 

സൗരയൂഥ അതിർത്തികൾ കടന്നുള്ള മേഖലയിൽ പ്രവേശിച്ച ആദ്യ മനുഷ്യനിർമിത വസ്തുവാണ് വോയേജർ 1 എന്നു സാരം.2004ൽ തന്നെ ഹീലിയോസ്‌ഫിയറിൽപേടകം പ്രവേശിച്ചിരുന്നു.വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ധൂമകേതുക്കളും ഈ യാത്രയ്‌ക്കിടയിൽ വോയേജർ 1 സന്ദർശിക്കുകയും അവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്‌തു. മനുഷ്യന്റെയും മൃഗങ്ങളുടെയും ചിത്രങ്ങളും ശബ്‌ദവും ഭൂമിയിൽ നിന്നുള്ള ആശംസകളും പേടകത്തിൽ റെക്കോർഡ് ചെയ്ത്  സൂക്ഷിച്ചിട്ടുണ്ട്. സൗരയൂഥത്തിനു പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടെങ്കിൽ, അവർക്ക് ഭൂമിയെപ്പറ്റി മനസ്സിലാക്കാനായിരുന്നു അത്. 

ആകാശ ക്യാമറ' വരുന്നു; മുഖം സൂം ചെയ്തെടുക്കാം

പേടകത്തിലുള്ള പ്ലൂട്ടോണിയം ബാറ്ററികളാണ് വോയേജർ ഒന്നിന് പ്രവർത്തിക്കാനുള്ള ഊർജം നൽകിയത്.പലപ്പോഴും വോയേജർ 1 മനുഷ്യരെ അമ്പരപ്പിച്ചിട്ടുണ്ട്. 1977ൽ വിക്ഷേപിച്ച വൊയേജറിലെ ത്രസ്റ്റർ സംവിധാനം 1980നു ശേഷം പ്രവർത്തിപ്പിച്ചിരുന്നില്ല.ദീർഘകാലം പ്രവർത്തിപ്പിക്കാത്തതുമൂലം ഇവ നശിച്ചെന്നായിരുന്നു പല ശാസ്ത്രജ്ഞരുടെയും അഭിപ്രായം. എന്നാൽ ശാസ്ത്രലോകത്തിനാകെ സന്തോഷം നൽകി, ഭൂമിയിലെ നിയന്ത്രണകേന്ദ്രത്തിൽനിന്നുള്ള നിർദേശാനുസരണം 2017ൽ ഇവ പ്രവർത്തിച്ചു. ഏകദേശം 37 വർഷങ്ങൾക്കു ശേഷമായിരുന്നു ഇത്.

ബഹിരാകാശ വാഹനത്തിലെ ആന്റിന ഭൂമിക്ക് അഭിമുഖമായി നിർത്തുന്നതിനും ആവശ്യമെങ്കിൽ ദിശ മാറ്റുന്നതിനുമാണു ത്രസ്റ്ററുകൾ ഉപയോഗിക്കുന്നത്. നാസയുടെ ഏറ്റവും വിജയകരമായ ദൗത്യങ്ങളിലൊന്നാണ് വോയേജർ 1. ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ബഹിരാകാശ പേടകവും ഇതുതന്നെ.ഭൂമിയിൽ നിന്ന് 24400 കോടി കിലോമീറ്റർ അകലെയാണ് വോയേജർ 1 ഇപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com