ഇലോൺ മസ്ക് താലിബാൻ ഭീകരർക്കും ട്വിറ്റർ ബ്ലൂ ടിക്ക് വിറ്റു!

AFGHANISTAN-TALIBAN-FLAG
കാബൂളിൽ താലിബാന്റെ പതാക ഉയർത്തുന്ന ചടങ്ങിൽ കാവൽ നിൽക്കുന്ന താലിബാൻ സൈനികൻ. ചിത്രം: Ahmad SAHEL ARMAN / AFP
SHARE

ടെസ്‌ല മേധാവി ഇലോൺ മസ്ക് ഏറ്റെടുത്തതോടെ ട്വിറ്റർ പ്രവർത്തനങ്ങൾ അവതാളത്തിലായെന്ന് ആരോപണമുണ്ട്. കുപ്രസിദ്ധ താലിബാൻ അംഗങ്ങൾക്ക് പോലും ട്വിറ്ററിൽ ബ്ലൂ ടിക്കുള്ള വെരിഫൈഡ് അക്കൗണ്ടുകൾ നൽകി എന്നതാണ് പുതിയ ആരോപണം. താലിബാൻ അംഗങ്ങൾ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രൈബ് ചെയ്യുകയും വെരിഫിക്കേഷൻ ബാഡ്ജ് വാങ്ങുകയും ചെയ്തുവെന്ന് ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്. 

കുറഞ്ഞത് രണ്ട് താലിബാൻ ഉദ്യോഗസ്ഥരുടെയും ഗ്രൂപ്പിലെ നാല് പ്രമുഖരുടെയും പ്രൊഫൈലിൽ ബ്ലൂ ടിക്ക് പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ബിബിസി കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് പണംകൊടുത്ത് വാങ്ങിയ ടിക്കാണെന്നും എങ്ങനെ താലിബാൻ അംഗങ്ങള്‍ സ്വന്തമാക്കി എന്നത് സംബന്ധിച്ചും കൃത്യമായ റിപ്പോർട്ടുകൾ വന്നിട്ടില്ല. ട്വിറ്ററോ മസ്കോ ഈ വിഷയത്തിൽ അഭിപ്രായം പറയാത്തതിനാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

താലിബാന്റെ പ്രമുഖ നേതാവ് ഹെദായത്തുള്ള ഹെദായത്തും അഫ്ഗാൻ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രാലയത്തിലെ മീഡിയ വാച്ച് ഡോഗ് മേധാവി അബ്ദുൾ ഹഖ് ഹമ്മദും ട്വിറ്ററിന്റെ ബ്ലൂ ടിക്ക് വാങ്ങിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഹെദായത്തുള്ളയുടെ അക്കൗണ്ടിൽ 1,87,000 ഫോളോവേഴ്‌സ് ഉള്ളപ്പോൾ അബ്ദുൾ ഹഖ് ഹമ്മദിന് 1,70,000 ഫോളോവേഴ്‌സ് ഉണ്ട്. ബിബിസി റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ചുള്ള പ്രതികരണങ്ങൾ വരുന്നുണ്ട്.

എന്നാൽ, അക്കൗണ്ടുകൾ പരിശോധിച്ചിട്ടില്ല ബ്ലൂ ടിക്ക് നൽകുന്നതെന്നും പണം നൽകുന്നവർക്കെല്ലാം ടിക്ക് നൽകുകയാണെന്നും ആരോപണമുണ്ട്. ഇതിനിടെ രാജ്യാന്തര മാധ്യമങ്ങളിലെയും സോഷ്യൽ മീഡിയയിലെയും വൻ പ്രതിഷേധത്തെ തുടർന്ന് താലിബാൻ അംഗങ്ങളുടെ ബ്ലൂ ടിക്ക് ബാഡ്ജുകൾ നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

elon-musk-in-twitter

ഇലോൺ മസ്‌ക് ഏറ്റെടുത്തതു മുതൽ ട്വിറ്ററിന്റെ ബ്ലൂ ടിക്കിന്റെ കാര്യത്തിൽ ഏറെ വിവാദങ്ങളുണ്ടായിട്ടുണ്ട്. നേരത്തെ ആധികാരികവും പൊതുതാൽപര്യമുള്ളതുമായ അക്കൗണ്ടുകൾക്ക് മാത്രമായിരുന്നു ബ്ലൂ ടിക്ക് നൽകിയിരുന്നത്. ട്വിറ്റർ ടീം പരിശോധിച്ചതിന് ശേഷമായിരുന്നു അന്ന് അക്കൗണ്ട് വെരിഫൈ ചെയ്തിരുന്നത്. എന്നാൽ, മസ്ക് വന്നതോടെ കാര്യങ്ങൾ മാറി, ഇന്ന് 8 ഡോളർ പ്രതിമാസ ഫീസ് അടച്ചാൽ ആർക്കും ബ്ലൂ ടിക്ക് ലഭിക്കും.

English Summary: Elon Musk is selling Blue Ticks on Twitter, now Taliban is buying some to get Verified badge

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS