മകൾക്കായി 3ഡി വസ്ത്രം ഡിസൈൻ ചെയ്ത് സക്കർബർഗ്

Mark Zuckerberg designs 3D-printed clothes for his daughters
Photo: instagram/zuck/
SHARE

നമുക്കെല്ലാം പലതരത്തിലുള്ള വിനോദങ്ങളുണ്ടാവും. ചിലര്‍ക്ക് കായിക വിനോദങ്ങളാണെങ്കില്‍ മറ്റു ചിലര്‍ക്ക് ചിത്രരചനയോ നാണയ, സ്റ്റാംപ് ശേഖരണമോ വായനയോ സിനിമ കാണലോ ഒക്കെയാവും. അതുപോലെ മെറ്റാ കമ്പനി മേധാവി മാര്‍ക് സക്കര്‍ബര്‍ഗിനുമുണ്ട് ഒഴിവു സമയ വിനോദം. തന്റെ വിനോദത്തെക്കുറിച്ച് സക്കര്‍ബര്‍ഗ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവരിച്ചിരിക്കുന്നത്. മകള്‍ക്കുവേണ്ടി 3ഡി പ്രിന്റു ചെയ്ത് വസ്ത്രങ്ങള്‍ ഡിസൈൻ ചെയ്യുകയാണ് സുക്കര്‍ബര്‍ഗിന്റെ പുതിയ വിനോദം. 

സക്കര്‍ബര്‍ഗ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ച മകളുടെ നാലു ചിത്രങ്ങളാണ് സക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നീല, പച്ച നിറങ്ങളിലുള്ള 3ഡി പ്രിന്റഡ് വസ്ത്രങ്ങളാണ് സര്‍ബര്‍ഗിന്റെ മകള്‍ ധരിച്ചിരിക്കുന്നത്. 'എനിക്ക് പുതിയ കാര്യങ്ങള്‍ നിര്‍മിക്കാന്‍ ഇഷ്ടമാണ്. അടുത്തിടെയാണ് 3ഡി പ്രിന്റിങ് വസ്ത്രങ്ങള്‍ മകള്‍ക്കുവേണ്ടി ഡിസൈൻ ചെയ്തത്. ഇങ്ങനെ കഴിഞ്ഞ മാസം നിര്‍മിച്ച ചില വസ്ത്രങ്ങളുടെ ചിത്രങ്ങളാണിത്.' എന്നാണ് സക്കര്‍ബര്‍ഗ് ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്നത്. പുതിയ വിനോദത്തിന്റെ ഭാഗമായി വസ്ത്രം തുന്നാന്‍ തനിക്ക് പഠിക്കേണ്ടി വന്നുവെന്നും മെറ്റ സിഇഒ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

മണിക്കൂറുകള്‍കൊണ്ടു തന്നെ മാര്‍ക് സക്കര്‍ബര്‍ഗിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിരവധി പേരെ ആകര്‍ഷിക്കുകയും ചെയ്തു. 2.46 ലക്ഷത്തിലേറെ ലൈക്കാണ് സുക്കര്‍ബര്‍ഗിന്റെ 3ഡി വസ്ത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഫാഷന്‍ വ്യവസായത്തിന്റെ തന്നെ ഭാവിയാണിതെന്നാണ് ഒരാള്‍ സുക്കര്‍ബര്‍ഗിന്റെ പോസ്റ്റിനു കീഴില്‍ കമന്റു ചെയ്തിരിക്കുന്നത്. 

2012 മെയിലാണ് സക്കര്‍ബര്‍ഗ് ചാനിനെ വിവാഹം കഴിക്കുന്നത്. അവരുടെ ആദ്യ മകളായ മാക്‌സിമ ചാന്‍ സക്കര്‍ബര്‍ഗ് 2015 ഡിസംബര്‍ ഒന്നിന് ജനിച്ചു. രണ്ടാം മകളായ ഓഗസ്റ്റ് ജനിച്ചത് 2017 ഓഗസ്റ്റിലാണ്. സക്കര്‍ബര്‍ഗ് ചാന്‍ ദമ്പതികളുടെ മൂന്നാമത്തെ മകളായ ഒറേലിയ ഇക്കഴിഞ്ഞ മാര്‍ച്ച് 24നാണ് ജനിച്ചത്.

English Summary: Mark Zuckerberg designs 3D-printed clothes for his daughters

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS