ADVERTISEMENT

'ലൈവ് ആക്റ്റിവിറ്റീസ്' കഴിഞ്ഞ വർഷമാണ് ആപ്പിൾ അവതരിപ്പിച്ചത്. ലോക്ക് സ്ക്രീനിലോ നോച്ചിലെ ഡെനാമിക് ഐലൻഡിലോ ഉപയോഗപ്രദമായ വിവരങ്ങൾ കാണിക്കുന്ന അപ്ഡേറ്റായിരുന്നു അത്. ഈ  സംവിധാനം പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് ഇൻസ്റ്റഗ്രാം എന്നു റിപ്പോർട്ട്. ആപ് ലോക്ക് ആണെങ്കിലും ഇനി മീഡിയ, ഇമേജ് അപ്​ലോഡ് പുരോഗതി അറിയാനാകും. 

ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇടുന്നതിൽ താൽപര്യമുള്ളവർ ആപ് തുറന്നു പുരോഗതി പരിശോധിക്കേണ്ടി വരില്ല.    9ടു5 മാക് ആണ് ഈ വിവരം റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഐഒഎസ് 16.1 ലൈവ് ആക്റ്റിവിറ്റി ഫീച്ചറാണത്രെ ഇത്തരത്തിൽ ഇൻസ്റ്റഗ്രാം പരിശോധിക്കുന്നത്. ഏന്തായാലും  ഇൻസ്റ്റാഗ്രാം ഇതുവരെ ഔദ്യോഗികമായി ഈ സംവിധാനം പ്രഖ്യാപിച്ചിട്ടില്ല, കൂടാതെ ഈ സവിശേഷത നിലവിൽ കുറച്ച് ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. താമസിയാതെ അപ്ഡേറ്റായി ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമായേക്കും.

ഇൻസ്റ്റഗ്രാം ഫീഡിൽതന്നെ സ്റ്റോറി കാണാനുള്ള സംവിധാനവും ശബ്ദ സന്ദേശങ്ങൾ വേഗം വർധിപ്പിച്ചു കേൾക്കാവുന്ന അപ്ഡേറ്റുകളും മെറ്റ സ്ഥാപനമായ ഇൻസ്റ്റഗ്രാം അടുത്തിടെ അവതരിപ്പിച്ചിരുന്നു. ത്രെഡ്സ് ആപ് അവതരിപ്പിച്ചതിനു പിന്നാലെ കൂടുതൽ അപ്ഡേറ്റുകൾ ഇൻസ്റ്റഗ്രാമിലും പ്രതീക്ഷിക്കുകയാണ് ഉപയോക്താക്കൾ.

English summary:  Instagram now shows how much your photos or videos are uploaded when you close the app. Introduced with iOS 16.1, Live Activities displays information in a dynamic notification.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com