പകുതി വിലയ്ക്ക് സ്മാർട് ടിവിയും ഹെഡ്ഫോണുകളും, ആമസോണിൽ ബ്ലാക്ക് ഫ്രൈഡേ ആദായ വിൽപന

amazon-great-indian-festival-2022
Photo: Amazon
SHARE

രാജ്യത്തെ മുൻനിര ഇ കൊമേഴ്സ് കമ്പനികളെല്ലാം ബ്ലാക്ക് ഫ്രൈഡേ സെയിൽ തുടങ്ങി. ബ്ലാക്ക് ഫ്രൈഡേ സെയിലിൽ ആമസോൺ ഇന്ത്യയും വൻ ഓഫറുകളാണ് നൽകുന്നത്. ഇയർഫോണുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ, ക്യാമറ ആക്‌സസറികൾ, ഹോം എന്റർടൈൻമെന്റ്, ഓഡിയോ ഡിവൈസുകൾ തുടങ്ങിയ വിവിധ ഉൽപന്നങ്ങളിൽ വൻ ഓഫറുകളാണ് നൽകുന്നത്. സ്‌മാർട് ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പോലുള്ള ഉൽപന്നങ്ങൾക്ക് വലിയ ഇളവുകൾ ഇല്ലെങ്കിലും മിക്ക ബ്രാൻഡുകളും പുതിയ ഉൽപന്നങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

∙ ഹിസെൻസ് 43 ഇഞ്ച് 4കെ സ്മാർട് ടിവി

ഹിസെൻസ് 43-ഇഞ്ച് 4കെ സ്മാർട് ടിവിക്ക് ആമസോണിൽ 50 ശതമാനം ഇളവിലാണ് വിൽക്കുന്നത്. ബ്ലാക്ക് ഫ്രൈഡേ വിൽപനയിൽ കേവലം 20,900 രൂപയ്ക്ക് വാങ്ങാം. ആൻഡ്രോയിഡ് ടിവി ഒഎസിൽ പ്രവർത്തിക്കുന്ന ഈ സ്മാർട് ടിവി ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് തുടങ്ങിയ സാങ്കേതികവിദ്യകൾ വാഗ്ദാനം ചെയ്യുന്നു.

∙ ജെബിഎൽ സി100എസ്ഐ വയർഡ് ഇൻ-ഇയർ ഹെഡ്‌ഫോൺ

ജെബിഎൽ സി100എസ്ഐയ്ക്ക് സാധാരണയായി 1,000 രൂപയിലധികം വിലവരും. എന്നാൽ, ആമസോൺ ഇന്ത്യയിൽ ബ്ലാക്ക് ഫ്രൈഡേ വിൽപനയിൽ ഇത് വെറും 599 രൂപയ്ക്കാണ് വിൽക്കുന്നത്. മിക്ക ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട് ഫോണുകൾ എന്നിവയ്‌ക്കൊപ്പം ഇത് ഉപയോഗിക്കാം. ബാസ്, ഭാരം കുറഞ്ഞ ഡിസൈൻ, ഉപയോഗിക്കാൻ സൗകര്യത്തിനായി ആംഗിൾ ഇൻ-ഇയർ ഡിസൈൻ എന്നിവയ്ക്ക് ഈ ഹെഡ്ഫോൺ പേരുകേട്ടതാണ്.

∙ ബോട്ട് സ്റ്റോൺ 200 3W ബ്ലൂടൂത്ത് സ്പീക്കർ

ബോട്ടിന്റെ പുതിയ ബ്ലൂടൂത്ത് സ്പീക്കർ ബ്ലാക്ക് ഫ്രൈഡേ വിൽപനയിൽ 1,299 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സ്പീക്കറിന് ജല പ്രതിരോധത്തിനായി IPX8 റേറ്റിങ് ഉണ്ട്. കൂടാതെ സ്പീക്കറിന് പോർട്ടിൽ എയുഎക്സ് ഫീച്ചറും ഉണ്ട്. ഇത് ഉപയോക്താക്കളെ അവരുടെ സ്‌മാർട് ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയെ ഒരു സ്പീക്കറുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നു.

∙ പോട്രോണിക്സ് പ്യുവർ സൗണ്ട് പ്രോ IV വയർലെസ് ബ്ലൂടൂത്ത് സൗണ്ട്ബാർ

പോട്രോണിക്സ് പ്യുവർ സൗണ്ട് പ്രോ IV വയർലെസ് ബ്ലൂടൂത്ത് സൗണ്ട്ബാറിന് 80 ശതമാനം കിഴിവ് ലഭിക്കും. സൗണ്ട് ബാർ ശൈലിയിലുള്ള ബ്ലൂടൂത്ത് സ്പീക്കർ 1,999 രൂപയ്ക്ക് ലഭിക്കും. ബാഹ്യ മീഡിയ ആക്‌സസിനുള്ള പിന്തുണയോടെ 16W ഓഡിയോ ഔട്ട്‌പുട്ട് നൽകാൻ ഈ സൗണ്ട്ബാറിന് കഴിയും.

∙ സ്പൈജൻ എസൻഷ്യൽ പിഎഫ് 2104 വയർലെസ് ചാർജർ

സ്പൈജൻ എസൻഷ്യൽ പിഎഫ് 2104 വയർലെസ് ചാർജർ 15W വരെ പവർ ഔട്ട്‌പുട്ടോടെയാണ് വരുന്നത്. ഐഒഎസ്, ആൻഡ്രോയിഡ് ഉപകരണങ്ങൾ എന്നിവ ചാർജ് ചെയ്യാൻ ഉപയോഗിക്കാം. ആമസോണിൽ സ്‌പൈജൻ വയർലെസ് ചാർജർ 29 ശതമാനം ഇളവിൽ 999 രൂപയ്ക്ക് വാങ്ങാം.

English Summary: Amazon India Black Friday sale 2022: Check out offers on TVs, headphones

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS