റിപ്പബ്ലിക് ദിന ഓഫർ: വി വരിക്കാർക്ക് 5 ജിബി ഡേറ്റ ഫ്രീ

vi-vodafone-idea
SHARE

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വി ( മുൻപ് വോഡഫോൺ ഐഡിയ ) പ്രീപെയ്ഡ് വരിക്കാർക്ക് 5 ജിബി അധിക ഫ്രീ ഡേറ്റ നൽകുന്നു. പ്രീപെയ്ഡ് പ്ലാൻ അനുസരിച്ച് ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ 5 ജിബി അല്ലെങ്കിൽ 2 ജിബി ഡേറ്റ ലഭിക്കും. 299 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകൾക്ക് 5 ജിബി അധിക ഡേറ്റയും 199 രൂപയ്ക്കും 299 രൂപയ്ക്കും ഇടയിലുള്ള പ്രീപെയ്ഡ് പ്ലാനുകൾക്ക് 2 ജിബി അധിക ഫ്രീ ഡേറ്റയും ലഭിക്കും. ആനുകൂല്യം ലഭിക്കാൻ ഉപയോക്താക്കൾ ആപ് ഉപയോഗിക്കണം, ഫെബ്രുവരി 7 വരെയാണ് ഓഫർ.

അധിക ഇന്റർനെറ്റ് ഡേറ്റയ്ക്ക് 28 ദിവസമണ് കാലാവധിയെന്ന് വി യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നുണ്ട്. 299 രൂപ പ്ലാൻ, 479 രൂപ പ്ലാൻ, 719 രൂപ എന്നിവയാണ് ടെലികോം കമ്പനികൾ ശുപാർശ ചെയ്യുന്ന ചില മികച്ച പ്ലാനുകൾ. മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിലും അൺലിമിറ്റഡ് കോളിങ് ലഭ്യമാണ്. എന്നാൽ വാലിഡിറ്റിയിലും ഡേറ്റയിലും വ്യത്യാസമുണ്ട്. 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 1.5 ജിബി ഡേറ്റ ഉൾപ്പെടുന്നു. അധിക ആനുകൂല്യങ്ങളിൽ 12 എഎം മുതൽ 6 എഎം വരെ ഫ്രീ ഡേറ്റ, വാരാന്ത്യ ഡേറ്റ റോൾഓവർ, വി സിനിമകളിലേക്കും ടിവിയിലേക്കുമുള്ള ആക്‌സസ്, എല്ലാ മാസവും 2 ജിബി വരെ സൗജന്യ ബാക്കപ്പ് ഡേറ്റ എന്നിവ ഉൾപ്പെടുന്നു. 

ഉപയോക്താക്കൾ 121249 എന്ന നമ്പറിൽ വിളിക്കുകയോ വി ആപ് വഴി ഓഫർ ക്ലെയിം ചെയ്യാൻ സാധിക്കും. 479 രൂപയുടെയും 719 രൂപയുടെയും പ്ലാനുകൾ ഒരേ ആനുകൂല്യങ്ങളാണ് നൽകുന്നത്. എന്നാൽ ആദ്യത്തേത് 56 ദിവസത്തെ വാലിഡിറ്റിയിലും രണ്ടാമത്തേത് 84 രൂപ വാലിഡിറ്റിയിലുമാണ് വരുന്നത്.

209 രൂപയുടെ ഒരു പ്രീപെയ്ഡ് പ്ലാനും വാഗ്ദാനം ചെയ്യുന്നു. ഇതിന് 28 ദിവസമാണ് വാലിഡിറ്റി. ഇതിൽ അൺലിമിറ്റഡ് കോളിങും 4 ജിബി ഡേറ്റയും ലഭിന്നു. ആപ് വഴി റീചാർജ് ചെയ്താൽ ഉപയോക്താക്കൾക്ക് 2 ജിബി അധിക ഡേറ്റ ലഭിക്കും. എന്നാൽ, അധിക ഇന്റർനെറ്റ് ഡേറ്റ അർഥമാക്കുന്നത് വി ഉപയോക്താക്കൾക്ക് 5ജി വേഗം ആസ്വദിക്കാൻ കഴിയുമെന്നല്ല. വി ഇതുവരെ ഉപയോക്താക്കൾക്ക് 5ജി നൽകി തുടങ്ങിയിട്ടില്ല. അതേസമയം എയർടെലും ജിയോയും നിരവധി നഗരങ്ങളിൽ 5ജി നൽകുന്നുണ്ട്.

English Summary: Republic Day 2023 offer: Vodafone-idea is offering free 5GB data to users

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS