1.5 ലക്ഷം കിലോമീറ്റർ അകലെയുള്ള ജെയിംസ് വെബ് പ്രവർത്തനം നിർത്തി, സംഭവിച്ചതെന്ത്?

james-web-
Photo: NASA
SHARE

മാസങ്ങൾക്ക് മുൻപ് പ്രവർത്തനം തുടങ്ങിയ ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പിന് സംഭവിച്ചിരിക്കുന്ന പ്രശ്‌നങ്ങൾ നാസയ്ക്കു കനത്ത തിരിച്ചടിയാകുമെന്ന് എപി റിപ്പോർട്ട്. പ്രപഞ്ചത്തിന്റെ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത പല ഫോട്ടോകളും എടുത്തു നല്‍കി അമ്പരപ്പിച്ച ടെലസ്‌കോപ്പിന്റെ 'നിയര്‍ ഇന്‍ഫ്രാറെഡ് ഇമേജര്‍ ആന്‍ഡ് സില്‍റ്റ്‌ലെസ് സ്‌പെക്ട്രോഗ്രാഫ്' എന്ന ഉപകരണത്തിനാണ് പ്രശ്‌നങ്ങള്‍. ഇതിപ്പോള്‍ പ്രതികരിക്കുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ നാസയും കനേഡിയന്‍ സ്‌പേസ് ഏജന്‍സിയും കിണഞ്ഞു ശ്രമിക്കുന്നുണ്ട്.

ഭൂമിയിൽ നിന്ന് 15,00,000 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ പ്രശ്നം വൈകാതെ തന്നെ പരിഹരിക്കുമെന്നാണ് കരുതുന്നത്. നിയർ ഇൻഫ്രാറെഡ് ഇമേജറും സ്ലിറ്റ്‌ലെസ് സ്പെക്‌ട്രോഗ്രാഫും (NIRISS) തമ്മിലുള്ള ഉപകരണത്തിനുള്ളിലെ ആശയവിനിമയത്തിന് കാലതാമസം നേരിട്ടതിനാൽ ഫ്ലൈറ്റ് സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനം നിലക്കുകയായിരുന്നു. ബഹിരാകാശത്തെ ശാസ്ത്ര നിരീക്ഷണങ്ങൾക്ക് ജെയിംസ് വെബ് ദൂരദര്‍ശിനി നിലവിൽ ലഭ്യമല്ല. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് നാസയുടെ ബ്ലോഗ് അപ്‌ഡേറ്റിലും പറയുന്നുണ്ട്.

ദൂരദര്‍ശിനിയിലെ ഹാർഡ്‌വെയറിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും ഒബ്സർവേറ്ററിയും മറ്റ് ഉപകരണങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും അമേരിക്കൻ ബഹിരാകാശ ഏജൻസി വ്യക്തമാക്കി. ദൂരദർശിനികൾ ബഹിരാകാശത്ത് പ്രവര്‍ത്തനം നിർത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജെയിംസ് വെബിന്റെ മിഡ്-ഇൻഫ്രാറെഡ് ഇൻസ്ട്രുമെന്റിനും (MIRI) സാങ്കേതിക തകരാർ നേരിട്ടിരുന്നു. ഓഗസ്റ്റ് 4 ന് ഒരു ശാസ്ത്ര നിരീക്ഷണത്തിനായി സജ്ജീകരിക്കുമ്പോൾ മീഡിയം റെസലൂഷൻ സ്പെക്ട്രോസ്കോപ്പിയിൽ പ്രശ്നം കാണിക്കുകയായിരുന്നു. 1000 കോടി ഡോളർ മൂല്യമുള്ളതാണ് ഈ ദൂരദർശിനി.

English Summary: James Webb Telescope pauses science operation, suffers 2nd glitch in space

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS