ഗെയിമിങ്ങിൽ ക്രേസ് ഉണ്ടേൽ ഓഫീസറാകാം; ശമ്പളം 10 ലക്ഷം
Mail This Article
ഗെയിമിങ്ങിൽ ശക്തമായ അഭിനിവേശമുള്ളയാളാണോ? 25 വയസ്സിന് താഴെയാണോ പ്രായം, എങ്കിൽ ഒരു ചീഫ് ഗെയിമിങ് ഓഫീസറെ (CGO) തിരയുകയാണ് ഐക്യു. സിജിഒയ്ക്ക് ആറ് മാസത്തെ ശമ്പളമായി 10 ലക്ഷം രൂപ ലഭിക്കും. ഒപ്പം മൊബൈൽ ഗെയിമിങ്, എസ്‌പോർട്‌സ് അനുഭവങ്ങൾ സൃഷ്ടിക്കുന്നതിന് ഐക്യുമായി സഹകരിക്കുകയും ചെയ്യാം.
യോഗ്യരായ വ്യക്തികൾക്ക് ഐക്യുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ വഴിയോ അവരുടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. റജിസ്ട്രേഷൻ പ്രക്രിയ 2023 മെയ് 30ന് ആരംഭിച്ചു, 2023 ജൂൺ 11 വരെ അപേക്ഷിക്കാനാകും.
സിജിഒയുടെ ജോലി എന്തായിരിക്കുമെന്നു ഏവർക്കും കൗതുകം കാണും. വിപണിയിലേക്കെത്താനിരിക്കുന്ന പുതുതലമുറ ഫോണുകളിലെ ഗെയിമുകൾ കളിക്കുക അതിന്റെ അനുഭവങ്ങള്‍ പങ്കിടുകയെന്നതും ഗെയിമിങ് ലോകത്തെ ഐക്യു ഫോണുകളുടെ സാധ്യതകൾ മെച്ചപ്പെടുത്തുകയുമാകും ദൗത്യം.
ഇത് ഒരു സ്ഥിര ജോലി അല്ലെന്നതിനാൽ മറ്റേതു തൊഴിലിൽ ഏർപ്പെടുന്നവർക്കും അപേക്ഷിക്കാനാകും. ഗെയിമിങ് താൽപര്യം, പ്രായം, ഇന്ത്യക്കാരൻ എന്നതുമാത്രമായിരിക്കും യോഗ്യതകൾ.
iQOO is looking for its first Chief Gaming Officer (CGO) who will be paid Rs 10 lakh for a six-month term