ADVERTISEMENT

ഇൻബോക്സ് തുറക്കുമ്പോൾ മംഗ്ലിഷിൽ അഥവാ മലയാളം ഇംഗ്ലിഷിലെഴുതിയതായി കണ്ടാൽ മുഖം ചുളിക്കുന്നവരോ അത്യാവശ്യമല്ലെങ്കിൽ വായിക്കാൻ സമയം ചെലവഴിക്കാത്തവരോ ആണ് പലരും. മലയാളം മലയാളത്തിലും ഇംഗ്ലിഷ് ആ ഭാഷയിലും എഴുതുന്നതാണ് നല്ലത്, പക്ഷേ പലർക്കും എങ്ങനെയാണ് മലയാളം സ്മാർട് ഫോണില്‍ ടൈപ്പ് ചെയ്യുന്നതെന്ന് അറിയില്ല. അതിന്റെ വിശദവിവരങ്ങൾ ഇവിടെ അറിയാം

ഗൂഗിൾ ഇൻഡിക് കീബോർഡ്, ഗൂഗിൾ ഹാൻഡ് റൈറ്റിങ് കീബോർഡ്, ജി ബോർഡ്, ഇൻസ്ക്രിപ്റ്റ് തുടങ്ങി നിരവധി മലയാളം ടൈപ്പിങ് സംവിധാനങ്ങളുണ്ട്. ആദ്യം, പ്ലേസ്റ്റോറിൽനിന്ന് ഇവയിലേതെങ്കിലും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. മൊബൈലിലെ ജനറൽ സെറ്റിങ്സിലെ അഡിഷനൽ സെറ്റിങ്സിൽനിന്ന്  Language and Input തിരഞ്ഞെടുക്കുക. കീബോർഡ് ആവശ്യമുള്ളത് തിരഞ്ഞെടുത്തു ‘മലയാളം’ എന്നതിൽ 'ടാപ്' കൊടുത്താൽ മതിയാകും (മലയാളം ഫോണ്ട് ഡൗൺലോഡ് ചെയ്യാന്‍ സന്ദേശം വന്നാൽ അതു ചെയ്യേണ്ടതുണ്ട്). അതിനു ശേഷം മലയാളം അനായാസം ടൈപ്പ് ചെയ്യാം.

Also Read:ച്ഛെ..വൃത്തികേട്! ഫോണിലേക്കെത്തുന്ന നഗ്നചിത്രങ്ങളെല്ലാം തടയും; ഉടമയ്ക്കു കാണാനാവില്ല.

ഗൂഗിൾ ഇൻഡിക് കീബോർഡ് 

ഗൂഗിളിൽനിന്നുള്ള ഒരു സൗജന്യ കീബോർഡാണിത്. ഇതിൽ മലയാളം മാത്രമല്ല ഒട്ടുമിക്ക പ്രധാന ഇന്ത്യൻ ഭാഷകളിലും രാജ്യാന്തര ഭാഷകളിലും ടൈപ്പ് ചെയ്യാം. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഫ്രീ ആയി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. അതിനു ശേഷം നിങ്ങൾക്കു വേണ്ട ഭാഷ അതിൽനിന്ന് ഡൗൺലോഡ് ചെയ്യാം. എന്നിട്ട് ടൈപ്പ് ചെയ്യുമ്പോൾത്തന്നെ ഭാഷകൾ തമ്മിൽ മാറ്റാനും ഒറ്റ ടാപിലൂടെ സാധിക്കുന്നതാണ്. 

മംഗ്ലിഷിൽ ടൈപ്പ് ചെയ്താലും മലയാളത്തിൽ മാറ്റാനാകുന്ന സേവനം ഇതിൽ ഉണ്ട്. എടുത്തു പറയേണ്ട സവിശേഷത, വോയിസ് ടൈപ്പിങ് സംവിധാനമാണ്. ഈ സംവിധാനം കീബോർഡിൽ ഓൺ ചെയ്തതിനുശേഷം മലയാളത്തിൽ വ്യക്തമായി സംസാരിച്ചാൽ അത് സ്ക്രീനിൽ മലയാളം ലിപിയിൽ ടൈപ്പ് ആയി വരുന്നതാണ്. 

മംഗ്ലിഷ് മലയാളം കീബോർഡ്: ഇത് മറ്റൊരു മലയാളം ലിപി ആപ് ആണ്. മലയാളം ലിപി മാത്രമാണ് ഇതിൽ വരിക. 

ഗൂഗിൾ ഹാൻഡ് റൈറ്റിങ് കീബോർഡ്: നമ്മൾ പേപ്പറിൽ എഴുതുന്ന പോലെ വിരൽ കൊണ്ട് എഴുതാവുന്നതാണ്. ഇതിലും ഒട്ടുമിക്ക ഭാഷയും എഴുതാം. പ്ലേസ്റ്റോറിൽ ലഭ്യമാണ്.

ടിപ്സ്

∙മലയാളം വാക്കുകൾ ടൈപ്പുചെയ്യാൻ സഹായിക്കുന്നതിന് പ്രവചനാത്മക സംവിധാനം (Predictive Text) ഉപയോഗിക്കുക. ടൈപ്പ് ചെയ്യുമ്പോൾ വാക്കുകൾ നിർദ്ദേശിക്കും, ഇത് മലയാളം വാക്കുകൾ വേഗത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കും.

∙മലയാളം വാക്കുകൾ ടൈപ്പ് ചെയ്യാൻ ഹാൻഡ് റൈറ്റിങ് കീബോർഡ് ഉപയോഗിക്കുക. കയ്യെഴുത്ത് തിരിച്ചറിയൽ സവിശേഷതയാൽ വിരൽ കൊണ്ട് സ്ക്രീനിൽ എഴുതി സന്ദേശം അയ്ക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com