ADVERTISEMENT

അങ്ങനെ ആ പ്രഖ്യാപനവും വന്നു, പഴമയിലേക്കു നമ്മെ തിരികെ നടത്തുന്ന ഒരു ഗൂഗിൾ ഉൽപ്പന്നവും ഇല്ലാതെയാവുകയാണ്. കണക്ടിവിറ്റി കുറയുമ്പോൾ നാം സഹായം തേടിയിരുന്ന Gmail-ന്റെ അടിസ്ഥാന HTMLവ്യൂ മോഡ് ഇനി ഇല്ലാതെയാകും. ഡെസ്ക്ടോപിനും മൊബൈൽ വെബിനുമുള്ള അടിസ്ഥാന എച്ച്ടിഎംഎൽ  കാഴ്ച സംവിധാനം വരുന്ന ജനുവരി മുതലാണ് ഇല്ലാതെയാകുക.

ചാറ്റ്, സ്‌പെൽ ചെക്കർ, സെർച്ച് ഫിൽട്ടറുകൾ, റിച്ച് ഫോർമാറ്റിംഗ് തുടങ്ങി നിരവധി ഫീച്ചറുകൾ HTMLപതിപ്പിൽ ലഭ്യമായിരുന്നില്ലെങ്കിലും കുറഞ്ഞ കണക്റ്റിവിറ്റി ഏരിയയിലായിരിക്കുമ്പോഴോ അധിക ആർഭാടമൊന്നുമില്ലാത ഇമെയിലുകൾ നോക്കാൻ ആഗ്രഹിക്കുന്ന സന്ദർഭങ്ങളിൽ ഉപയോഗപ്രദമായിരുന്നു. 

കുറഞ്ഞ കണക്റ്റിവിറ്റിക്കായി ഒരു മോഡ് ചേർക്കാൻ Google പദ്ധതിയിടുന്നുണ്ടോ എന്ന് വ്യക്തമല്ല. എന്തായാലും വായിക്കാൻ എളുപ്പവും സ്‌ക്രീൻ റീഡർമാർക്ക് മനസ്സിലാക്കാൻ എളുപ്പവുമായിരുന്നതിനാൽ കാഴ്ചാപരിമിതിയുള്ളവർ ഈ സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു.

English Summary: Google Html View will go to Discontinued

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com