ADVERTISEMENT

എം 3ചിപ് അപ്ഗ്രേഡുമായി പുതിയ മാക്ബുക് പ്രോ ലൈനപ്, 24 ഇഞ്ച് ഐമാക് എന്നിവ സ്കേറി ഫാസ്റ്റ് എന്ന വെർച്വൽ ഇവന്റിൽ  അനാവരണം ചെയ്തു ആപ്പിള്‍. ആപ്പിള്‍ ഡോട്ട് കോമിലും യുട്യൂബിലും ഒക്ടോബർ 31നു രാവിലെ വെര്‍ച്വലായാണ് ചടങ്ങുകൾ നടന്നത്.  മാക്ബുക്ക് പ്രോയിലും ഐമാക്സിലും പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ച ചടങ്ങിൽ ഐപാഡ് സംബന്ധിച്ച അപ്ഡേറ്റൊന്നും ഉണ്ടായുമില്ല. ആപ്പിളിന്റെ പ്രധാന പ്രഖ്യാപനങ്ങളുടെ ചുരുക്കം ഒന്നു നോക്കാം.

M3, M3 Pro, M3 Max പതിപ്പുകൾ ഉൾപ്പെടുന്ന പുതിയ M3 ചിപ്‌സെറ്റ് സീരീസ് ആയിരുന്നു ഈ വർഷത്തെ ആപ്പിൾ ഇവന്റിന്റെ ഹൈലൈറ്റ്. M3 Pro, M3 Pro Max എന്നിവയിൽ വേഗതയേറിയതും കൂടുതൽ കാര്യക്ഷമവുമാണെന്നും മുൻഗാമിയേക്കാൾ 60% വേഗതയുള്ളതാണെന്ന് പറയപ്പെടുന്നു. മാത്രമല്ല  3 നാനോമീറ്റർ പ്രോസസ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടർ ചിപ്പുകളാണിത്,  ഉയർന്ന ബാൻഡ്‌വിഡ്ത്ത്, കുറഞ്ഞ ലേറ്റൻസി, സമാനതകളില്ലാത്ത വൈദ്യുത കാര്യക്ഷമത എന്നിവ നൽകുന്നു

apple-mac-2 - 1

M3 ചിപ്‌സെറ്റ് സീരീസുള്ള മൂന്ന് പുതിയ മാക്ബുക്ക് പ്രോ നോട്ബുക്കുകൾ ആപ്പിൾ അവതരിപ്പിച്ചു. M3 ചിപ്‌സെറ്റുള്ള പുതിയ എൻട്രി ലെവൽ 14 ഇഞ്ച് മാക്ബുക്ക് പ്രോ 1,599 ഡോളർ(ഏകദേശം 1,33,111 രൂപ) മുതൽ ലഭ്യമാകും. അതേസമയം, എം3 പ്രോ ചിപ്‌സെറ്റുള്ള ഉയർന്ന നിലവാരമുള്ള 14 ഇഞ്ച് മാക്ബുക്ക് പ്രോ 1999 ഡോളറിലും (ഏകദേശം 1,66,437 രൂപ)  M3 പ്രോ ചിപ്‌സെറ്റുള്ള 16 ഇഞ്ച് മാക്ബുക്ക് പ്രോ 2499 ഡോളറിലും (2,08,067 രൂപ)  ആരംഭിക്കുന്നു. റെറ്റിന ഡിസ്പ്ലേയുള്ള 14 ഇഞ്ച് മാക്ബുക്ക് പ്രോ 1,599 ഡോളറിലും(ഏകദേശം 1,33,111 രൂപ)   16 ഇഞ്ച് മാക്ബുക്ക് പ്രോ 2,499 ഡോളർ (2,08,067 രൂപ) മുതലും ലഭ്യമാകും.

 8 ജിബി യൂണിഫൈഡ് മെമ്മറിയും 256 ജിബി സ്റ്റോറേജുമുള്ള iMac ബേസ് വേരിയന്റിന് ഇന്ത്യയിൽ  ഏകദേശം 134900 രൂപയാണ് വിലയെന്നു റിപ്പോർട്ടുകൾ. അടിസ്ഥാന മോഡലിന് രണ്ട് തണ്ടർബോൾട്ട് അല്ലെങ്കിൽ 4 യുഎസ്ബി പോർട്ടുകൾ ഉണ്ട്, കൂടാതെ പിങ്ക്, ഗ്രീൻ, ബ്ലൂ, സിൽവർ എന്നീ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

apple-mac-1 - 1

8GB ഏകീകൃത മെമ്മറി / 256GB സ്റ്റോറേജ് ഉള്ള iMac-ന്റെ 10-കോർ GPU പതിപ്പിന് ഇന്ത്യയിൽ  1,54,900 വിലയുണ്ട്, കൂടാതെ രണ്ട് തണ്ടർബോൾട്ട് അല്ലെങ്കിൽ USB 4 പോർട്ടുകൾ, രണ്ട് USB 3 പോർട്ടുകൾ, ഗിഗാബിറ്റ് ഇഥർനെറ്റ്, ടച്ച് ഐഡിക്കുള്ള പിന്തുണ എന്നിവയുമുണ്ട്. M1 ഉള്ള മുൻ തലമുറയേക്കാൾ 2 മടങ്ങ് വേഗതയുള്ളതാണ്  ഈ ഐമാക്.  ഒരു ബില്യണിലധികം നിറങ്ങളുമുള്ള വിപുലമായ 4.5K റെറ്റിന ഡിസ്പ്ലേ, വേഗതയേറിയ വയർലെസ് കണക്റ്റിവിറ്റി, ഐഫോണിനൊപ്പം തടസ്സമില്ലാത്ത അനുഭവവും നൽകുന്നു.

English Summary:

All the news from Apple’s ‘Scary Fast’ Mac event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com