ADVERTISEMENT

മുൻ വർഷത്തെ അപേക്ഷിച്ച് ഇടപാടുകൾ, പുതിയ അവതരണങ്ങൾ, ഓർഡറുകൾ, വിൽപനക്കാരുടെ പങ്കാളിത്തം എന്നിവയിലെല്ലാം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023 റെക്കോർഡിട്ടു. ഒരു മാസത്തെ ആഘോഷത്തിൽ 110 കോടിയിലേറെ പേരാണ് ഇതിനകം സന്ദർശകരായെത്തിയത്. എക്കാലത്തെയും ഉയർന്ന നിരക്കാണിത്. 

ചെറുകിട ഇടത്തരം ബിസിനസുകളിൽ 35% വർധന ഇക്കുറിയുണ്ടായി. 750ലധികം ഇടപടുകാർ കോടികളുടെയും  31,000ത്തിലധികം സെല്ലേഴ്‌സ് ലക്ഷങ്ങളുടെയും വിൽപന നടത്തി. ഇക്കൊല്ലത്തെ ഉത്സവസീസണിൽ മുൻനിര ബ്രാൻഡുകളുടെ 5000 പുതിയ ഉൽപന്നങ്ങളാണ് ലോഞ്ച് ചെയ്‌തത്‌. പുതിയ ഉപഭോക്താക്കൾ 40 ലക്ഷത്തിലധികമായി ഉയർന്നു. 

ക്രെഡിറ്റ് പരിധി 1,00,000 രൂപയായി ഉയർത്തിയതോടെ ഇഎംഐ ഷെയർ ഇരട്ടിയായി. ആമസോൺ പേ, ഐസിഐസിഐ ബാങ്ക് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25% വർധിച്ചു. ആകർഷകമായ ബാങ്ക് കിഴിവുകളും റിവാർഡുകളും ഉപഭോക്താകൾക്ക് 600 കോടിയിലധികം രൂപയുടെ ആദായം ലഭ്യമാക്കി. 

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023 ചരിത്രത്തിലെ എക്കാലത്തെയും വലിയ ആഘോഷമായെന്നും നേട്ടം കൈവരിക്കാനായതിൽ തികഞ്ഞ അഭിമാനവും സന്തോഷവും ഉണ്ടെന്നും ആമസോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് കൺട്രി മാനേജർ മനീഷ് തിവാരിപറഞ്ഞു. ഉപഭോക്താക്കൾ, ബ്രാൻഡ്, ബാങ്ക് പങ്കാളികൾ, വിൽപനക്കാർ, ഡെലിവറി അസോസിയേറ്റ്‌സ് എന്നിവരെ അദ്ദേഹം നന്ദി അറിയിച്ചു.

English Summary:

Amazon Great Indian Festival has been the biggest ever in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com