ക്രൈംബ്രാഞ്ചെന്ന വ്യാജേന കബളിപ്പിക്കൽ, ഐടി എൻജിനീയറില്നിന്നു തട്ടിയെടുത്തത് 7 ലക്ഷം; തിരികെ വാങ്ങിയ നടപടിക്രമങ്ങൾ ഇങ്ങനെ

Mail This Article
നിയമവിരുദ്ധപ്രവർത്തനങ്ങൾക്കായി നിങ്ങളുടെ ആധാർ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അതു തീർച്ചപ്പെടുത്താനായി ബാങ്ക് ബാലൻസെല്ലാം ട്രാൻസ്ഫർ ചെയ്യണമെന്നു തട്ടിപ്പുകാർ ആവശ്യപ്പെട്ടതും വിശ്വസിപ്പിച്ചതും ഒരു ഐടി എൻജിനീയറെയാണ്. മയക്കുമരുന്ന് കൊറിയറിലൂടെ കൈമാറിയ സംഭവത്തിൽ ആധാർ ഉപയോഗപ്പെടുത്തിയതിനാൽ, ഉടൻ അറസ്റ്റ് നേരിടേണ്ടേി വരുമെന്നാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ചവർ അറിയിച്ചത്.

ആദ്യമുണ്ടായ പരിഭ്രമത്തിൽ ഏഴ് ലക്ഷം രൂപയോളം അവർ പറഞ്ഞ അക്കൗണ്ട് നമ്പറിലേക്കു കൈമാറി. പക്ഷേ അധികം താമസിയാതെ തട്ടിപ്പ് മനസിലാക്കുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. സമയോചിതമായ ഇടപെടൽ അതിവേഗം പണം തിരികെ ലഭിക്കാൻ കാരണമായി.
സംഭവം ഇങ്ങനെ
ഒക്ടോബർ 3നു രാവിലെ 10 മണിയോടെയാണ് ഗുഡ്ഗാവ് സ്വദേശിനിയായ ഐടി എൻജിനിയർ സാക്ഷി ഗുപ്തയെ മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലർ വിളിച്ചത് . വിളിച്ചയാൾ സാക്ഷി ഗുപ്തയുടെ ആധാർ നമ്പർ പറയുകയും ആ നമ്പർ മയക്കുമരുന്നു കൊറിയർ ചെയ്യാനായി ഉപയോഗിച്ചിട്ടുണ്ടെന്നു അറിയിക്കുകയും ചെയ്തു. സ്കൈപിലൂടെ രണ്ട് മണിക്കൂറിലധികം സാക്ഷി ഗുപ്തയെ ചോദ്യം ചെയ്തു. രണ്ട് ഇടപാടുകളിലായി 2,80,931 രൂപയും 3,92,008 രൂപയും കൈമാറാൻ അവർ ആവശ്യപ്പെട്ടു. 15 മിനിറ്റിനുള്ളിൽ പണം തിരികെ നൽകാമെന്നു ഉറപ്പുനൽകി. പണം അക്കൗണ്ടിൽനിന്നു ഡെബിറ്റ് ചെയ്യപ്പെട്ടതോടെ കോൾ കട്ടാവുകയും ചെയ്തു.
കുറച്ചുനേരമായിട്ടും മറുപടി ലഭിക്കാഞ്ഞതോടെ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കി. ഉടൻ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ വിളിച്ചു. അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കാൻ ഒരു അഭ്യർത്ഥന നടത്തുകയും സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ വിളിക്കുകയും ചെയ്തു. പൊലീസിൽ നിന്നുള്ള നിർദേശത്താൽ പ്രതിയുടെ അക്കൗണ്ട് മരവിപ്പിച്ചെങ്കിലും പണം വീണ്ടെടുക്കാൻ സാധിച്ചില്ല.
തുടർന്നാണ് ദമ്പതികൾ തീരുമാനിച്ചത് ഡിസിപി (സൗത്ത്) സിദ്ധാന്ത് ജെയിനിനെ സമീപിച്ചത്, വേഗം സിവിൽ കോടതിയെ സമീപിക്കാൻ പൊലീസ് നിർദ്ദേശിച്ചു. കോടതി പൊലീസിന് നോട്ടീസ് അയയ്ക്കുകയും ഫണ്ട് അനുവദിക്കാൻ ഉത്തരവിടുകയും ചെയ്തു. കോടതി ഉത്തരവ് പൊലീസ് ഗുവാഹത്തിയിലെയും മുംബൈയിലെയും ബാങ്കുകൾക്ക് അയച്ചു, ബാങ്ക് ആ പണം തിരികെ വാങ്ങി നൽകുകകയും ചെയ്യുകയായിരുന്നു.
കൃത്യസമയത്ത് റിപ്പോർട്ട് ചെയ്തതാണ് ഗുപ്തയുടെ കേസിനെ സഹായിച്ചതെന്ന് ഡിസിപി ജെയിൻ പറയുന്നു. ദമ്പതികൾ ബാങ്കിനെ അറിയിക്കുകയും പരാതി നൽകുകയും ചെയ്തപ്പോൾ, പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയോ എടിഎം വഴി പിൻവലിക്കുകയോ ചെയ്യുന്നതിനു മുൻപ് അക്കൗണ്ടുകൾ നിർത്തിവച്ചു. പണം തിരികെ ലഭിക്കാനുള്ള സാധ്യത.